Tag: Andrapradesh

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു
Other

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌...
Science

ചന്ദ്രയാൻ വിക്ഷേപണം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തിൽ യാസിറും കുടുംബവും

തിരൂരങ്ങാടി : ചന്ദ്രയാൻ വിക്ഷേപണം നേരിൽ കണ്ട ആഹ്ലാദത്തിൽ യാസിറും കുടുംബവും. ഭാരതം അഭിമാനം കൊണ്ട നിമിഷത്തിന് സാക്ഷികളായി തിരൂര ങ്ങാടിയിലെ എ.കെ.യാസിർ, ഭാര്യ സുമൻ നസ്രിൻ, മക്കളായ അയ്ൻ അലീന, അലിൻ അയ്ഹാൻ എന്നിവരാണ് ഉണ്ടായിരുന്നത്. ചന്ദ്രയാൻ 3 വിക്ഷേപണത്തിന് ഐഎസ്ആർഒയിൽ നിന്നും സാക്ഷികളാകാൻ 5000 പേർക്ക് പാസ് അനുവദിച്ചതിൽ ഇവർക്കും ലഭിച്ചിരുന്നു. ആന്ധ്രപ്രദേശിലെ ശ്രീഹരി ക്കോട്ട സതീഷ് ധവാൻ സ്പേസ് സെന്ററിൽ എത്തിയാണ് ഇവർ കണ്ടത്. രാവിലെ 11 മണി മുതൽ ആയിരുന്നു നേരത്തേ പാസ് ലഭിച്ചവർക്ക് പ്രവേശനം അനുവദിച്ചത് . ബാംഗ്ലൂർ വരെ ട്രെയിനിലും അവിടെ നിന്ന് സുഹൃത്തിനൊപ്പം കാറിലും ആയിരുന്നു ശ്രീഹരിക്കോട്ട യിൽ എത്തി ചേർന്നത്. ഇന്ത്യയിലെ മിക്കവാറും സംസ്ഥാനങ്ങളിൽ നിന്നും ഈ ധന്യ നിമിഷത്തിന് സാക്ഷികൾ ആകാൻ എത്തിച്ചേർന്നവരുണ്ട്. ഏകദേശം ഒരു മണി ആയപ്പോഴേക്കും തന്നെ വിക്ഷേപണം കാണാനുള്ള 'ലോഞ്ച് വ്യൂ ഗാലറി' നിറഞ...
Crime

ആംബുലൻസിൽ കഞ്ചാവ് കടത്തുന്നതിനിടെ 3 പേർ പിടിയിൽ

46 കിലോ കഞ്ചാവ് പിടികൂടി പെരിന്തൽണ്ണയിൽ നിന്നും ആംബുലൻസിൽ കടത്തുകയായിരുന്ന 46 കിലോ കഞ്ചാവ് പിടികൂടി. പെരിന്തൽമണ്ണ താഴേക്കാട് നിന്നാണ് കഞ്ചാവ് പിടികൂടിയത്. 3 പേരെ കസ്റ്റഡിയിലെടുത്തു. ചട്ടിപറമ്പ് സ്വദേശി പുത്തൻപീടിയേക്കൽ ഉസ്മാൻ, തിരൂരങ്ങാടി എ ആർ നഗർ പുകയൂർ കൂമണ്ണ സ്വദേശി ഏറാട്ടുവീട്ടിൽ ഹനീഫ, മുന്നിയൂർ കളത്തിങ്ങൽ പാറ സ്വദേശി ചോനാരി മഠത്തിൽ മുഹമ്മദ് അലി എന്ന ഇസ്ഹാഖ് എന്നിവരാണ് പിടിയിലായത്. മലപ്പുറം ചെമ്മാട്ടെ സ്വകാര്യ ആംബുലൻസിലാണ് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചത്. ആംബുലൻസിൽ പരിശോധന കുറവായിരിക്കും എന്ന വിശ്വാസത്തിൽ നിരവധി തവണ ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നവരാണെന്ന് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ...
error: Content is protected !!