Tuesday, January 20

Tag: സിപിഎം

ഏആർ നഗർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി
Local news

ഏആർ നഗർ പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി

ഏ ആർ നഗർ. : പഞ്ചായത്ത് ഭരണ കെടുകാര്യസ്ഥതക്കെതിരെയും കുടുംബശ്രീ സംവിധാനം തകർക്കുന്ന നിലപാടിനെ തിരെയും . അംഗങ്ങളോടുള്ള അവഗണനക്കെതിരെയും എൽ ഡി എഫ് നേതൃത്വത്തിൽ വാഹന ജാഥയും .പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. വാഹന ജാഥ കു ന്നും പുറത്ത് സി പി ഐ എം ലോക്കൽ സെക്രടറി സി പി സലീം ഉൽഘാടനം ചെയ്തു. പുതിയത്ത് പുറായ . യാറത്തും പടി. പുകയൂർ. ഉള്ളാട്ട് പറമ്പ് . അരീത്തോട് .താഴെ വി കെ പടി. വെട്ടം . മമ്പുറം . കൊളപ്പുറം . (സൗത്ത്) കക്കാടം പുറം. ഏ ആർ നഗർ . എന്നീ സ്വീകരണത്തിനു ശേഷം കൊളപ്പുറത്ത് (നോർത്തിൽ) സമാപിച്ചു.സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ . കെ പി സമീർ . വൈസ് ക്യാപ്റ്റൻ . സതീഷ് എറമ്മങ്ങാട്ട്. മനേജർ . റഫീഖ് കൊളക്കാട്ടിൽ .പ്രകാശ് കുണ്ടൂർ ,ഇ വാസു .അഹമ്മദ് പാറമ്മൽ. ഇബ്രാഹിം മൂഴിക്കൽ .പി കെ റഷീദ്. മൻസൂർ പി പി. ഹനീഫ പാറയിൽ. അബൂ സാദിഖ് മൗലവി .പി പി മൊയ്തീൻ. മാട്ടറ അലിഹസ്സൻ . കെ സിസൈതലവി . ടി ഉമ്മർ കുട്ടി. ...
Kerala

കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം

തിരൂരങ്ങാടി : രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്തെ നിറസാന്നിധ്യമായ തൃക്കുളം കൃഷ്ണൻകുട്ടിക്ക്‌ സാമൂഹ്യനീതി വകുപ്പിന്റെ ‘വയോ സേവന’ പുരസ്കാരം. പൂതംകളി കലാരംഗത്തെ അമ്പലപടിക്കൽ നാരായണനോടൊപ്പമാണ് കാഥികൻ തൃക്കുളം കൃഷ്ണൻകുട്ടിയും അവാർഡിനർഹനായത്. കലാ സാഹിത്യ സാംസ്‌കാരിക മേഖലയിൽ കഴിവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഈ അവാർഡ് നൽകുന്നത്. 1972–ലാണ് രാഷ്ട്രീയ ഹാസ്യകഥാപ്രസംഗ രംഗത്ത് എത്തിയത്. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമായി പതിനയ്യായിരത്തിലേറെ വേദികളിൽ കഥാപ്രസംഗം അവതരിപ്പിച്ചു. ബീരാൻ കാക്കയും രാമനും തമ്മിൽ ഗ്രാമീണ പശ്ചാത്തലത്തിലെ ചായക്കടയിൽവച്ചു നടക്കുന്ന രാഷ്ട്രീയ സംവാദങ്ങളാണ് കഥാപ്രസംഗങ്ങളിലെ ഉള്ളടക്കം. രാഷ്ട്രീയ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്തുള്ള അവതരണം സദസ്സിനെ കയ്യിലെടുക്കും. 1972–ൽ കേന്ദ്ര സർക്കാർ കേരളത്തിന് അരി തടഞ്ഞപ്പോൾ സംസ്ഥാനത്തുനിന്നുള്ള നിവേദക സംഘം പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാൻ പോയ സംഭ...
Local news

സി പി എം തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി

സിപിഎം നന്നമ്പ്ര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തെയ്യാലയിൽ യുദ്ധവിരുദ്ധ റാലി നടത്തി. പ്രകടനതിന് ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷാഫി ചെരിയേരി, ഫുഹാദ് മോൻ, സുബൈർ കൊടിഞ്ഞി, ചന്ദ്രൻ കെ പി കുണ്ടൂർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് നടന്ന പൊതുയോഗം ഗ്രന്ഥശാല തീരുർ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഷാഫി ചെറിയേരി അധ്യക്ഷത വഹിച്ചു. കെ.പി കുണ്ടൂർ സ്വാഗതവും ഫുഹാദ് കുണ്ടൂർ നന്ദിയും പറഞ്ഞു....
Politics

