Tag: Akshaya center

അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി
Local news

അക്ഷയ / ജനസേവ കേന്ദ്രങ്ങളിൽ സേവന നിരക്ക് പ്രദർശിപ്പിച്ചില്ലെങ്കിൽ കർശന നടപടി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന ജനസേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ കര്‍ശന നടപടിയെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി. സേവനത്തിനുള്ള ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിയമമുള്ളതാണെങ്കിലും ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി ജില്ലാ അക്ഷയ സെന്റര്‍ ഓഫീസിലേക്ക് പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി ജില്ലാ അക്ഷയ സെന്റര്‍ അറിയിച്ചത് പ്രകാരം ജില്ലയിലെ എല...
Local news

അക്ഷയ സെന്ററില്‍ അധിക തുക ഈടാക്കി ; പരാതിക്കാരന് തുക തിരിച്ചു നല്‍കി, അക്ഷയ സെന്ററുകളിലും ജനസേവ കേന്ദ്രങ്ങളിലും സേവന ഫീസുകള്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി

തിരൂരങ്ങാടി : വിവിധ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അക്ഷയ സെന്ററുകളിലെയും /പ്രൈവറ്റായി സേവനം നല്‍കി വരുന്ന സേവാ കേന്ദ്രങ്ങളിലും സേവനത്തിനുള്ള ഫീസുകള്‍ ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി. ഫീസുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിയമം ഉണ്ടായിരിക്കെ ഗവണ്‍മെന്റ് അംഗീകൃത അക്ഷയ സെന്ററുകളില്‍ പോലും സേവനങ്ങള്‍ക്കുള്ള ഫീസ് പ്രദര്‍ശിപ്പിക്കാതെ ജനങ്ങളില്‍ നിന്നും അധിക തുക ഈടാക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി അക്ഷയ സെന്റര്‍ ഉടമയെ വിളിച്ചു വരുത്തുകയും നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പണം തിരിച്ചു നല്‍കുകയും ഇനി ഇത് ആവര്‍ത്തിക്കില്ല എന്ന് ലെറ്റര്‍ ഹെഡില്‍ എഴുതി നല്‍കുകയും ചെയ്തു. പല ഭാഗങ്ങളിലും ഇത്തരത്തില്‍ ഫീസ് പ്രദര്‍ശിപ്പിക്കാതെ അധിക തുക വാങ്ങുന്ന ...
Local news, Malappuram

അക്ഷയ കേന്ദ്രം തിരഞ്ഞെടുപ്പ്: അപേക്ഷകര്‍ക്കുള്ള ഇന്റര്‍വ്യൂ 24, 25 തിയതികളില്‍, നന്നമ്പ്ര, വേങ്ങര പഞ്ചായത്തുകളുടേത് 25 ന്

മലപ്പുറം : ജില്ലയിലെ പുതിയ 16 ഇടങ്ങളില്‍ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിനായി അപേക്ഷ നല്‍കി ഓണ്‍ലൈന്‍ പരീക്ഷ പാസായവര്‍ക്കുള്ള ഇന്റര്‍വ്യൂ ജൂലൈ 24, 25 തീയതികളില്‍ നടക്കും. മലപ്പുറം സിവി!ല്‍ സ്റ്റേഷനിലെ ജില്ലാ പഞ്ചായത്ത് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസില്‍ വെച്ചാണ് ഇന്റര്‍വ്യൂ. ഇന്റര്‍വ്യൂ കത്ത് അപേക്ഷകര്‍ നല്കിയ ഇമെയില്‍ ഐഡിയിലേക്ക് നല്കിയിട്ടുണ്ട്. ജൂലൈ 24 ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലെ കാഞ്ഞിരാട്ട്കുന്ന്, ചീനിക്കമണ്ണ്, കോട്ടക്കല്‍ മുനിസിപ്പാലിറ്റിയിലെ ഇന്ത്യാനൂര്‍, ചെറുകാവ് ഗ്രാമപഞ്ചായത്തിലെ പെരിങ്ങാവ്, പുളിക്കല്‍ ഗ്രാമപഞ്ചായത്തിലെ അരൂര്‍, കുറ്റിപ്പുറം പഞ്ചായത്തിലെ പേരശ്ശന്നൂര്‍, മൊറയൂര്‍ പഞ്ചായത്തിലെ മോങ്ങം. പൂക്കോട്ടൂര്‍ പഞ്ചായത്തിലെ മുണ്ടിതൊടിക, എന്നീ പ്രദേശങ്ങളിലേക്കുള്ള ഇന്റര്‍വ്യൂ നടക്കും 2024 ജൂലൈ 25 ന് അങ്ങാടിപ്പുറം പഞ്ചായത്തിലെ വലമ്പൂര്‍ ...
Information, Kerala, Malappuram

