Tag: Alappuzha

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു
Breaking news

ആലപ്പുഴയിൽ എസ് ഡി പി ഐ നേതാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: മണ്ണഞ്ചേരിയിൽ വെട്ടേറ്റ എസ്ഡിപിഐ നേതാവ് മരിച്ചു. എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാൻ (38) ആണ് കൊല്ലപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം ഒരുസംഘം വെട്ടിക്കൊല്ലുകയായിരുന്നു. ആർ എസ് എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് എസ് ഡി പി ഐ ആരോപിച്ചു. സ്വകാര്യ ആശുപത്രിയിൽ അടിയന്തര ഓപ്പറേഷൻ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം. മണ്ണഞ്ചേരി പൊന്നാട് റോഡിൽ കുപ്പെഴം ജംക്ഷനിൽ വെച്ചായിരുന്നു സംഭവം. ഷാൻ സഞ്ചരിച്ച ബൈക്ക് കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. കൈകൾക്കും തലക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. കൊലപാതകത്തിൽ എസ് ഡി പി ഐ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. പോലീസ് സംഘം സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്....
Crime, Other

സുകുമാരക്കുറുപ്പ് കുവൈത്തിൽ ഉണ്ടായിരുന്നു, 4 വർഷം മുമ്പ് മരിച്ചു. ഭാര്യ കുവൈറ്റിൽ നഴ്‌സ് ആയിരുന്നു.. വെളിപ്പെടുത്തലുമായി മലയാളി മാധ്യമ പ്രവർത്തകൻ

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് കുവൈത്തിലുണ്ടായിരുന്നതായും നാലു കൊല്ലം മുമ്പ് വരാണസിയിൽ അർബുദം ബാധിച്ചു മരിച്ചുവെന്നും മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ. ഭാര്യ നഴ്‌സ് ആയിരുന്നു. 2 മക്കളും ഉണ്ടായിരുന്നു. ഇക്കാര്യം ഉദ്യോഗസ്ഥനാൽ സ്ഥിരീകരിച്ചിരുന്നു. കുവൈത്തിൽ മാധ്യമപ്രവർത്തനം നടത്തിയിരുന്ന ഇസ്മായിൽ പയ്യോളിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പോസ്റ്റിന്റെ പൂർണരൂപം: സുകുമാരകുറുപ്പിനെ കേന്ദ്ര കഥാ പാത്രമാക്കി നിർമ്മിച്ച 'കുറുപ്പ് 'എന്ന സിനിമ ഇന്ന് റിലീസ് ആയിരിക്കുകയാണല്ലോ. കുറുപ്പുമായി ബന്ധപ്പെട്ട് സത്യവും മിഥ്യയു മായ അനേകം കഥകളാണു സിനിമക്ക്‌ പുറത്ത്‌ പ്രചരിച്ചു കൊണ്ടിരിക്കുന്നത്‌. കുവൈത്തിൽ പ്രവർത്തിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഇതുമായി ബന്ധപ്പെട്ട്‌ എനിക്ക്‌ പൂർണ്ണ ബോധ്യമുള്ള ചില സത്യങ്ങൾ ഇവിടെ വെളിപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.201...
error: Content is protected !!