Friday, May 1

Tag: accident death

ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
Accident, Malappuram, Other

ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.കല്ലുര്‍മ്മ സ്വദേശി തലേക്കര രാജന്‍(38) ആണ് മരിച്ചത്. ചങ്ങരംകുളം ചിറവല്ലൂല്‍ റോഡില്‍ ഐനിച്ചോട് സ്കൂളിനടുത്ത് ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം. ചങ്ങരംകുളം ഭാഗത്തേക്ക് വന്നിരുന്ന ഗുഡ്സ് ഓട്ടോ എതിരെ വന്ന രാജന്‍ സഞ്ചരിച്ച ബൈക്കില്‍ ഇടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രാജനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ചങ്ങരംകുളം സണ്‍റൈസ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും...
Accident

തിരൂരിൽ വാഹനാപകടം; കോഡൂർ സ്വദേശി മരിച്ചു

തിരൂർ : എൻ ഒ സി പടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലപ്പുറം കോഡൂർ ചെമ്മൻകടവ് മൈലാഞ്ചി ഓഡിറ്റോറിയത്തിന്റെ അടുത്ത് താമസിക്കുന്ന കൊന്നോല സുബൈർ ഹാജിയുടെ മകൻ ഷഹീൻ (38) ആണ് മരിച്ചത്.
Malappuram, Other

കുറ്റിപ്പുറം പാലത്തിന് മുകളില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കുറ്റിപ്പുറം പാലത്തിന്റെ മുകളില്‍ വാഹനാപകടം. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂര്‍ സ്വദേശി മങ്ങാട്ടുപള്ളിയാലില്‍ റസാക്കിന്റെ മകന്‍ സനാഹ്(22) ആണ് മരിച്ചത്.
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി....
Accident

വാഹനാപകടത്തിൽ പരിക്കേറ്റ തെന്നല സ്വദേശി മരിച്ചു

തെന്നല: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. തെന്നല അറക്കലിലെ പുളിക്കൽ കുഞ്ഞിമൊയ്തീൻ (മാനു ഹാജി -67) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പ് കാറിൽ യാത്ര ചെയ്യുമ്പോൾ ഒതുക്കുങ്ങലിന് സമീപം അപകടത്തിൽ പെട്ട് കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മരണപെട്ടു. കേരള മുസ്ലിം ജമാഅത്ത് അംഗവും തെന്നല സിഎം മർകസ് കമ്മിറ്റി ട്രഷററുമാണ്. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ : യഹ് യ (ഖത്തർ ), സ്വാദിഖ് നിസാമി (എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി), സുമയ്യ, ജുബെെരിയ്യ . മരുമക്കൾ : മുസ്തഫ സഖാഫി മൂന്നിയൂർ, അബ്ദുൽ ഗഫൂർ സഖാഫി കൂമണ്ണ, സുലെെഖ, റുമയ്യ. മയ്യിത്ത് പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് തെന്നല അറക്കൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും....
Accident

വാഹനാപകടത്തിൽ പരിക്കേറ്റ മുന്നിയൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മുന്നിയൂർ പാറക്കടവ് സ്വദേശി പാണ്ടികശാല കേലുക്കുട്ടിയുടെ മകൻ ദേവദാസൻ (44) ആണ് മരിച്ചത്. ഈ മാസം 14 ന് രാത്രി 10.45 ന് ചെമ്മാട് കോഴിക്കോട്‌ റോഡിൽ മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം. ദേവദാസ് ഓടിച്ചിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുക യായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച മരണപ്പെട്ടു.അമ്മ, തങ്ക ചെമ്പകശ്ശേരി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ (ഡ്രൈവർ), മോഹനൻ (വർക്ക് ഷാപ്പ്), ബാബു (കൃഷി), ശശി (കൂലിപ്പണി),വിലാസിനി....
Accident, Other

കുറ്റിപ്പുറത്ത് വാഹനാപകടം ; ഒരാൾ മരണപ്പെട്ടു

കുറ്റിപ്പുറം മഞ്ചാടിയിൽ ഓട്ടോയും രണ്ട് കാറും അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു. തവനൂർ വെള്ളാഞ്ചേരി സ്വദേശി കണ്ണൻകുളങ്ങര അബ്ദുൽ ഷുക്കൂ (47)റാണ് മരണപ്പെട്ടത് എന്നറിയുന്നു. കുറ്റിപ്പുറം സ്റ്റാൻ്റിലെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ആണ്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് തിരുർ റോഡിലെ മഞ്ചാടിയിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപടം ഉണ്ടായത്. മൃതദേഹം കുറ്റിപ്പുറം ഗവ.താലുക്ക് ആശുപത്രി മോർച്ചറിയിൽ....
Accident

നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു

തിരൂർ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് ഗുരുതരമായി പരിക്കേറ്റു. മംഗലം ചേന്നര പെരുന്തിരുത്തി തൂക്കുപാലത്തിന് സമീപം പടുന്നവളപ്പിൽ വിഷ്ണുപ്രസാദ് (24) ആണ് മരിച്ചത്. അയൽവാസികളായരോഹിത്ത്, വിഷ്ണു എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പുറത്തൂർ പുതുപ്പള്ളി ശാസ്താ എഎൽപി സ്കൂളിനു സമീപമാണ് അപകടമുണ്ടായത്. മൂവരും ആലിങ്ങലിൽ നിന്ന് വീട്ടിലേക്കു പോകുകയായിരുന്നു. അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിഷ്ണു പ്രസാദിനെ രക്ഷിക്കാനായില്ല. കാവിലക്കാടുള്ള ടയർ കടയിലെ ജീവനക്കാരനാണ്....
Accident, Kerala, Local news, Other

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു

വളാഞ്ചേരി : വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞു ഡ്രൈവർ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ്(41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിനെ(41) പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5 മണിയോടെയാണ് അപകടം. മഹാരാഷ്ട്രയിൽ നിന്ന് തൃശൂർ ഭാഗത്തേക്ക് സവാള കയറ്റിപ്പോകുന്ന ലോറിയാണ് പ്രധാന വളവിൽ താഴേക്കു മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. പൊലീസും തിരൂരിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനയും ഏറെ നേരം പണിപ്പെട്ടാണ് അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ഡ്രൈവറെ പുറത്തെടുത്തത്. നാട്ടുകാരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി....
Accident

തിരൂര്‍ – തിരുനാവായ റൂട്ടില്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂര്‍ - തിരുനാവായ റൂട്ടില്‍ കൊടകല്ലിങ്ങല്‍ ട്രാവലറും സ്‌കൂട്ടറും കൂട്ടി ഇടിച്ച് മറവഞ്ചേരി സ്വദേശി മരണപ്പെട്ടു ഇന്ന് രാവിലെ കൊടക്കല്ല് പെട്രോള്‍ പമ്പിനു സമീപം ആണ് അപകടം നടന്നത്. മറവഞ്ചേരി വടക്കത്തുവളപ്പില്‍ നാസറിന്റെ മകന്‍ ഷമീം (നൂര്‍ ജ്വല്ലറി) അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റലില്‍...
Accident

ട്രാവലറും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു

തിരൂർ - തിരുനാവായ റോഡിൽ കൊടകല്ലിങ്ങൽ ട്രാവല്ലറും സ്കൂട്ടറും കൂട്ടി ഇടിച്ച് വിദ്യാർത്ഥി നേതാവ് മരിച്ചു. വളയംകുളം അസ്സബഹ് കോളേജ് എം എസ് എഫ് യൂണിറ്റ് ജനറൽ സെക്രട്ടറിയും യൂണിയൻ ജനറൽ ക്യാപ്റ്റനുമായ മറവഞ്ചേരി സ്വദേശി നാസറിന്റെ മകൻ ഷമീം ആണ് മരിച്ചത്. ഇന്ന് രാവിലെ കൊടക്കല്ല് പെട്രോൾ പമ്പിനു സമീപം ആണ് അപകടം. അപകടത്തിൽ ഗുരുതര പരിക്കേറ്റ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിൽ...
Accident

കോയമ്പത്തൂർ മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മമ്പുറം സ്വദേശി മരിച്ചു

കോയമ്പത്തൂർ: മധുക്കരയിൽ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ തിരൂരങ്ങാടി സ്വദേശി മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങൽ സ്വദേശിയും മമ്പുറം ഇല്ലിക്കത്താഴം താമസക്കരനുമായ പാണഞ്ചേരി അബൂബക്കറിന്റെ മകൻ ഇസ്മയിൽ (40) ആണ് മരിച്ചത്. കോയമ്പത്തൂർ മധുക്കര എന്ന സ്ഥലത്തുവെച്ചു കാറും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടം. തിരുപ്പൂരിൽ ബേക്കറിയിലായിലുന്നു. നാട്ടിലേക്ക് സ്കൂട്ടറിൽ വരുമ്പോഴാണ് അപകടം. ഭാര്യയും 3 മക്കളുമുണ്ട്....
Accident

