Tag: accident death

വേങ്ങരയിൽ ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു
Accident

വേങ്ങരയിൽ ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു

വേങ്ങര : ജീപ്പ് മറിഞ്ഞ് സ്ത്രീ മരിച്ചു, കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. വേങ്ങര നെടും പറമ്പ് സ്വദേശി നല്ലാട്ട് തൊടി ഹംസയുടെ ഭാര്യ നഫീസ (56) ആണ് മരിച്ചത്. വേങ്ങര കുന്നത്ത് ഇന്നലെ രാത്രിയാണ് അപകടം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Accident

കരുമ്പിൽ കാർ ഫ്രൂട്‌സ് കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു

തിരൂരങ്ങാടി: ദേശീയപാത കരുമ്പിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ ഫ്രൂട്‌സ് കടയിലേക്ക് പാഞ്ഞു കയറി ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11.30 നാണ് അപകടം. കടയിലെ ജീവനക്കാരനായ കരുമ്പിൽ സ്വദേശി ഇല്ലിക്കൽ യൂസുഫിൻ്റെ മകൻ അൻസാറാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കരുമ്പിൽ വർക്ക് ഷോപ്പ് നടത്തിയിരുന്ന തിരൂരങ്ങാടി തൃക്കുളം പതിനാറുങ്ങൽ സ്വദേശി രവി, കുറ്റിപ്പുറം സ്വദേശി വടക്കേക്കര ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ദ്ധ ചികിത്സക്കായി ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും, മറ്റൊരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Accident

ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ബൈക്കപകടത്തിൽപരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചേളാരി ചേറക്കോട് പരേതനായ തച്ചേടത്ത് മറ്റോളി അപ്പുക്കുട്ടൻ്റെ മകൻ ഷാജി (45) ആണ് മരിച്ചത്. ഡിസംബർ 12 ന് രാത്രി ചേറക്കോട് വെച്ച് ബൈക്കുകൾ ഇടിച്ചാണ് അപകടം. പരിക്കേറ്റ ഷാജി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച മരിച്ചു. അമ്മ: പരേതയായ ലീല.ഭാര്യ: ഷിജി. മകൻ: തേജ്യൽ.സഹോദരങ്ങൾ: സുനിൽകുമാർ, അനിത. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും....
Accident

സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു

കോട്ടക്കൽ : കോഴിച്ചെനയിൽ സ്കൂട്ടർ ബൈക്കിൽ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്ത്രീ ബസ് കയറി മരിച്ചു. എടരിക്കോട് ഇന്ന് ഉച്ചക്ക് ശേഷം ആണ് അപകടം. മലപ്പുറം വറ്റല്ലൂർ സ്വദേശി പുള്ളിയിൽ വേണുവിന്റെ ഭാര്യ തങ്കമണി (51) ആണ് മരണപ്പെട്ടത്. മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ.
Accident

കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കൊളപ്പുറത്ത് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി കോതമംഗലം തച്ചംവള്ളി താഴം അഷ്‌റഫിന്റെ മകൻ ശഹദ് (20) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് കൊളപ്പുറം അത്താണിക്കൽ വെച്ചായിരുന്നു അപകടം. ഓട്ടോയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ ശഹദിനും ബന്ധു ജിഷാനും, ഓട്ടോയിൽ ഉണ്ടായിരുന്ന മുന്നിയൂർ ആലിൻ ചുവട് സ്വദേശികളായ 6 പേർക്കും പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ശഹദ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രി മരിച്ചു....
Accident

ബസ്സിന്റെ ഡോർ അടച്ചില്ല; തെറിച്ചു വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റിൽ വട്ടോളി റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു....
Accident

മലപ്പുറത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു

മലപ്പുറം നൂറടിപ്പാലത്ത് ബൈക്ക്നിയന്ത്രണം വിട്ട് മറിഞ്ഞു ഒരാൾ മരിച്ചു.കുന്നംകുളം സ്വദേശി അഭിജിത്ത് (27) ആണ് മരണപ്പെട്ടത്. കോട്ടക്കൽ HMS ഹോസ്പിറ്റലിലെ സ്റ്റാഫ് ആണ്. മൃതദേഹം കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഹമ്പിൽ തട്ടി നിയന്ത്രണം വിട്ടാണ് അപകടമെന്ന് പോലീസ് പറഞ്ഞു.
Accident, Breaking news

