Tuesday, October 14

Tag: alcohol

സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ ; ചികിത്സയില്‍
Kerala

സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ ; ചികിത്സയില്‍

കോഴിക്കോട് : നാദാപുരത്ത് ഗവ സ്‌കൂളില്‍ ഓണാഘോഷത്തിനിടെ മദ്യപിച്ച് അവശനായ 17 കാരന്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍.ഓണാഘോഷത്തിനിടെ കുറച്ച് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മദ്യപിക്കുകയായിരുന്നു. അമിത അളവില്‍ മദ്യം കഴിച്ചതോടെ വിദ്യാര്‍ത്ഥി അബോധാവസ്ഥയിലായി. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ കൂടെ ഉള്ളവര്‍ വിദ്യാര്‍ത്ഥിയുടെ വീടിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ ഇറക്കി വിടുകയായിരുന്നു. ബസ് സ്റ്റോപ്പിലെ തറയില്‍ അബോധാവസ്ഥയില്‍ കണ്ട വിദ്യാര്‍ത്ഥിയെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്....
Information

സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കുത്തനെ കൂടും. 500 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് ബജറ്റ് പ്രഖ്യാപനത്തിലെ 20 രൂപയേക്കാള്‍ 10 രൂപയും ആയിരം രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപക്ക് പകരം 50 രൂപ വര്‍ദ്ധിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിപ്പിക്കേണ്ടി വരുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു. സാമൂഹിക സുരക്ഷയുടെ ഭാഗമായാണ് ബജറ്റില്‍ സെസ് ചുമത്തിയത്....
Crime, Information

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; സൈനികന്‍ അറസ്റ്റില്‍

ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ മദ്യം നല്‍കി വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സൈനികന്‍ അറസ്റ്റില്‍. വ്യാഴാഴ്ച രാത്രി രാജധാനി എക്‌സ്പ്രസില്‍ വച്ചായിരുന്നു സംഭവം. മാന്നാര്‍ സ്വദേശി പ്രതീഷ് കുമാര്‍ ആണ് അറസ്റ്റിലായത്. മണിപ്പാല്‍ സര്‍വകലശാലയിലെ മലയാളി വിദ്യാര്‍ഥിനിയെയാണ് പീഡിപ്പിച്ചത്. ജമ്മുവില്‍ ജോലി ചെയ്തിരുന്ന സൈനികന്‍ അവധിക്കായാണ് നാട്ടിലേക്ക് വന്നത്. തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിനി ഉഡുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ട്രെയിനില്‍ വച്ച് ഇരുവരും സൗഹൃദത്തിലാവുകയും നിര്‍ബന്ധിപ്പിച്ച് മദ്യം നല്‍കി അബോധവസ്ഥായിലായ യുവതിയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതി. എറണാകുളത്തിനും ആലപ്പുഴയ്ക്ക് ഇടയില്‍ വച്ചാണ് യുവതിയെ പീഡിപ്പിച്ചതെന്നും പരാതിയില്‍ പറയുന്നു....
error: Content is protected !!