സ്‌കൂളില്‍ നിന്നുള്ള ടൂറിന് പോകാന്‍ പണം നല്‍കിയില്ല ; അഞ്ചാം ക്ലാസുകാരന്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എടത്തനാട്ടുകര കോട്ടപള്ള സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി റിദാന്‍ (11) നെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്‌കൂളില്‍ നിന്നും ടൂറിന് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം.

നാളെയാണ് സ്‌കൂളില്‍ നിന്നും വയനാട്ടിലേക്ക് ടൂറിന് പോകാന്‍ തീരുമാനിച്ചിരുന്നത്. ടൂറിന് താത്പര്യമുണ്ടെന്ന് വീട്ടില്‍ പറഞ്ഞിരുന്നെങ്കിലും പണം കൊടുക്കാന്‍ സാധിച്ചിരുന്നില്ല. റിദാന്റെ പിതാവ് വിദേശത്താണ്.

error: Content is protected !!