ചെമ്മാട് കാറപകടം; വേങ്ങര സ്വദേശി മരിച്ചു

ചെമ്മാട് ബൈപാസ് റോഡിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു ഒരാൾ മരിച്ചു. വേങ്ങര വലിയോറ പുത്തനങ്ങാടി പാറമ്മൽ സ്വദേശി അഞ്ചുകണ്ടൻ പോക്കർ (75) ആണ് മരിച്ചത്. 2 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം 4 നാണ് അപകടം. പോക്കറും 2 മക്കളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മരുമകൾ റഹ് മത്ത് 47), മകന്റെ മരുമകൻ പതിനാറുങ്ങൽ സ്വദേശി ഹാറൂൻ (28) എന്നിവർക്ക് പരിക്കേറ്റു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
Accident

പെരുമ്പാവൂരിൽ കാർ ലോറിയിലേക്ക് ഇടിച്ചു കയറി അപകടം; വെന്നിയുർ സ്വദേശി മരിച്ചു

പെരുമ്പാവൂർ : മൂവാറ്റുപുഴ എംസി റോഡിലെ മണ്ണൂർ ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ പമ്പിനു മുന്നിൽ നിർത്തിയിട്ടിരുന്ന ടോറസ് ലോറിയിലേക്ക് കാർ ഇടിച്ചു കയറി യുവാവ് മരിച്ചു, കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. വെന്നിയുർ ചാലാട് സ്വദേശി ജിനീഷ് ആണ് മരിച്ചത്. ഫോട്ടോഗ്രാഫർ ആണ്. ഇന്ന് പുലർച്ചെയാണ് അപകടം. പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലും ആലുവ രാജഗിരി ആശുപത്രിയിലും പെരുമ്പാവൂർ പ്രവേശിച്ചിട്ടുണ്ട്. കുട്ടികൾ ഉൾപ്പെടെയുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. കാർ പൂർണമായും തകർന്നിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം. ജിനേഷ് ഭാര്യ വീട്ടിൽ നിന്ന് കുടുംബസമേതം യാത്ര പോയതായിരുന്നു. ഭാര്യ, കുഞ്ഞ്, അമ്മ, സഹോദരൻ, എന്നിവർക്കാണ് പരിക്കേറ്റത്....
Accident

ക്രൂയിസർ വണ്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

വിദ്യാര്‍ത്ഥികളുമായി അമിത വേഗമോടിയ ക്രൂയിസറിടിച്ച് കാല്‍നടക്കാരനായ മദ്‌റസ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കൂട്ടായിയിലാണ് ക്രൂയിസറിന്റെ അമിത വേഗം കുരുന്നിന്റെ ജീവന്‍ തട്ടിയെടുത്തത്. അപകടം കുട്ടിയുടെ വീടിന്റെ വാരകള്‍ക്കകലെ കൂട്ടായി പാലത്തുംവീട്ടില്‍ അബ്ദുറസാക്ക് എന്ന ബാബുവിന്റെ മകന്‍ മുഹമ്മദ് റസാന്‍ ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. മദ്‌റസ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ കൂട്ടായി ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ ക്രൂയിസര്‍ റസാനെ ഇടിക്കുകയായിരുന്നു. വാഹനം റസാന്റെ ദേഹത്ത് കയറിയിറങ്ങി. തിരൂരിലെ ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി 11മണിയോടെ മരണപ്പെടുകയായിരുന്നു. വീടിന്റെ വാരകള്‍ക്കകലെയായിരുന്നു അപകടം. കൂട്ടായി കെ.കെ.എച്ച്.എസ്.എം മദ്‌റസയിലെ അഞ്ചാംതരം വിദ്യാര്‍ത്ഥിയായിരുന്നു. തിരൂരിലെ വിവിധ സ്‌കൂളുകളിലേക...
Accident

വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മഞ്ചേരി : അരീക്കോട് റോഡിൽ കാരാപറമ്പിൽ വാനും ബൈക്കുമായി കൂട്ടിയിടിച്ചു മറിഞ്ഞു ബൈക്ക് യാത്രികൻ മരിച്ചു. ചെക്കുളം ചെങ്ങര സ്വദേശി അറഞ്ഞിക്കൽ അബ്ദുറഹിമാന്റെ മകൻ ജുനൈദ് (20) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30 ന് മഞ്ചേരി അരീക്കോട് റോഡിൽ നാരാണിക്കുളം വളവിലാണ് അപകടം. അപകടത്തെ തുടർന്ന് ട്രാവലർ നടുറോഡിൽ മറിഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. മാതാവ് നഷീദ. സഹോദരങ്ങൾ: ദിൽഷാദ്, അഷ്‌മിൽ....
Accident

