Tag: Bharathappuzha

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരനും പിതൃസഹോദരിയും മുങ്ങിമരിച്ചു
Malappuram

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരനും പിതൃസഹോദരിയും മുങ്ങിമരിച്ചു

മലപ്പുറം : കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരിയും പിതാവിന്റെ സഹോദരിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാന്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നത്. ഉടനെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്...
Kerala

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു 

ചെറുതുരുത്തി : ഭാരതപ്പുഴയുടെ പൈങ്കുളം ശ്‌മശാനം കടവിൽ ഒഴുക്കിൽപ്പെട്ട് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചു. നാല് പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി ഓടക്കൽ വീട്ടിൽ കബീർ (47), ഭാര്യ ഷാഹിന (38), മകൾ സറ (9), ഷാഹിനയുടെ സഹോദരിയുടെ മകൻ ഫുവാദ് സനിൻ(12) എന്നിവരാണ് മരിച്ചത്.  ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. പുഴയിൽ വീണ സറയെയും ഫുവാദ് സിനനെയും രക്ഷിക്കാനിറങ്ങിയപ്പോഴാണ് കബീറും ഷാഹിനയും അപകടത്തിൽപ്പെട്ടത്. വൈകുന്നേരത്തോടെയാണ് കുടുംബം ഭാരതപ്പുഴ കാണാനിറങ്ങിയത്. സഹോദരിയുടെ വീട്ടിലെത്തിയതാണ് കുടുംബം എന്നാണ് വിവരം. ഭാരതപ്പുഴയിലെ ഈ ഭാഗം അപകടമേഖലയാണ്. ഇവിടെ ഇതിനുമുമ്പും ആളുകള്‍ അപകടത്തില്‍പെടുകയും ഒഴുക്കില്‍പെട്ട് കാണാതാവുകയും ചെയ്തിട്ടുള്ളതായി പ്രദേശവാസികള്‍ പറയുന്നു. പങ്ങാരപ്പിള്ളി സെന്റ് ജോസഫ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഫുവാദ് സനിൻ. ചെറുതുരുത്തി ഗവൺമെൻ്റ് എൽപി സ്കൂളിലെ നാലാക്ലാസ് വി...
Malappuram

ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ഭാരതപ്പുഴയോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ഭാരതപ്പുഴയിൽ ഇറങ്ങിയ ബന്ധുക്കളായ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ ജീവനക്കാരിയുടെ മകൻ ആയുർ (13) ബന്ധു കോഴിക്കോട് അയിനിക്കാട് സ്വദേശി താഴേക്കുനിയിൽ രമേശൻ - ഇന്ദിര ദമ്പതികളുടെ മകൻ അശ്വിൻ (11) എന്നിവരാണ് മരിച്ചത്....
Other

ഭാരതപ്പുഴയിൽ മീൻ പിടിക്കാനിറങ്ങിയ 2 പേർ ഒഴുക്കിൽ പെട്ടു, ഒരാളെ കാണാതായി

തിരൂർ - ചമ്രവട്ടം പാലത്തിന് സമീപം ഭാരതപ്പുഴയില്‍ മീന്‍ പിടിക്കാനിറങ്ങിയ രണ്ടു പേര്‍ ഒഴുക്കില്‍ പെട്ടു. ഒരാളെ രക്ഷപ്പെടുത്തി ഒരാളെ ഇതേ വരെ കണ്ടെത്താനായിട്ടില്ല. വളാഞ്ചേരി ഭാഗത്തുള്ളയാളാണ് ഒഴുക്കില്‍പെട്ടതെന്നാണ് പ്രാഥമിക നിഗമനം
error: Content is protected !!