Wednesday, July 22

Tag: Anangadi

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിക്ക് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍
Other

മത്സ്യബന്ധന ബോട്ട് അപകടം: ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിക്ക് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍

യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ആനങ്ങാടി സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് 3,50,000 രൂപ നല്‍കണമെന്ന് മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. 2023 നവംബര്‍ എട്ടിന് കടുത്ത കടല്‍ ക്ഷോഭത്തെ തുടര്‍ന്ന് കടലില്‍ ബോട്ട് മുങ്ങി തകര്‍ന്നു. ബോട്ട് മൂന്നു ലക്ഷം രൂപയ്ക്ക് ഇന്‍ഷുര്‍ ചെയ്തിരുന്നെങ്കിലും കമ്പനി ഇന്‍ഷുറന്‍സ് ക്ലെയിം നിഷേധിച്ചു. മതിയായ കാരണമില്ലാതെയാണ് ക്ലെയിം തള്ളിയതെന്ന് കമ്മീഷന്‍ കണ്ടെത്തി. ഇന്‍ഷുര്‍ ചെയ്ത തുകയായ 3,00,000 രൂപ, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരം 50,000 രൂപ, കോടതി ചെലവ് 5,000 രൂപ എന്നിങ്ങനെയാണ് നല്‍കേണ്ടത്. 45 ദിവസത്തിനകം തുക നല്‍കിയില്ലെങ്കില്‍ ഒന്‍പതു ശതമാനം പലിശ നല്‍കണം. കമ്മീഷന്‍ പ്രസിഡന്റ് കെ. മോഹന്‍ദാസ്, അംഗങ്ങളായ പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവരുടേതാണ് വിധി....
Accident

മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു

വള്ളിക്കുന്ന്: മീൻ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ആനങ്ങാടിയിൽ മീൻ കയറ്റി വന്ന ഇൻസുലേറ്റർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ കടലുണ്ടി ഗ്രാമപ്പഞ്ചായത്തിലെ 19ാം വാർഡിൽ കടലുണ്ടിക്കടവിൽ താമസിക്കുന്ന മാട്ടുമ്മൽ ആലിക്കോയയുടെ മകൾ ബുഷ്റ(40) ആണ് മരിച്ചത്. കടലുണ്ടി ഇർഷാദുൽ അനാം മദ്രസ അധ്യാപികയാണ്. അപകടത്തിൽ ഇവർക്കൊപ്പമുണ്ടായിരുന്ന മകളും പേരക്കുട്ടിയും പരിക്കുകളോടെ കോയാസിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ല. ബുഷ്റയും കുടുംബവും അത്താണിക്കലിലെ ബന്ധുവീട്ടിൽ പോയി മടങ്ങുന്നതിനിടെ ഇന്ന് വൈകിട്ട് ആറോടെ ആനങ്ങാടി ഫിഷറീസ് എൽ പി സ്കൂളിനു മുൻവശത്ത് വെച്ചാണ് അപകടം ഉണ്ടായത്. ആലപ്പുഴയിൽനിന്ന് മംഗലാപുരത്തേക്ക് മീൻ കയറ്റി പോവുകയായിരുന്ന KL10 AM 7833 ഇൻസുലേറ്റർ ലോറി കുടുംബം സഞ്ചരിച്ച KL11 AR 8988 സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാ...
error: Content is protected !!