Tag: Arastt

വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ
Crime

വ്യാജ എൻജിൻ നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകി; മലപ്പുറത്ത് 2 ആർടി ഓഫീസ് ജീവനക്കാർ ഉൾപ്പെടെ 4 പേർ അറസ്റ്റിൽ

മലപ്പുറം : വ്യാജമായി എൻജിൻ, ഷാസി നമ്പറുണ്ടാക്കിയ ബൈക്കിന് ആർസി നൽകിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 4 പേരെ മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പുർ ആർടി ഉദ്യോഗസ്ഥനായ പോത്തുകല്ല് ഭൂതാനംകോളനിയിലെ ആനപ്പാൻ സതീഷ് ബാബു (46), തിരൂരങ്ങാടി ആർ ടി ഓഫീസിലെ ജീവനക്കാരി പൂക്കോട്ടൂർ പുതിയകളത്തിൽ എ.ഗീത (53), മോട്ടർ വാഹനവകുപ്പിൽനിന്നു വിരമിച്ച സെക്‌ഷൻ സൂപ്രണ്ട് കോഴിക്കോട് മലാപ്പറമ്പ് ചിത്തിര വീട്ടിൽ അനിരുദ്ധൻ (61), ആർടിഒ ഏജന്റ് കാവനൂർ ഇല്ലിക്കൽ ഉമ്മർ (50) എന്നിവരെയാണു മലപ്പുറം സിഐ ജോബി തോമസ് അറസ്റ്റ് ചെയ്തത് . തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നാഗപ്പൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടർ വാഹന വകുപ്പിന്റെ നിർദേശപ്രകാരമാണു കഴിഞ്ഞ ജനുവരി 11നു മലപ്പുറം പൊലീസ് കേസെടുത്തത് . നാഗപ്പന്റെ ബൈക്കിന് ഇൻഷുറൻസ് എടുക്കാൻ ശ്രമിച്ചപ്പോൾ ഒടിപി ലഭിച്ചിരുന്നില്ല.  ഒടിപി മറ്റൊരു ഫോൺ നമ്പറിലേക്കാണു പോകുന...
Crime

യുവതിക്ക് നേരെ ലൈംഗിക പീഡനവും മർദനവും; യുവാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മർദിക്കുകയും ചെയ്തെന്ന താനൂർ സ്വദേശിയായ യുവതിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദാണ് (24) റിമാൻഡിലായത്. താനൂര്‍ പൊലീസിലാണ് യുവതി പരാതി നൽകിയത്. പരാതി പിന്നീട് താനൂര്‍ പൊലീസ് തേഞ്ഞിപ്പലം പൊലീസിനു കൈമാറുകയായിരുന്നു. കഴിഞ്ഞ 20ന് അങ്കപ്പറമ്പിന് സമീപമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം. നേരത്തേ പരിചയമുള്ള യുവതിയെ യുവാവ് ബൈക്കില്‍ കയറ്റി അങ്കപ്പറമ്പിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ എത്തിച്ച് മര്‍ദിക്കുകയായിരുന്നു. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് യുവതിയെ കൂട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് നഗ്ന ചിത്രങ്ങളെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ് ബെല്‍റ്റുകൊണ്ട് അടിച്ചു. വിവാഹവാഗ്ദാനം നല്‍കി യുവാവ് മുമ്പ് പല തവണകളിലായി തന്നെ ലൈംഗിക പീഡ...
Breaking news

സോളാർ കേസിലെ പ്രതിയുടെ പരാതി; പി സി ജോർജിനെ പീഡന കേസിൽ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: സോളാർ കേസിലെ പരാതിക്കാരി നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.സി ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകൾ ചുമത്തിയാണ് ജോർജിനെതിരെ കേസെടുത്തത്. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ വച്ചാണ് സംഭവം നടന്നതെന്നാണ്  പരാതിക്കാരിയുടെ  മൊഴി. പരാതിക്കാരിക്ക് നേരെ ബലപ്രയോഗം നടത്തിയെന്ന്  എഫ്‌ഐആറിലും പറയുന്നുണ്ട്. എന്നാൽ പി.സി ജോർജിനെതിരെ എടുത്തത് കള്ളക്കേസെന്നാണ് അഭിഭാഷകന്റെ വാദം. ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിലായിരുന്നു പി.സി ജോർജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിലാണ് കാര്യങ്ങൾ മാറിമറിഞ്ഞത്.കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി പൊലീസ് നേരത്തെ...
Other, Politics