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു യുവതി മരിച്ചു

എടപ്പാൾ : ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. എടപ്പാൾ നടുവട്ടം നെല്ലിശ്ശേരി റോഡിലാണ് അപകടം. എരുവപ്രക്കുന്ന് കുണ്ടുകുളങ്ങര സജീഷിൻ്റെ ഭാര്യ രജിത (36)യാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അപകടം. ഇടിച്ച ടോറസ് ലോറി നിർത്താതെ പോവുകയും നാട്ടുകാരുടെ സഹായത്തോടെ വാഹനത്തെ പിടികൂടുകയും ചെയ്തു.എടപ്പാൾ കോവിഡ് തീയറ്ററിന് സമീപം വർക്ക് ഷോപ്പ് നടത്തുന്നയാളാണ് സജീഷ്. മക്കൾ: ആകാശ, ആരാധ്യ. പത്തിരിപ്പാല സ്വദേശികളായ ചന്ദ്രൻ, വസന്ത എന്നിവരാണ് മാതാപിതാക്കൾ....
Accident

ഇന്നലെ നടന്ന കോളേജ് യൂണിയൻ തിരഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ചു

തിരൂർക്കാട് : ബൈക്കപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പെരിന്തൽമണ്ണ തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബുദ്ധീൻ (19) ആണ് മരിച്ചത്. തിരൂർക്കാട് നസ്‌റ കോളേജ് ബിഎ ഇംഗ്ലീഷ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളേജ് യൂണിയൻ ഇലക്ഷനിൽ ഫൈൻ ആർട്സ് ക്ലബ്‌ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE ഇന്നലെ വൈകീട്ട് തിരൂർക്കാട് ചവറോഡിൽ വെച്ച് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടം നടന്നത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അങ്ങാടിപ്പുറം പഞ്ചായത്ത് വൈറ്റ് ഗാർഡ് അംഗമാണ്. കബറടക്കം ഇന്ന്. മാതാവ്: ഹബീബ. സഹോദരങ്ങൾ: ഹാഷിം, ആർഷിദ....
Accident

ബൈക്കിടിച്ചു കാൽനട യാത്രക്കാരൻ മരിച്ചു

ചേലേമ്പ്ര : പന്തീരാങ്കാവിൽബൈക്കിടിച്ച് കാൽനടയാത്രക്കാരനായ കാക്കഞ്ചേരി സ്വദേശി മരിച്ചു. പള്ളിയാളി വേളേരി മാനാടംകണ്ടി വേലായുധന്റെ മകൻ നാരായണൻ (47) ആണ് മരിച്ചത്. ജോലി ചെയ്യുന്ന മിനാസ് ചെരുപ്പ് കമ്പനിയിലേക്ക് നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.അമ്മ ശാന്ത. ഭാര്യ, സുനിത.മക്കൾ: ആരോമൽ, ആര്യ, ആരതി.സഹോദരങ്ങൾ; പത്മാവതി, സതീഷ്.സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ....
Accident

വട്ടപ്പാറയിൽ കാറിടിച്ചു സ്കൂട്ടർ യാത്രക്കാരി മരിച്ചു, കാർ നിർത്താതെ പോയി

വളാഞ്ചേരി : വട്ടപ്പാറ മേൽഭാഗത്ത് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. കാവുംപുറം ഉണ്ണിയേങ്ങൽ യൂസുഫിന്റെ മകൾ ജുമൈല (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ജംഷീറിനെ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പെട്ട വാഹനം നിറുത്താതെ പോയി. ഇന്നലെ രാവിലെ 10.30 വട്ടപ്പാറ മേൽഭാഗത്ത് പഴയ സി ഐ ഓഫിസിനു സമീപം ദേശീയ പാതയിലാണ് അപകടം. യുവതി സഞ്ചരിച്ച വാഹനം കാറിലിടിച്ച് മറിഞ്ഞ് പുറത്തേക്ക് തെറിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിലാണ് മരണം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Accident

ബൈക്കിൽ ലോറിയിടിച്ച് ദർസ് വിദ്യാർഥി മരിച്ചു.

