Tag: Anakkayam

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്
Malappuram

അശാസ്ത്രീയ മാലിന്യ സംസ്‌കരണം: ആനക്കയം പഞ്ചായത്തിലെ സ്ഥാപനങ്ങൾക്ക് പിഴയിട്ട് ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

മലപ്പുറം : മാലിന്യമുക്തം നവകേരളം പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ആനക്കയം ഗ്രാമപഞ്ചായത്തിൽ പരിശോധന നടത്തി. പതിനേഴാം വാർഡിൽ ഇരുമ്പുഴി ടൗണിലെ അതിഥി തൊഴിലാളികളെ താമസിപ്പിച്ച സ്വകാര്യ ക്വാർട്ടേഴ്‌സ് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനാ സംഘം കണ്ടെത്തി. ശുചിമുറികൾ വളരെ വൃത്തിഹീനമായ നിലയിലായിരുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ജൈവ-അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി തള്ളുകയും ചെയ്തിട്ടുണ്ട്. ക്വാർട്ടേഴ്‌സ് ഉടമക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. കൂടാതെ വാർഡ് അഞ്ചിൽ പ്രവർത്തിക്കുന്ന 'ഡ്രീം പോളിമർ' എന്ന സ്ഥാപനത്തിൽ മലിനജലം അലക്ഷ്യമായി നിക്ഷേപിക്കുന്നതായും പന്തല്ലൂരിൽ പ്രവർത്തിക്കുന്ന സർവീസ് സഹകരണ ബാങ്ക് തങ്ങളുടെ മാലിന്യങ്ങൾ ബാങ്കിനോട് ചേർന്ന് കത്തിക്കുന്നതായും ജില്ലാ എ...
Malappuram

നിപ: നിയന്ത്രണങ്ങളില്‍ ഇളവ്, രണ്ടു വാര്‍ഡുകളില്‍ മാത്രം പ്രത്യേക നിയന്ത്രണം

മലപ്പുറം : ജില്ലയിലെ നിപ നിയന്ത്രണങ്ങളില്‍ ഇളവ്. ആനക്കയം, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ ഒഴികെയുള്ള മറ്റു വാര്‍ഡുകളില്‍ നിപ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ഉത്തരവ് പുറപ്പെടുവിച്ചു. നിപ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ഗ്രാമപഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണമാണ് ഒഴിവാക്കിയത്. ആനക്കയം ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡ്, പാണ്ടിക്കാട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് എന്നിവ ഒഴികെയുള്ള വാര്‍ഡുകളില്‍ ആണ് പ്രത്യേക നിയന്ത്രണങ്ങള്‍ ഒഴിവാക്കിയത്. ഈ രണ്ടു വാര്‍ഡുകളിലും നിലവിലുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ തുടരും. ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിട്ടുള്ള പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക എന്നീ നിയന്ത്രണങ്ങള്‍ ഇനിയും തുടരും. നിലവില്‍ ഐസ...
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി....
Accident

കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു.

മഞ്ചേരി : കടലുണ്ടിപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർഥി മുങ്ങിമരിച്ചു. മമ്പാട് മൂർക്കൻ മുഹമ്മദ് ഷിഹാൻ (20) ആണ് മരിച്ചത്. ആനക്കയം പെരിമ്പലത്ത് പള്ളിപ്പടിയിൽ കടലുണ്ടിപ്പുഴയിൽ വെച്ചാണ് സംഭവം.
Accident, Breaking news

വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് 4 പേർ മരിച്ചു, 4 പേർക്ക് പരിക്ക്

ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർ മരണപ്പെട്ടു. 4 പേർക്ക് പരിക്കേറ്റു. ആനക്കയം വള്ളിക്കാപറ്റയിൽ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞു കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർ മരിച്ചു. 4 പേർക്ക് പരുക്കേറ്റു. ആനക്കയം ചേപ്പൂർ കൂരിമണ്ണിൽ പൂവത്തിക്കൽ ഖൈറുന്നീസ (46 ), സഹോദരൻ ഉസ്മാൻ (36), ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവർ ചണ്ടിയൻ മൂച്ചി ഹസൻ കുട്ടി എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികൾ എന്നിവർക്കാണ് പരുക്കേറ്റത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കുടുംബം . മൃതദേഹം മഞ്ചേരി മെഡി. കോ ആശുപത്രിയിൽ....
error: Content is protected !!