Wednesday, August 5

Tag: Aadhar card updation

സൗജന്യ ആധാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം: നിര്‍ദേശങ്ങളുമായി കേരള ഐ.ടി. മിഷൻ
Information

സൗജന്യ ആധാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്താം: നിര്‍ദേശങ്ങളുമായി കേരള ഐ.ടി. മിഷൻ

മലപ്പുറം : ആധാര്‍ അധിഷ്ഠിത സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വിവിധ സൗജന്യ സേവനങ്ങളുമായി കേരള സംസ്ഥാന വിവരസാങ്കേതികവിദ്യ മിഷന്‍. നിലവില്‍ ആധാറില്‍ സജീവമായ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്തിട്ടുള്ളവര്‍ക്ക് ഇ-ആധാര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഇതിലൂടെ ഇമെയിലിലേക്ക് എന്‍ക്രിപ്റ്റ് ചെയ്ത ആധാര്‍ വിവരങ്ങള്‍ അയക്കാനോ പ്രിന്റ് എടുക്കാനോ സാധിക്കും. കൂടാതെ ആധാറില്‍ ഇതുവരെ മൊബൈല്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് പുതിയതായി നമ്പര്‍ ബന്ധിപ്പിക്കുന്നതിനും മേല്‍വിലാസം മാറ്റുന്നതിനുമായി 75 രൂപ നിരക്കില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനം ലഭ്യമാണ്. പത്ത് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ആധാര്‍ രേഖകള്‍ സൗജന്യമായി ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള കാലാവധി 2027 ജൂണ്‍ 14 വരെ നീട്ടിയിട്ടുണ്ട്. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളുടെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലും പൂര്‍ണ്ണമായും സൗജന്യമാണ്. പൊതുജനങ...
error: Content is protected !!