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞു.  വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.അതേസമയം, പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.  മതസൗഹാർദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ തന്റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജി...
Crime

പ്രവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 5 പേരെ അറസ്റ്റ് ചെയ്തു

മലപ്പുറം: പ്രവാസി യുവാവ് പാലക്കാട് അഗളി സ്വദേശി ജലീലിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അലി മോൻ , അൽത്താഫ് , റഫീഖ് , അനസ് ബാബു , മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്. ജലീലിനെ മർദിച്ച കേസില്‍ ഈ  അഞ്ചുപേരെയും  ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ അനസ് ബാബുവിന്‍റെ വാടക റൂമിൽ വെച്ച് സംഘം മൂന്ന് ദിവസം ക്രൂരമായി ജലീലിനെ മർദിച്ചുവെന്ന് മലപ്പുറം എ.സ് പി അറിയിച്ചു. കൊല്ലപ്പെട്ട ജലീല്‍ സ്വര്‍ണം കടത്തിയ ആളാണെന്നും ഗോൾഡ് കാരിയറായാണ് ജലീല്‍ എത്തിതെന്നും പൊലീസ് പറഞ്ഞു. . അബ്ദുൽ ജലീലിന്റെ മരണകാരണം തലക്കേറ്റ ക്ഷതമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ക്രൂരമർദനമേറ്റ് അബോധാവസ്ഥയിലാണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ അബ്ദുൽ ജലീലിനെ പ്രവേശിപ്പിച്ചത്. ജലീലിന്റെ ദേഹമാസകലം മൂർച്ചയുള്ള ആയുധംകൊണ്ട് വരഞ്ഞ മുറിവുകളും മർദനമേറ്റ പാടുകളുമുണ്ടായിരുന്നു. തലക്കേ...
Crime

മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; ഇന്ന് അറസ്റ്റ് ഉണ്ടായേക്കും

മഞ്ചേരിയിൽ ഇന്ന് ഹർത്താൽ മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോ​ഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോ​ഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്. ലഹരി സംഘത്തിൽ പെട്ടവരാണ് അക്രമികൾ എന്നാണ് വിവരം. പാലക്കാട...
Crime

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു

സമൂഹ മാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയെന്ന കേസിൽ യുവാവിനെ കൊല്ലം വെസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് വില്ലേജില്‍ കുരീപ്പുഴ തായ് വീട്ടില്‍ മുഹമ്മദ് അലി മകന്‍ സെയ്ദ് അലി (28) ആണ് പൊലീസ് പിടിയിലായത്. ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റെന്നു പൊലീസ് അറിയിച്ചു.  സൈദ് അലി ജില്ലാ പൊലീസ് മേധാവി ടി. നാരായണന്‍റെ മേല്‍നോട്ടത്തിലൂളള പ്രത്യേക സംഘത്തിന്‍റെ സൈബര്‍ പട്രോളിംഗിലാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. തുടര്‍ന്ന് വിവരം കൊല്ലം വെസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.നിരോധിത സംഘടനകളുമായോ മറ്റോ ഇയാള്‍ക്ക് ബന്ധമുണ്ടോയെന്നുളള വിവരം പരിശോധിച്ചു വരികയാണ്. സ്പെഷൽ ബ്രാഞ്ച് എസിപി എസ്. നാസറുദ്ദീന്‍, കൊല്ലം എസിപി ജി.ഡി. വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തില്‍ പള്ളിത്തോട്ടം...
Crime

16 കാരിയെ പീഡിപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ

തിരൂരങ്ങാടി: 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ 2 പേരെ തിരൂരങ്ങാടി പോലീസ് പോക്‌സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. തിരൂർ കൂട്ടായി സ്വദേശികളായ ഷംസുദ്ദീൻ (19), റഷീദ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. തിരൂരങ്ങാടി യിൽ വാടകക്ക് താമസിക്കുന്ന റഷീദിന്റെ സുഹൃത്താണ് ശംസുദ്ധീൻ. ഇവിടെ നിന്ന് ഷംസു പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞ റഷീദ്, പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി ഒരു പവൻ സ്വർണ്ണവും കൈക്കലാക്കിയിരുന്നു. പെണ്കുട്ടിയുടെ പരാതിയിൽ ഇരുവരെയും അറസ്റ്റ് ചെയ്തു. പീഡനം അറിഞ്ഞിട്ടും അധികൃതരെ അറിയിക്കാതെ മറച്ചു വെച്ചതിനാണ് റഷീദിനെ അറസ്റ്റ് ചെയ്തത്. ...
error: Content is protected !!