Tuesday, February 10

Tag: ABDUL RAHEEM

അബ്ദുല്‍റഹീമിന്റെ മോചനം ; മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു
Kerala

അബ്ദുല്‍റഹീമിന്റെ മോചനം ; മരിച്ച സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു

റിയാദ് : സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് സൗദി ബാലന്റെ കുടുംബത്തെ കോടതി ബന്ധപ്പെട്ടു. മോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ പ്രതിഭാഗം വക്കീല്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം കൊല്ലപ്പെട്ട അനസ് അല്‍ ശഹ്രിയുടെ കുടുംബത്തെ കോടതി ഫോണില്‍ ബന്ധപ്പെട്ടതായി കുടുംബ വക്കീല്‍ മുബാറക് അല്‍ ഖഹ്താനി പറഞ്ഞതായി റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിദ്ധിഖ് തുവ്വൂര്‍ പറഞ്ഞു. കുടുംബവുമായി കരാറുള്ള ദയാ ധനം സമാഹരിച്ചതായും കുടുംബം മാപ്പ് നല്‍കാന്‍ സമ്മതം അറിയിച്ചതായും അറിയിച്ച് വധ ശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഏപ്രില്‍ 15 നാണ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്.തുടര്‍ന്നുള്ള ദിവസങ്ങളിലാണ് കോടതിയില്‍ നിന്ന് അനസിന്റെ കുടുംബത്തെ വിളിച്ച് പ്രതിഭാഗത്തിന്റെ അപേക്ഷയുടെ ആധികാരികത ഉറപ്പിച്ചത്. ഇത് ശുഭ സൂചനയായാണ് കാണുന്നതെന്ന് പ്രതിഭാഗം വക്കീലും സഹായ സമിതിയും വിലയിരുത്തി. ഇ...
Kerala, Other

മലയാളി പൊളി അല്ലെ.. ; റഹീമിന്റെ മോചനത്തിന് വേണ്ടത് 34 കോടി.. രണ്ട് ദിവസം കൂടെ ബാക്കി നില്‍ക്കെ സമാഹരിച്ചത് അതിനും മുകളില്‍

കോഴിക്കോട്: സൗദി അറേബ്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം ലക്ഷ്യം കണ്ടു. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. അബ്ദുള്‍ ഹക്കീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ഇത് പ്രകാരം 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂര്‍ നല്‍കിയ ഒരു കോടി രൂപ കൂടെ അടക്കമാണ് ഈ തുകയിലേക്ക് എത്തിയതെന്ന് ധനസഹായ സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. റിയാദില്‍ തടവിലുള്ള അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിന് അകത്തും പുറത്തും സമാനതകളില്ലാത്ത ഫണ്ട് സമാഹരണമാണ് നടന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ കൈകോര്‍ത്താണ് തുക കണ്ടെത്തിയത്. 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിനെ മോച...
error: Content is protected !!