തിരൂരങ്ങാടി ‘ നിർമ്മാണ തൊഴിലാളികളുടെ 13 മാസത്തെ പെൻഷൻ കുടിശ്ശിക ഓണ ത്തിന് മുമ്പ് വിതരണം ചെയ്യണമെന്നും സംസ്ഥാന സർക്കാറിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ നിർമ്മാണ തൊഴിലാളി സംഘത്തിൻ്റെ നേതൃത്യത്തിൽ തിരൂരങ്ങാടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.എം. എസ് ജില്ലാ സെക്രട്ടറി എൽ. സതീഷ് ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
ബി.എം. എസ് പരപ്പനങ്ങാടി മേഖലാ വൈസ് പ്രസിഡണ്ട് ഇ. മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. മേഖല പ്രസിഡന്റ്,.കെ പി .പ്രകാശൻ സ്വാഗതമാശംസിച്ചു ബി.എം. എസ് സംസ്ഥാന സെക്രട്ടറി സെക്രട്ടറി ദേവു ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. സുബി സന്തോഷ്, കിസാൻ സംഘ ജില്ലാ പ്രസിഡന്റ് ശശിധരൻ കാവുക്കളത്തിൽ, എന്നിവർ പ്രസംഗിച്ചു മേഖല ജോയിൻ സെക്രട്ടറി, സി പി. ഉണ്ണി,കൃതജ്ഞത പറഞ്ഞു ബി.എം. എസ് മേഖല ഭാരവാഹികളായ യു വി ഉണ്ണി, വിശ്വനാഥൻ വെന്നിയൂർ, കെ.മുരളി , വേലായുധന്‍ വട്ടപ്പറമ്പ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.