നന്നമ്പ്ര, വേങ്ങര ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളിലേക്ക് പുതിയ അക്ഷയ കേന്ദ്രങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്/ നഗരസഭകളില്‍ പുതിയ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാണ്ടികശാല (വേങ്ങര ഗ്രാമപഞ്ചായത്ത്), ചെറുമുക്ക് പള്ളിക്കത്താഴം, കൊടിഞ്ഞി കോറ്റത്ത് (നന്നമ്പ്ര ഗ്രാമപഞ്ചായത്ത്), വലമ്പൂര്‍ സെന്‍ട്രല്‍ (അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്), കാഞ്ഞിരാട്ടുകുന്ന്, ചീനിക്കമണ്ണ് (മഞ്ചേരി നഗരസഭ), ഇന്ത്യനൂര്‍ (കോട്ടയ്ക്കല്‍ നഗരസഭ), മോങ്ങം (മൊറയൂര്‍ ഗ്രാമപഞ്ചായത്ത്), പേരശ്ശനൂര്‍ (കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്), പെരിങ്ങാവ് (ചെറുകാവ് ഗ്രാമപഞ്ചായത്ത്), തലക്കടത്തൂര്‍, പൂഴിക്കുത്ത് (ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്), മൊല്ലപ്പടി (കണ്ണമംഗലം ഗ്രാമപഞ്ചായത്ത്), അരൂര്‍ (പുളിക്കല്‍ ഗ്രാമപഞ്ചായത്ത്), മുണ്ടിതൊടിക (പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത്), എന്‍.എച്ച് കോളനി (കൊണ്ടോട്ടി മുനിസിപ്പാലിറ്റി) എന്നീ പ്രദേശങ്ങളിലേക്കാണ് കേന്ദ്രം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചത്. http://akshayaexam.k...
Kerala

റേഷൻ കടകളിൽ ബാങ്കിങ്, അക്ഷയ സൗകര്യങ്ങളും

റേഷൻ കടകൾ അടിമുടി മാറാനൊരുങ്ങുന്നു. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ ലഭിക്കും. ഓരോ ജില്ലയില്‍ നിന്നും നാല് റേഷന്‍ കടകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ കെ സ്റ്റോറാകുന്നത്. കെ സ്‌റ്റോറിനായി ഇതുവരെ ലഭിച്ചത് 837 അപേക്ഷകളാണെന്ന് അധികൃതർ വ്യക്തമാക്കി. കെ സ്റ്റോർ യാഥാർത്ഥ്യമാകുന്നതോടെ, വര്‍ഷങ്ങള്‍ പഴക്കം തോന്നുന്ന കടമുറിയും അതിനുള്ളില്‍ കൂട്ടിയിട്ട അരിച്ചാക്ക...
Other

അക്ഷയ സെന്ററുകളിലെ ഫീസ് നിരക്കില്‍ വ്യക്തതയായി; സേവന നിരക്കുകള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട ഫീസുകള്‍ സംബന്ധിച്ച് വ്യക്തത വരുത്തി ഐ.ടി മിഷന്‍. 36 തരം ഓണ്‍ലൈന്‍ സേവനങ്ങളുടെ പുതുക്കിയതും ക്രമപ്പെടുത്തിയതുമായ നിരക്കുകള്‍ ഐ.ടി മിഷന്‍ പ്രസിദ്ധീകരിച്ചു. ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് ജനറല്‍ വിഭാഗത്തിന് 25 രൂപയാണ് ഫീസ്. സ്‌കാനിങിനും പ്രിന്റിങിനും ഒരു പേജിന് മൂന്ന് രൂപയാണ് അക്ഷയ കേന്ദ്രങ്ങള്‍ ഈടാക്കേണ്ട നിരക്ക്. മുന്‍ഗണന റേഷന്‍ കാര്‍ഡ് ഉടമകള്‍ 20 രൂപ ഫീസ് നല്‍കിയാല്‍ മതി. സ്‌കാനിങ് ,പ്രിന്റിങ് എന്നിവയ്ക്ക് പേജ് ഒന്നിന് മൂന്ന് രൂപ ഈടാക്കം. എന്നാല്‍ ഇ-ഡിസ്ട്രിക്ട് സേവനങ്ങള്‍ക്ക് എസ്. സി./എസ്.റ്റി വിഭാഗക്കാര്‍ക്ക് 10 രൂപയേ ഫീസുള്ളൂ.  സ്‌കാനിങ്, പ്രിന്റിങ് പേജ് ഒന്നിന് രണ്ട് രൂപ മാത്രം അക്ഷയ കേന്ദ്രങ്ങളില്‍ ഈ വിഭാഗക്കാര്‍ നല്‍കിയാല്‍ മതി. കെ.എസ.്ഇ.ബി, ബി.എസ.്എന്‍.എല്‍ തുടങ്ങിയവയുടെ യൂട്ട...
error: Content is protected !!