ഇരുചക്ര വാഹനം മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു

വളാഞ്ചേരി : ടൗണിൽ മൂച്ചിക്കൽ - കരിങ്കല്ലത്താണി ബൈപാസിനു സമീപം ഇരുചക്ര വാഹനം നിയന്ത്രണം വിട്ടു മറിഞ്ഞ് കോളജ് അധ്യാപകൻ മരിച്ചു. പുറമണ്ണൂർ മജ്ലിസ് കോളജ് അധ്യാപകൻ തിരുവേഗപ്പുറ ചെമ്പ്ര സ്വദേശി പ്രസാദ്(32) ആണ് മരിച്ചത്. ഞായർ വെളുപ്പിന് 3.30 ന് ആണ് അപകടം. ഉടൻ നടക്കാവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല....
Accident

ചുങ്കത്തറ മുട്ടിക്കടവിൽ ബൈക്കിൽ ജീപ്പിടിച്ച് 2 വിദ്യാർത്ഥികൾ മരിച്ചു

നിലമ്പുർ: ചുങ്കത്തറ മുട്ടിക്കടവിൽ അപകടം 2 വിദ്യാർത്ഥികൾ മരിച്ചു. മുട്ടിക്കടവിൽപിക്കപ്പ് ജീപ്പും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് വിദ്യാർഥികൾ മരിച്ചു.പാതിരിപ്പാടം സ്വദേശി യദു കൃഷ്ണ,ഉപ്പട ആനകല്ല് സ്വദേശി ഷിബിൽ രാജ്, എന്നിവരാണ് മരിച്ചത്. ഇരുവരും ചുങ്കത്തറ മാർത്തോമ സ്കൂളിലെ വിദ്യാർത്ഥികൾ ആണ്. മൃതദേഹങ്ങൾ നിലമ്പൂർ ഗവ: ഹോസ്പിറ്റലിൽ....
Accident

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത...
Accident

ആന്ധ്രയിൽ വാഹനാപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ആന്ധ്ര പ്രദേശിൽ കടപ്പക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്‌ദീൻകുട്ടി മകൻ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂർ എന്ന സ്ഥലത്ത് സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഇദ്ദേഹത്തിന്റെ ഏക മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തെ കടയിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചതാണ്. ഭാര്യ, പനക്കൽ സൈനബ കൊട...
Accident

ജോലി കഴിഞ്ഞ് വരുന്നതിനിടെ പരിക്കേറ്റ ചെറുമുക്ക് സ്വദേശി മരിച്ചു

തിരുരങ്ങാടി :ജോലി കഴിഞ്ഞ് മടങ്ങുന്നതിടെ ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ചെറുമുക്ക് കിഴക്കേത്തലയിലെ കോഴിക്കാട്ടിൽ സുലൈമാൻ സജിത ദമ്പതികളുടെ മകൻ സൽമാൻ ഫാരിസ് ( 22 ) ആണ് മരിച്ചത്. പാലക്കാട് മണ്ണാർക്കാട് ഭാഗത്ത് കേറ്ററിങ് ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുന്നതിനിടെ ഞായാറാഴ്ച വൈകുനേരം അഞ്ചു മാണിക്ക് പുഴക്കാട്ടിരിയിൽ വെച്ചാണ് അപകടം. അപകടത്തിൽ പരിക്കേറ്റ് പെരിന്തൽമണ്ണ സ്വകര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അപകടത്തിൽ പരിക്കേറ്റ എറപ്പറമ്പൻ അലിയുടെ മകൻ അഫ്‌ലഹ് [ 22 ] പരിക്കുകളോടെ ചികിത്സയിലാണ്. പോസ്മോർട്ടത്തിനു ശേഷം രാത്രി ഒമ്പതു മണിക്ക് ചെറുമുക്ക് മഹല്ല് ജുമാ മസ്ജിദിൽ വെച്ച് കബറടക്കം നടത്തും. സഹോദരങ്ങൾ : ഷഹാന .ഷെറിൻ ഫർഹ , ഷഹ്‌മ...
Accident

