Tag: 2 year old

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും മകനെയും വിറ്റ് ദമ്പതികള്‍
National, Other

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും മകനെയും വിറ്റ് ദമ്പതികള്‍

ലഹരി മരുന്നിന് പണം കണ്ടെത്താന്‍ നവജാത ശിശുവിനേയും രണ്ട് വയസ്സുള്ള മകനെയും വിറ്റ് ദമ്പതികള്‍. മുംബൈയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ ഷാബിര്‍ ഖാന്‍, ഭാര്യ സാനിയ എന്നിവരെയും ഇടനിലക്കാരി ഉഷ, കുട്ടിയെ വാങ്ങിയ ഷക്കീല്‍ മക്രാണി എന്നിവരെയും പൊലീസ് പിടികൂടി. ഇവര്‍ വിറ്റ മാസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു....
Kerala, Malappuram

ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന്‍ മരിച്ചു. ആസാം സ്വദേശി ഹാരിസിന്റെ മകന്‍ അന്‍ മോല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. വാവൂര്‍ എ എം എല്‍ പി സ്‌കൂളിന് സമീപമുള്ള പശു ഫാമിലെ ചാണക തൊഴുത്തിന് സമീപമുള്ള കുഴിയിലാണ് കുട്ടി വീണത്. കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴാണ് കുട്ടി പശുത്തൊഴുത്തിന് സമീപമുള്ള കുഴിയില്‍ വീണ് കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ സ്വകാര്യ ആശൂപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി....
error: Content is protected !!