Tag: Bomb

നാദാപുരത്ത് റോഡരികില്‍ നിന്നും സ്റ്റില്‍ ബോംബ് കണ്ടെത്തി
Information

നാദാപുരത്ത് റോഡരികില്‍ നിന്നും സ്റ്റില്‍ ബോംബ് കണ്ടെത്തി

നാദാപുരം : കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പെരുമുണ്ടച്ചേരി റോഡില്‍ ചുഴലിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തിയുമായി സ്ഥാപിച്ച ബോര്‍ഡിന് പിന്നില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ തുരുമ്പെടുത്ത നിലയിലാണ്. ബോംബുകള്‍ കാണപ്പെട്ട പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അടുത്ത ദിവസം കൊണ്ടു വച്ചതാണെന്നാണ് അനുമാനം. ...
Crime

എകെജി സെന്റര്‍ ആക്രമണം: യൂത്ത് കോണ്‍ഗ്രസ് നേതാവ്‌ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍.ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്. ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. ...
Kerala

കണ്ണൂരിൽ സ്കൂൾ ശുചീകരണത്തിനിടെ ബോംബ് ലഭിച്ചു.

സ്‌കൂളില്‍നിന്ന് കണ്ടെത്തിയ ബോംബുകള്‍      കണ്ണൂർ: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ശുചീകരിക്കുന്നതിനിടെ നാടൻ ബോംബുകൾ കിട്ടി. ആറളം ഹയർ സെക്കൻഡറി സ്കൂളിൽനിന്നാണ് നാടൻബോംബുകൾ കണ്ടെത്തിയത്. ശുചീകരണത്തിനിടെ പെൺകുട്ടികളുടെ ശൗചാലയത്തിൽനിന്നാണ് രണ്ട് നാടൻ ബോംബുകൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും ബോംബ് സ്ക്വാഡും ചേർന്ന് ബോംബുകൾ നിർവീര്യമാക്കി. ക്ലാസുകൾ പുനഃരാരംഭിക്കുന്നതിന്റെ ഭാഗമായി സ്കൂൾ വൃത്തിയാക്കുന്നതിനിടെയാണ് ബോംബുകൾ കണ്ടെത്തിയത്. തുടർന്ന് അധികൃതർ ആറളം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ കണ്ണൂരിൽനിന്നുള്ള ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിർവീര്യമാക്കി. കണ്ടെത്തിയ ബോംബുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നാണ് പോലീസ് പറയുന്നത്. സ്കൂൾ പരിസരത്തും സമീപപ്രദേശങ്ങളിലും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും വിശദമായ പരിശോധന നടത്തി. ...
error: Content is protected !!