വള്ളിക്കുന്ന്: കോഴിക്കോട് സരോവരം പാർക്കിന് സമീപം വെച്ച് ബൈക്കിൽ ലോറിയിടിച്ച് വള്ളിക്കുന്ന് നോർത്ത് കിഴക്കേമല കളത്തിൽ കോലോത്ത് മുഹമ്മദ് റിസ് വാൻ (22) മരണപ്പെട്ടു. കടലുണ്ടി പഞ്ചായത്തിലെ ചാലിയപ്പാടം തബ്ലീഗുൽ ഇസ്‌ലാം സംഘത്തിന് കീഴിലുള്ള മസ്ജിദിൽ മതപഠന വിദ്യാർഥിയായ മുഹമ്മദ് റിസ് വാൻ എരഞ്ഞിപ്പാലത്തുള്ള സ്വകാര്യ അക്കൗണ്ടിങ് പഠന കേന്ദ്രത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് അപകടത്തിൽപെട്ടത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് കിഴക്കേമല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.പിതാവ്: അൻവർസലീം. മാതാവ്:സുനീറ. സഹോദരങ്ങൾ:മുഹമ്മദ്‌ ഉക്കാശ്, ഹന്ന ഫാത്തിമ....
Accident

മകനെ ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ കാർ കിണറ്റിൽ വീണ് പിതാവ് മരിച്ചു

കണ്ണൂർ : ആലക്കോട് നെല്ലിക്കുന്നിൽ കാർ വീട്ട് മുറ്റത്തെ കിണറ്റിൽ വീണ് ഗൃഹനാഥൻ മരിച്ചു. അറുപത് കാരനായ താരാ മംഗലത്ത് മാത്തുക്കുട്ടിയാണ് മരിച്ചത്. 18 കാരനായ മകൻ ബിൻസ് ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.  ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മകൻ ബിൻസിന് ഡ്രൈവിംഗ് പഠിക്കാനായി വീട്ടിൽ നിന്നും കാർ പുറത്തിറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടമായി ആൾമറ തകർത്താണ് കാർ കിണറിലേക്ക് വീണത്. തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്സ് സംഘമെത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. മാനന്തവാടി രൂപത മെത്രാൻ ബിഷപ്പ് അലക്സ് താരാമംഗത്തിൻ്റെ സഹോദരനാണ് മരിച്ച മാത്തുക്കുട്ടി....
Accident

ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

വളാഞ്ചേരി : ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. വളാഞ്ചേരി ആതവനാട് കാർത്തല ചുങ്കത്ത് വെച്ചാണ് അപകടം. ആതവനാട് പരിതി കാവുങ്ങൽ വെട്ടിക്കാട് ബാപ്പുവിന്റെ മകൻ നാസിഫ് (18)ആണ് മരിച്ചത്. ചോറ്റൂർ സ്വദേശി കളത്തിൽ തൊടി അലിമോൻന്റെ മകൻ ജാസിറിനെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ലോറി നാസിഫിന്റെ ദേഹത്തു കയറുകയായിരുന്നു....
Accident

കാരക്കുന്നിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു

മഞ്ചേരി : കാരക്കുന്ന് പള്ളിപ്പടിയിൽ ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. പുൽപറ്റ കളത്തുംപടി ദാസൻ (42) മാതാവ് സത്യവതി (70) എന്നിവരാണ് മരിച്ചത്. ഇരുവരും ബൈക്ക് യാത്രക്കാരാണ്.
Accident

കൊടികുത്തിമല റോഡിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞു 2 പേർ മരിച്ചു

പെരിന്തൽമണ്ണ : അമ്മിനിക്കാട് കൊടികുത്തിമല റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് 2 പേർ മരിച്ചു.സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പെരിന്തൽമണ്ണയിലെ വി. രമേശന്റെ മകൻ അക്ഷയ് (19), പെരിന്തൽമണ്ണ കാവുങ്ങൽ വീട്ടിൽ ബിന്ദുവിൻ്റെ മകൻ ശ്രേയസ് (21) എന്നിവരാണ് മരിച്ചത്. പെരിന്തൽമണ്ണ വള്ളൂരാൻ നിയാസ് (19) പരിക്കേറ്റു മൗലാന ആശുപത്രിയിൽ ചികിത്സയിലുണ്ട്....
Accident

ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു

മലപ്പുറം : ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർഥി മുങ്ങിമരിച്ചു. ഇരുമ്പുഴി വടക്കുംമുറി പാറക്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വിദ്യാർത്ഥി മുങ്ങിമരണപ്പെട്ടു. മഅദിൻ കോളേജിൽ പഠിക്കുന്ന കോട്ടക്കൽ രണ്ടത്താണി പൂവൻചിന സ്വദേശി കോട്ടയിൽ കുഞ്ഞാലിയുടെ മകൻ നാദിസ് അലി യാണ് മരിച്ചത്. പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇന്ന് രാവിലെ ആയിരുന്നു അപകടം. നാട്ടുകർ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് ഫയർ ഫോഴ്സ് എത്തി മൃദുദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി....
Accident

മണ്ണാർക്കാട് കാറപകടം: പരിക്കേറ്റ രണ്ടാമത്തെ വെന്നിയുർ സ്വദേശിയും മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ രണ്ടാമത്തെ യാളും മരിച്ചു. വെന്നിയുർ കപ്രാട് തണ്ടാംപറമ്പിൽ അപ്പുണ്ണിയുടെ മകൻ രാമചന്ദ്രൻ (50) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ കാർ ഡ്രൈവർ വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) കഴിഞ്ഞ 22 ന് മരിച്ചിരുന്നു. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് ആര്യമ്പാവിന് സമീപം കൊമ്പത്ത് വെച്ചായിരുന്നു അപകടം. രാമചന്ദ്രൻ കുടുംബ സമേതം തൃശ്ശൂരിൽ പോയി മടങ്ങവെയാണ് അപകടം. മരിച്ച ഡ്രൈവർ ഗോപി ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപിയും രാമചന്ദ്രനും പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....
Accident

റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു

കൊണ്ടോട്ടി : റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്ന് തെറിച്ചു വീണയാൾ ലോറി കയറി മരിച്ചു. കൊണ്ടോട്ടി വലിയപറമ്പ് ചെറുമുറ്റം സ്വദേശി നാരിമടക്കൽ മൊയ്ദീൻ കുട്ടി (46) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ കൊണ്ടോട്ടി നീറാട് വെച്ച് ആണ് അപകടം. റോഡിലെ കുഴിയിൽ ചാടിയ ബൈക്ക് മറിഞ്ഞ് റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രക്കാരന്റെ ശരീരത്തിലൂടെ പിറകെ വന്ന ലോറി കയറി ഇറങ്ങുകയായിരുന്നു. ഉടനെ കൊണ്ടോട്ടിയിലെ റിലീഫ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബൈക്കിൽ കൂടെയുണ്ടായിരുന്ന ആൾക്ക് നിസ്സാര പരിക്കേറ്റു....
Accident

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 10 വയസ്സുകാരൻ മരിച്ചു

കോഴിക്കോട്: കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി പത്ത് വയസുകാരൻ മരിച്ചു. കോഴിക്കോട് പേരാമ്പ്രക്ക് സമീപം ആവള പെരിഞ്ചേരിക്കടവിൽ ബഷീറിന്‍റെ മകൻ മുഹമ്മദിനെയാണ് കുളിമുറിയിൽ തോർത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.  ഉടൻ തന്നെ പേരാമ്പ്ര ഇ എം എസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മ‍ൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മേപ്പയൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ്സെുത്ത് അന്വേഷണം തുടങ്ങി....
Accident

വെന്നിയൂരിൽ അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മരിച്ചു

തിരൂരങ്ങാടി : വെന്നിയൂരിൽ വാഹനാപകടത്തിൽ പരുക്കേറ്റ ഡ്രൈവർ മരിച്ചു. വളാഞ്ചേരി സ്വദേശി ചത്തൊളി മാനുപ്പയുടെ മകൻ സൽമാനുൽ ഫാരിസ് (24)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വെന്നിയൂർ മോഡേണ് ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു അപകടം. പിക്കപ്പിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മരിച്ചു....
Accident