നിലമ്പൂരിൽ 75.27% ശതമാനം പോളിങ്, ഇനി 23 വരെ കണക്ക് കൂട്ടൽ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 75.27 ശതമാനം പോളിങ്. 2021 ൽ 76.60% ആയിരുന്നു പോളിംഗ്. നിരന്തരമുണ്ടാകുന്ന തിടഞ്ഞെടുപ്പും കാലാവസ്ഥയും ആകാം പോളിംഗ് കഴിഞ്ഞ തവണത്തെത്തിൽ നിന്നും കുറയാൻ കാരണം എന്നാണ് പാർട്ടിക്കരുടെ നിഗമനം. വോട്ടെടുപ്പ് സമാധാന പൂര്ണമായിരുന്നു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പിൽ ആദ്യ രണ്ട് മണിക്കൂറില്‍ 13.15 ശതമാനം പോളിങ് രേഖപ്പെടുത്തി. 11 മണിയോടെ 30.15 ശതമാനവും ഉച്ചയ്ക്ക് ഒന്നിന് 46.73 ശതമാനം പേരും വോട്ടവകാശം വിനിയോഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് 59.68 വും വൈകീട്ട് അഞ്ചിന് 70.76 ഉം ശതമാനവുമായിരുന്നു പോളിങ്. മിക്ക ബൂത്തുകളിലും രാവിലെ തന്നെ വോട്ടര്‍മാരുടെ തിരക്കുണ്ടായിരുന്നു. കനത്ത മഴയും തുടർച്ചയായ തിരഞ്ഞെടുപ്പുകളുണ്ടാക്കിയ മടുപ്പും കണക്കിലെടുക്കുമ്പോൾ പോളിങ് മികച്ചതാണെന്നു പാർട്ടികൾ വിലയിരുത്തുന്നു. ആകെ 2,32,057 വോട്ടര്‍മാരില്‍ 1,74,667 പേര്‍ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം ...
Other

നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി

മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അത...
Politics

മഞ്ചേരിയിലും മലപ്പുറത്തും നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി വസീഫിന്റെ തേരോട്ടം

മലപ്പുറം: കഠിനമാവുകയാണ് വേനൽ ചൂട് എന്നാൽ അതിനോട് മത്സരിക്കുന്ന പ്രചരണ ചൂടാണ് മലപ്പുറത്ത്. മലപ്പുറം ലോക്‌സഭാ സ്ഥാനാർഥി വി വസീഫിന്റെ വാഹന പര്യടനം ഇന്ന് രണ്ട് മണ്ഡലങ്ങൾ സന്ദർശിച്ചു. മഞ്ചേരി, മലപ്പുറം എന്നീ മണ്ഡലളിലാണ് പര്യടനം നടന്നത്. രാവിലെ 8:15 മുതൽ ഉച്ച 12:15 വരെ സ്ഥാനാർഥി മഞ്ചേരി മണ്ഡലത്തിൽ പര്യടനം നടത്തി. മഞ്ചേരിയിലെ ചാരങ്കാവിൽ നിന്നാണ് ഇന്നത്തെ പര്യടനം ആരംഭിച്ചത്. പാതിരിക്കോട്, എടക്കാട്, മൈലൂത്ത്, ഊഞ്ഞാലക്കണ്ടി, മരത്താണി, കാരക്കുന്ന് 24, ആമയൂർ,മേലാക്കം, വീമ്പൂർ, തടത്തിപറമ്പ്, മുട്ടിപ്പാലം, കവളങ്ങാട്, കച്ചേരിപ്പടി എന്നിവിടങ്ങളിൽ സ്ഥാനാർഥി വോട്ടർമാരെ കണ്ടു. മഞ്ചേരിയിൽ, സിപിഐ എം ഏരിയ സെക്രട്ടറി പികെമുബഷിർ, എൽഡിഎഫ് മണ്ഡലം സെക്രട്ടറി പി രാധാകൃഷ്ണൻ, മണ്ഡലം കൺവീനർ കൃഷ്ണദാസ് രാജ എന്നിവർ പര്യടനത്തിന്റെ ഭാഗമായി. ഉച്ചയ്ക്ക് ശേഷം സ്ഥാനാർഥി മലപ്പുറം മണ്ഡലത്തിലെ വിവിധ സ്വീകരണ കേ...
Politics

കോട്ടക്കൽ നഗരസഭയിൽ അട്ടിമറി, ലീഗിന് ഭരണം നഷ്ടമായി; സിപിഎം പിന്തുണയിൽ ലീഗ് വിമത ചെയർപേഴ്‌സണായി

വൈസ് ചെയർമാൻ സ്ഥാനവും വിമതന് കോട്ടയ്ക്കൽ: നഗരസഭയിൽ മുസ് ലിം ലീഗിന് ഭരണം നഷ്ടമായി. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. മുഹ്സിന പൂവൻമഠത്തിൽ ആണ് നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. മുനിസിപ്പൽ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും രൂക്ഷമായ വിഭാഗീയതയ്ക്കൊടുവിലാണ് നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻപി.പി.ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് ജില്ലാ നേതൃത്വം കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 അംഗങ്ങളിൽ മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു. ബിജെപി യുടെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു. വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും. ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൗണ്സിലർ സ്ഥാനവും ബ...
Local news

ഡോക്ടറേറ്റ് നേടിയ അഫ്ഷീനയെ സിപിഎം പ്രവർത്തകർ അനുമോദിച്ചു

തിരൂരങ്ങാടി: പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിൽ നിന്ന് കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ പി അഫ്ശീനയെ കക്കാട് സിപിഐഎം, ഡി.വെെ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആദരിച്ചു. സിപിഎം മലപ്പുറം ജില്ല സെക്രട്ടറിയേറ്റ് അംഗം വി പി അനില്‍ ഉപഹാരം കെെമാറി. കെ.എം. അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി കമറു കക്കാട്, പി കെ സുഹെെല്‍ ,ജുനെെദ് തങ്ങള്‍ കക്കാട് എന്നിവര്‍ സംസാരിച്ചു. കേളി കുടുംബവേദി അംഗമായ അഫ്ശീന പഠനത്തോടൊപ്പം കലാരംഗത്തുമുള്ള തന്റെ കഴിവുകൾ കേളിയുടെ വിവിധ കലാപരിപാടികളിലൂടെ പ്രകടമാക്കിയിട്ടുണ്ട്. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലിയുടെ ജീവിതപങ്കാളിയാണ്....
error: Content is protected !!