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

നിലമ്പൂർ : മമ്പാട് പുളിക്കലോടി കമ്പനിപ്പടിക്ക് സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്. പുലർച്ചെ 2.30 ന് ഓടെയാണ് സംഭവം. വഴിക്കടവ് പൂവ്വത്തി പൊയിൽ പരേതനായ പുഴുത്തിനിപ്പാറ മുഹമ്മദ് ബഷീറിൻ്റെ മകൻ ഷഹലുദ്ധീൻ (24) ആണ് മരിച്ചത്. വഴിക്കടവ് പൂവ്വത്തി പൊയിൽ കരുവാത്ത് ഹംസയുടെ മകൻ സാജർ (22) ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ്....
Accident

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്. ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്....
Accident

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊണ്ടോട്ടി : എയർപോർട്ട് റോഡിൽ സ്കൂട്ടറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. എയർ പോർട്ട് റോഡിൽ കൊളത്തൂരിന്റെയും കൊട്ടപ്പുറത്തിന്റെയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേരും മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Accident

കൽപകഞ്ചേരിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം

കൽപകഞ്ചേരി : മേലങ്ങാടിയിൽ ബസിനടിയിൽപ്പെട്ട സ്കൂട്ടർ യാത്രികന് ദാരുണന്ത്യം. മേലങ്ങാടി സ്വദേശി പുതുചിറയിൽ ഹനീഫയുടെ (കാണ്ടത്ത് ) മകൻ നസറുദ്ധീൻ ആണ് മരണപ്പെട്ടത്. നസറുദ്ധീൻ സഞ്ചരിച്ച് സ്കൂട്ടർ മറ്റൊരു ബൈക്കിൽ തട്ടി ബസ്സിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. പുത്തനത്താണി ഭാഗത്ത് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ബസ്സിനടിയിലേക്കാണ് വീണത്. ദേഹത്ത് കൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങി സംഭവസ്ഥലത്ത് വെച്ച് തന്നെ യുവാവ് മരണപ്പെട്ടു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ. …...
Accident

താനൂരിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

താനൂർ: ഒലീവ് ഓഡിറ്റോറിയത്തിന് സമീപം സ്ക്കൂട്ടറിൽ ലോറി ഇടിച്ചു യുവാവ് മരിച്ചു. താനൂർ എച്ച്.എസ്.എം. റോഡിൽ താമസിക്കുന്ന ചേലാട്ട് യാഹു വിന്റെ മകൻ യാസിർ (42) ആണ് മരിച്ചത്. പെയിന്റിങ്ങ് ജോലികാരനായിരുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയെങ്കിലും പിന്നീട് പിടികൂടി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Accident

മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു

പരപ്പനങ്ങാടി: മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിൻ്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിൻ്റെ മകൾ ഇഷ ഷെറിൻ (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. റോഡ് വാക്കിലാലാണ് വീട്. കുട്ടി പുറത്തിറങ്ങിയപ്പോൾ ബൈക്കിടിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് ഖബറടക്കും. മാതാവ്: റാജിഷ.സഹോദരൻ: മുഹമ്മദ് ഹാഫിസ് ....
Accident

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ചു വേങ്ങര സ്വദേശി മരിച്ചു

പുത്തനത്താണിയിൽ ടോറസ് ലോറി സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വേങ്ങര ഗാന്ധിക്കുന്ന് സ്വദേശിയായ പറപ്പൂർ കടവത്ത് പോക്കർ , സുലൈഖ ദമ്പതികളുടെ മകൻ ഫസലു റഹ്മാൻ (28) ആണ് മരിച്ചത്. നന്നമ്പ്ര ചെറുമുക്കിലെ ലൈബ ചിക്കൻ സ്റ്റാളിലെ ജീവനക്കാരൻ ആണ്. ഇന്ന് അവധി എടുത്ത് പുതന ത്താണി യിൽ ഒരാളെ കാണാൻ പോയതായിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ....
Accident

കരിപ്പൂർ എയർപോർട്ടിലെ കരാർ ജീവനക്കാരൻ ലോറിക്കടിയിൽ പെട്ടു മരിച്ചു

കൊണ്ടോട്ടി: കോഴിക്കോട് വിമാനത്താവളത്തിലെ ജോലിക്കു പോകുമ്പോൾ യുവാവിന് ലോറിക്കടിയിൽ പെട്ട് ദാരുണാന്ത്യം. വിമാനത്താവളത്തിലെ ബ്ലൂ സ്റ്റാർ കരാർ കമ്പനിക്ക് കീഴിൽ എസ്‌കലേറ്റർ ഓപ്പറേറ്റർ ആയ ചേലേമ്പ്ര സ്വദേശി പി.അജീഷ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു അപകടം. വിമാനത്താവളത്തിൽ രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാനായി സ്‌കൂട്ടറിൽ പോകുകയായിരുന്നു. ദേശീയപാതയിൽ കുളത്തൂർ എയർപോർട്ട് റോഡ് ജംകഷന് സമീപം ആയിരുന്നു അപകടം. അതേ ദിശയിൽ പോകുകയായിരുന്ന ചരക്കു ലോറിക്കടിയിൽപെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ കൊണ്ടോട്ടി പൊലീസ് അന്വേഷിക്കുന്നു.മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ....
Accident

