Tag: Bribe

സൈനിക സ്കൂളിൽ പ്രവേശനത്തിന് കോഴ ; പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ
Kerala

സൈനിക സ്കൂളിൽ പ്രവേശനത്തിന് കോഴ ; പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : തിരുവനന്തപുരത്തെ സൈനിക സ്കൂളിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡന്റ് 55000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വടകര ഡി.വൈ.എസ്.പി പരാതി പരിശോധിച്ച് 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തിരുവള്ളൂരിനെതിരെയാണ് വടകരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഉള്ളിയേരി സ്വദേശി പി. കെ സത്യപാലൻ പരാതി നൽകിയത്. പരാതിക്കാരന്റെ ബന്ധുവായ കുട്ടിക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 1,25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 75,000 രൂപ നൽകി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണം നൽകിയത്. തുടർന്ന് വടകര ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിന് ശേഷം 20,000 രൂപ മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് പര...
Malappuram, Other

മലപ്പുറത്ത് ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി ; വിഇഒ വിജിലന്‍സ് പിടിയില്‍

മലപ്പുറം: മലപ്പുറം വഴിക്കടവില്‍ ലൈഫ് പദ്ധതി പ്രകാരമുള്ള വീട് ലഭിച്ചതിന് വീട്ടമ്മയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. വഴിക്കടവ് വിഇഒ നിജാഷിനെയാണ് ഡിവൈഎസ്പി ഫിറോസ് എം ഷഫീഖിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം പിടികൂടിയത്. ചുങ്കത്തറ സ്വദേശിയായ വീട്ടമ്മയുടെ പരാതിയില്‍ ആണ് നടപടി. സ്ഥലവും വീടും ലഭിച്ചതിന്റെ രേഖകള്‍ ശരിയാക്കുന്നതിനാണ് നിജാഷ് വീട്ടമ്മയോട് കൈക്കൂലി ആവശ്യപ്പെട്ടത്. വീട് നിര്‍മ്മാണത്തിനുള്ള ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു നിര്‍ദേശം. ആദ്യ ഘട്ടമായി പതിനായിരം രൂപ നല്‍കാന്‍ ആവശ്യപ്പെട്ടതോടെയാണ് വീട്ടമ്മ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് കൈമാറിയ പതിനായിരം രൂപ വീട്ടമ്മ വിഇഒക്ക് നല്‍കുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ...
Crime

വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി; ജില്ല ആശുപത്രിയിലെ സർജൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പ്രമേഹത്താൽ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാൽവിരൽ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കണ്ണൂർ ഇരിട്ടി സ്വദേശി ഡോ. കെ.ടി. രാജേഷിനെ (49) വിജിലൻസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന പരിശോധനാമുറിയിൽനിന്നാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയിൽനിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് സംഘം അറിയിച്ചു. പിടികൂടിയ ഡോക്ടറെ വിജിലൻസ് ചോദ്യം ചെയ്യുന്നു ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം (30) നൽകിയ ആയിരം രൂപ വാങ്ങിയ ഉടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നൽകിയ നോട്ടുകളാണ് ഡോക്ടർക്ക് ഷമീം കൊടുത്തത്. കൈകൾ പ്രത്യേക ലായ...
error: Content is protected !!