Tuesday, December 23

Tag: 11 year old

സ്‌കൂളില്‍ നിന്നുള്ള ടൂറിന് പോകാന്‍ പണം നല്‍കിയില്ല ; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍
Malappuram

സ്‌കൂളില്‍ നിന്നുള്ള ടൂറിന് പോകാന്‍ പണം നല്‍കിയില്ല ; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (11) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും ടൂറിന് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. നാളെയാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാന്‍ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. റിദാന്റെ പിതാവ് വിദേശത്താണ്....
National, Other

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി ; രണ്ട് പേര്‍ പിടിയില്‍

അസം : അസമിലെ നബരംഗ്പൂര്‍ ജില്ലയില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ 11 വയസ്സുകാരിയെ അധ്യാപകര്‍ ബലാത്സംഗം ചെയ്തതായി പരാതി. എസ്സി, എസ്ടി വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്‌കൂളിലെ രണ്ട് അധ്യാപകര്‍ ബലാത്സംഗം ചെയ്തതെന്ന പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കി. ചൊവ്വാഴ്ച മകളെ സ്‌കൂള്‍ സമയത്ത് ഇരുവരും ചേര്‍ന്ന് സ്‌കൂളിലെ ടോയ്ലറ്റില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പിതാവ് പരാതിയില്‍ പറഞ്ഞു. അധ്യാപകരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായാലുടന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെല്‍ഫെയര്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം പ്രതികള്‍ക്കെതിര...
error: Content is protected !!