Tag: 13 year old

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Kerala, Other

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളക്കെതിരെയാണ് ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്...
Malappuram, Other

ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചു, ഉസ്താദ് ആയത് കൊണ്ട് പറയാന്‍ പേടിയായിരുന്നു ; പതിമൂന്നുകാരനെ പീഡിപ്പിച്ച പ്രമുഖ മതപ്രഭാഷകന്‍ പിടിയില്‍

മലപ്പുറം : വഴിക്കടവില്‍ പതിമൂന്നുകാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മതപ്രഭാഷകന്‍ അറസ്റ്റില്‍. പ്രമുഖ മത പ്രഭാഷകനും യൂട്യൂബ് ചാനല്‍ ഉടമയുമായ മലപ്പുറം മമ്പാട് സ്വദേശി ഷാക്കിര്‍ ബാഖവി (41) ആണ് അറസ്റ്റിലായത്. കുട്ടി സ്‌കൂള്‍ ടീച്ചറോട് പീഡന വിവരം തുറന്നു പറയുകയായിരുന്നു. ഭീഷണിപ്പെടുത്തി ഒരുപാട് തവണ പീഡിപ്പിച്ചെന്നും ഉസ്താദ് ആയത് കൊണ്ട് ആരോടെങ്കിലും പറയാന്‍ പേടിയായിരുന്നു എന്നുമാണ് മത പ്രഭാഷകനെ കുറിച്ച് 13കാരന്‍ അധ്യാപികയോട് പറഞ്ഞത്. വിവരമറിഞ്ഞ സ്‌കൂള്‍ ടീച്ചര്‍ ഇക്കാര്യം വഴിക്കടവ് പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി ഷാക്കിര്‍ ബാഖവി പിടിയിലായത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ പ്രതി, തന്റെ യൂട്യൂബ് ചാനലിലൂടെ സ്വന്തം ഭര്‍ത്താവിനെ വഞ്ചിക്കുന്ന ഭാര...
Malappuram, Other

പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

മലപ്പുറം പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ പതിമൂന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കാട്ടു പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റാണെന്ന് പ്രഥമിക നിഗമനം. സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ അറസ്റ്റ് ചെയ്തു. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി. ആസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്‌മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്‌മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ...
Malappuram

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയായ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍. കാരക്കുന്ന് പഴേടം എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ എം എ അഷ്‌റഫിനെയാണ് അയോഗ്യനാക്കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍ ഉത്തരവില്‍ അറിയിച്ചു. മാതാവിന്റെ സുഹൃത്തായ ഇയാള്‍ 13കാരിക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തില്‍ മാനേജര്‍ക്കെതിരെ ജൂലൈ 13ന് പോക്‌സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ റിപ്പോര്...
error: Content is protected !!