പെരുന്നാൾ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

തിരുവേഗപ്പുറ: പെരുന്നാൾ നമസ്ക്കാരത്തിന് പള്ളിയിലേക്ക് പോകാൻ വസ്ത്രം ഇസ്തിരിയിടുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം-പാലക്കാട് ജില്ലാതിർത്തിയായ കൈപ്പുറം സ്വദേശി കാവതിയാട്ടിൽ വീട്ടിൽ മുഹമ്മദ് നിസാർ (33) ആണ് മരിച്ചത്. നിസാർ ഷോക്കേറ്റ് വീണു കിടക്കുന്നത് ഭാര്യയാണ് ആദ്യം കണ്ടത്. പെട്ടെന്ന് തന്നെ വളാഞ്ചേരിയിലെ നിസാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് ലീഗ് ഫാറൂഖ് നഗർ യൂണിറ്റ് വൈസ് പ്രസിഡന്റ് ആണ്....
Accident

വളാഞ്ചേരിയിൽ ബസ് ബൈക്കിലിടിച്ച് 2 പേർ മരിച്ചു

വളാഞ്ചേരി : നഗരത്തിൽ പെരിന്തൽമണ്ണ റോഡിൽ കൊളമംഗലത്ത് ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരായ 2 പേർ മരിച്ചു. ആസാം സ്വദേശികളായ രാഹുൽ, അമീർ എന്നീ യുവാക്കളാണ് മരണപെട്ടതെന്ന് പോലീസ് പറഞ്ഞു. വേങ്ങരയിൽ ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാക്കൾ ബൈക്കുമായി കോൺക്രീറ്റ് പ്രവർത്തികൾക്ക് എത്തിയതാകാമെന്ന നിഗമനത്തിലാണ് പോലിസ്. ഇന്ന് വൈകിട്ട് 4.30 ന് കൊളമംഗലം കൃഷിഭവനു സമീപമാണ് അപകടം. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുന്ന ബൈക്ക് യാത്രികൾ എതിരെ വളാഞ്ചേരിയിലേക്ക് വരുന്ന സ്വകാര്യ ബസിൽ ഇടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹങ്ങൾ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പെട്ട ബൈക്ക് വേങ്ങര സ്വദേശിയുടെ പേരിലുള്ളതാണ്....
Accident

കാറിടിച്ച് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു

വാഴക്കാട് : കാറിടിച്ചു പരിക്കേറ്റ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മരിച്ചു. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ അഷിത (30) യാണ് മരിച്ചത്. കോഴിക്കോട് മാവൂർ കുട്ടിക്കടവ് സ്വദേശിയാണ്. ഇന്നലെ വാഴക്കാട് എസ് ബി ഐ ക്ക് മുമ്പിൽ വെച്ചാണ് അപകടം. മഴക്കാല ശുജീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലേക്ക് പോകുമ്പോഴാണ് അപകടം. അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെ എച്ച് ഐ അപർണ (28) ക്കും പരിക്കേറ്റിരുന്നു. ഗുരുതരമായ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഷിത ഇന്ന് മരിച്ചു....
Accident

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധ...
Accident

സനദ് സ്വീകരിച്ച് മടങ്ങുമ്പോൾ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കടതാഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ ഹുദവി (26) ആണ് മരിച്ചത്. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലെക്സിലെ പൂർവ വിദ്യാർത്ഥിയും ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി 25ാം ബാച്ച് വിദ്യാര്ഥിയുമാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ അബ്ബാസലി ശിഹാബ് തങ്ങളിൽ നിന്ന് സനദ് ഏറ്റുവാങ്ങുന്നു ഇന്നലെ രാത്രി വല്ലപ്പുഴ ദാറുൽ നജാത്തിൽ നടന്ന ബിരുദ ദാന സമ്മേളനത്തിൽ വെച്ച് സനദ് വാങ്ങി മടങ്ങി വരുമ്പോൾതിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്....
error: Content is protected !!