Tag: ayodhya

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്
National, Other

കാശിയും മഥുരയും കൂടെ വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങളുടെ അവകാശ വാദം ഉന്നയിക്കില്ല ; ഗോവിന്ദ് ദേവ് ഗിരി മഹാരാജ്

പൂനെ: കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി വീണ്ടെടുത്താല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രഷറര്‍ ഗോവിന്ദ് ദേവ് ഗിരി മഹാരാജ്. പുനെയില്‍ തന്റെ 75-ാം ജന്മദിനവുമായി ബന്ധപ്പെട്ട് നടത്തുന്ന ആത്മീയ പരിപാടികളുടെ ഭാഗമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെയും ആത്മീയ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെയും സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തില്‍ 3,500 ഓളം ക്ഷേത്രങ്ങള്‍ വൈദേശിക അധിനിവേശത്തില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്.കാശി, മഥുര ക്ഷേത്രങ്ങള്‍ കൂടി സ്വതന്ത്രമായാല്‍ മറ്റ് ക്ഷേത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ സമാധാനപരമായി ഒരു പരിഹാരം കണ്ടെത്താന്‍ നമുക്ക് സാധിച്ചു. കാശി, മധുര ക്ഷേത്ര വിഷയങ്ങളും സമാധാനപരമായി പരിഹരിക്കാനാവുമെ...
National

വിവാഹം കഴിഞ്ഞ് അഞ്ച് മാസം, ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം, കൊണ്ടുപോയത് അയോധ്യയിലേക്ക് ; വിവാഹ മോചനം ആവശ്യപ്പെട്ട് യുവതി കോടതിയില്‍

വിവാഹ ശേഷം ഹണിമൂണ്‍ ആഘോഷിക്കാന്‍ ഗോവയില്‍ പോകാമെന്ന് വാഗ്ദാനം നല്‍കിയ ശേഷം അയോധ്യയിലേക്കും വാരണാസിയിലേക്കും കൊണ്ടുപോയതില്‍ പ്രതിഷേധിച്ച് കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്ത് യുവതി.മധ്യപ്രദേശ് സ്വദേശിയായ യുവതിയാണ് വിവാഹം കഴിഞ്ഞ് അഞ്ച് മാസമായപ്പോഴേക്കും വിവാഹ മോചനം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. യാത്ര കഴിഞ്ഞ് എത്തി 10 ദിവസത്തിന് ശേഷം ജനുവരി 19നാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയില്‍ വിവാഹ മോചനം തേടി കേസ് ഫയല്‍ ചെയ്തത്. ഭര്‍ത്താവ് ഐടി മേഖലയിലാണ് ജോലി ചെയ്യുന്നതെന്നും നല്ല ശമ്പളം ലഭിക്കുന്നുവെന്നും ഹണിമൂണ്‍ ആഘോഷത്തിനായി വിദേശത്ത് പോകാന്‍ വരെ സാമ്പത്തിക സ്ഥിതിയുണ്ടെന്നും വിവാഹമോചന ഹര്‍ജിയില്‍ യുവതി പറയുന്നു. യുവതിയും ഉദ്യോഗസ്ഥയാണ്. ആദ്യം ഹണിമൂണിന് വിദേശത്തേക്ക് പോകാനായിരുന്നു തീരുമാനം എന്നാല്‍ മാതാപിതാക്കളെ പരിചരിക്കാന്‍ ആളില്ലാത്തതിനാല്‍ ഗോവയിലോ ദക്ഷിണേന്ത്യയിലെ മറ്റെവിടെയെങ്...
National, Other

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ; ക്ഷണം നിരസിച്ച് സീതാറാം യെച്ചൂരി, ചടങ്ങില്‍ പങ്കെടുക്കില്ല

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ചടങ്ങില്‍ പങ്കെടുക്കില്ല. അതേസമയം, സോണിയ ഗാന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമേ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിനും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ചടങ്ങില്‍ സോണിയ ഗാന്ധിയോ പ്രതിനിധി സംഘമോ പങ്കെടുക്കും എന്നതാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. ജനുവരി 22നാണ് അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീരാമ രാജ്യാന്തര വിമാനത്താവളവും അയോദ്ധ്യയിലെ പുതിയ റെയില്‍വെ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. അയോദ്ധ്യയില്‍ നിന്ന് ഡല്‍ഹി ആനന്ദ് വിഹാറിലേക്കുള്ള വന്ദേഭാരത് അടക്കം എട്ട് പുതിയ ട്രെയിനുകള്‍ ഫ്‌ളാഗ് ഒഫ്...
error: Content is protected !!