Tag: Bms

ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം ; ബി.എം. എസ്
Local news

ക്ഷേമനിധി പെൻഷൻ കുടിശ്ശിക ഓണത്തിന് മുമ്പ് വിതരണം ചെയ്യണം ; ബി.എം. എസ്

തിരൂരങ്ങാടി ' നിർമ്മാണ തൊഴിലാളികളുടെ 13 മാസത്തെ പെൻഷൻ കുടിശ്ശിക ഓണ ത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും സംസ്ഥാന സർക്കാറിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘത്തിൻ്റെ നേതൃത്യത്തിൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.എം. എസ് ജില്ലാ സെക്രട്ടറി എൽ. സതീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ബി.എം. എസ് പരപ്പനങ്ങാടി മേഖലാ വൈസ് പ്രസിഡണ്ട് ഇ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്,.കെ പി .പ്രകാശൻ സ്വാഗതമാശംസിച്ചു ബി.എം. എസ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി ദേവു ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. സുബി സന്തോഷ്, കിസാൻ സംഘ ജില്ലാ പ്രസിഡന്റ് ശശിധരൻ കാവുക്കളത്തിൽ, എന്നിവർ പ്രസംഗിച്ചു മേഖല ജോയിൻ സെക്രട്ടറി, സി പി. ഉണ്ണി,കൃതജ്ഞത പറഞ്ഞു ബി.എം. എസ് മേഖല ഭാരവാഹികളായ യു വി ഉണ്ണി, വിശ്വനാഥൻ വെന്നിയൂർ, കെ.മുരളി , വേലായുധന്‍ വട്ടപ്പറമ...
Kerala, Local news, Malappuram

ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ പ്രതിഷേധവുമായി സംയുക്ത സമര സമിതി ; അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം

തിരൂരങ്ങാടി : സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടു പോകുന്നതില്‍ പ്രതിഷേധിച്ച് ചേളാരി ഐഒസി ബോട്ട്‌ലിംഗ് പ്ലാന്റിനു മുമ്പില്‍ സംയുക്ത സമര സമിതി പ്രതിഷേധിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ യോഗം അനുശോപനം രേഖപ്പെടുത്തി. ആഗസ്റ്റ് 20 മുതല്‍ സിഐടിയു, ഐഎന്‍ടിയുസി, ബിഎംഎസ് യുണിയനുകള്‍ ചേര്‍ന്ന സംയുക്ത സമരസമിതി സംസ്ഥാനത്തെ എല്ലാ എല്‍പിജി പ്ലാന്റുകളിലും അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. സിഐടിയു പ്രസിഡണ്ട് അഡ്വ.കെ.ടി.വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐഎന്‍ടിയുസി യൂണിയന്‍ പ്രസിഡണ്ട് ഹരിദാസന്‍ സി. കെ. അധ്യക്ഷത വഹിച്ചു. സിഐടിയു സെക്രട്ടറി അജയന്‍ കൊളത്തൂര്‍ ഐഎന്‍ടിയുസി സെക്രട്ടറി അഷ്‌റഫ് ബിഎംഎസ് സെക്ട്ടറി റിജു, പ്രസിഡണ്ട് പ്രദീപ് എന്നിവര്‍ സംസാരിച്ചു. ...
Politics

മുഖ്യശത്രുവിനെ തുരത്താൻ സിഐടിയു ശത്രുത മറന്ന് ഐഎൻടിയുസിയെ സഹായിച്ചു; യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിഎംഎസ് പുറത്തായി

തേഞ്ഞിപ്പലം : കേരള രാഷ്ട്രീയത്തിൽ എന്ന പോലെ , അല്ലെങ്കിൽ അതിനേക്കാൾ വലിയ ശത്രുതയിലാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യിൽ യു ഡി എഫും എൽ ഡി എഫും. എന്നാൽ സെനറ്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശനിയാഴ്ച ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ഇവരുടെ തൊഴിലാളി സംഘടനകൾ അതെല്ലാം മറന്നു ഒന്നിച്ചു. ഇരു കൂട്ടരുടെയും പൊതു ശത്രുവായ ബി ജെ പി യുടെ തൊഴിലാളി സംഘടനയായ ബി എം എസിനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് ലേക്ക് അടുപ്പിക്കാതിരിക്കാനായിരുന്നു ഈ ഒന്നാകൽ. ഫലമോ, ബി എം എസ് ജയിക്കുമായിരുന്ന സീറ്റിൽ അവരെ തോൽപ്പിച്ച് ഐ എൻ ടി യു സി യെ ജയിപ്പിച്ചു. സെന റ്റിൽ ട്രേഡ് യൂണിയൻ വിഭാഗത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 2 സീറ്റിലേക്ക് 4 സ്ഥാനാര്ഥികളാണ് ഉണ്ടായിരുന്നത്. സി ഐ ടി യു പ്രതിനിധികളായി മുൻ ജില്ലാ പഞ്ചായത്ത് അംഗവും ഡി വൈ എഫ് ഐ നേതാവും ആയിരുന്ന എം ബി ഫൈസൽ, നിഖിൽ, ഐ എൻ ടി യു സി യുടെ അഡ്വ. എം.രാജൻ, ബി എം എസിന്റെ എം എം വത്...
error: Content is protected !!