ഭാരതപ്പുഴയോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ഭാരതപ്പുഴയിൽ ഇറങ്ങിയ ബന്ധുക്കളായ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ ജീവനക്കാരിയുടെ മകൻ ആയുർ (13) ബന്ധു കോഴിക്കോട് അയിനിക്കാട് സ്വദേശി താഴേക്കുനിയിൽ രമേശൻ – ഇന്ദിര ദമ്പതികളുടെ മകൻ അശ്വിൻ (11) എന്നിവരാണ് മരിച്ചത്.