മണ്ണാർക്കാട് കാറപകടത്തിൽ പരിക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : മണ്ണാർക്കാട് വാഹനാപകടത്തിൽ പരുക്കേറ്റ വെന്നിയുർ സ്വദേശി മരിച്ചു. വെന്നിയുർ കപ്രാട് പടിക്കപറമ്പിൽ പരേതരായ കുമാരൻ - ദേവകിയമ്മ എന്നിവരുടെ മകൻ ഗോപി (48) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 15 ന് രാത്രി 10.15 ന് മണ്ണാർക്കാട് കൊമ്പത്ത് വെച്ചായിരുന്നു അപകടം. സുഹൃത്തിന്റെ കുടുംബത്തിന്റെ യാത്രക്ക് കാറിൽ ഡ്രൈവറായി പോയതായിരുന്നു. ഇവർ സഞ്ചരിച്ച കാറും മറ്റൊരു കാറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗോപി പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്‌ച മരിച്ചു. സംസ്കാരം ഞായറാഴ്ച. ഭാര്യ മിനി. മക്കൾ: ശിവന്യ, ഷാരോൺ.സഹോദരങ്ങൾ: കൃഷ്ണൻ,മോഹനൻ,ദാസൻ, രവി, സാവിത്രി, രാധ, സ്മിത...
Accident

പിക്കപ്പ് ഇടിച്ചു ബൈക്ക്‌ യാത്രികൻ മരിച്ചു

മഞ്ചേരി: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുല്ലൂർ ഹാഫ് കിടങ്ങഴി വല്ലാഞ്ചിറ ഉസ്മാന്റെ മകൻ നൂറുദ്ദീൻ (20) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തരയോടെ മഞ്ചേരി ചെട്ടിയങ്ങാടിയിൽ ആണ് അപകടം. മഞ്ചേരിയിൽ നിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന നൂറുദീന്റെ ബൈക്കിൽ എതിരെ വന്ന പിക്കപ്പ് ഇടിക്കുക യായിരുന്നു. മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്: ഉമ്മുസൽമ. സഹോദരങ്ങൾ: മുഹമ്മദ് സാബിത്ത്, ആർഷൽ...
Accident

തിരൂരിൽ വാഹനാപകടം, ഓട്ടോ യാത്രക്കാരി മരിച്ചു

തിരൂർ : താഴെപാലത്ത് വാഹനാപകടം. ബസ്സും ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ ഒരു സ്ത്രീ മരിച്ചു. 3 ഓട്ടോ യാത്രക്കാർക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം 4 30 നാണ് അപകടം. ഓട്ടോ യാത്രക്കാരിയായ തിരൂര്‍ പൂക്കയില്‍ സീന വില്ലയില്‍ ഷംസുദീന്റെ ഭാര്യ ലൈല (55) ആണ് മരണപ്പെട്ടത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന മരുമകള്‍ നസീബ (31), ഇവരുടെ മക്കളായ ഷഹ്ഫിന്‍ (6), സിയാ ഫാത്തിമ (4), ഓട്ടോ ഡ്രൈവര്‍ നടുവിലങ്ങാടി ആനപ്പടി കണ്ണച്ചമ്ബാട്ട് മുജീബ് റഹ്മാൻ (40) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4.30 ഓടെ താഴെപാലം സ്റ്റേഡിയത്തിന് സമീപത്തു വെച്ചാണ് അപകടം. പരുക്കേറ്റവരെ തിരൂര്‍ ജില...
Accident

കരുവാങ്കല്ലിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറിയിടിച്ചു; യുവതി മരിച്ചു

പെരുവള്ളൂർ : കരുവാങ്കല്ലിൽ ടോറസ് ബൈക്കിലിടിച്ചു പരിക്കേറ്റ യുവതി മരിച്ചു. കാടപ്പടി സ്വദേശി ചൊക്ലി സിദ്ധീഖിന്റെ ഭാര്യയും വെന്നിയുർ ചുള്ളിപ്പാറ സ്വദേശി താണിയെപ്പിൽ മുഹമ്മദിന്റെ മകളുമായ സുൽഫത്ത് (30) ആണ് മരിച്ചത്. കുന്നുംപുറം - എയർ പോർട്ട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കുന്നുംപുറം ഭാഗത്ത് നിന്നും ബൈക്കിൽ സിദ്ധീക്കും ഭാര്യയും പോകുമ്പോൾ പിറകിൽ നിന്ന് വന്ന ടോറസ് ലോറി ഇടയ്ക്കുകയായിരുന്നു. https://youtu.be/br8Q3CYtnos വീഡിയോ റോഡിൽ തെറിച്ചു വീണ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുൽഫത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു....
Accident

തിരൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശി മരിച്ചു

തിരൂർ : ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ടി.വി.വിമിത്ത് (33)ആണ് മരിച്ചത്. താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം വെച്ച് ഇന്ന് രാവിലെയാണ് അപകടം. തിരൂർ - താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു....
error: Content is protected !!