Tag: Bridge

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Other

ചമ്രവട്ടം പാലത്തിനടിയിൽ കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

തിരൂർ : ചമ്രവട്ടം പാലത്തിനടിയിൽ സുഹൃത്തുക്കള്‍ക്കൊപ്പം കക്ക വാരാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കാലടി കാടഞ്ചേരി വടക്കേ പുരയ്ക്കൽ നാരായണൻ്റെ മകൻ വി.പി. പ്രദീപ് (35) ആണ് മരിച്ചത്. ഞായറാഴ്ച വൈകിയിട്ട് ആറ് മണിയോടെയാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് കക്ക വാരാനായി പുഴയില്‍ ഇറങ്ങിയത്. തുടര്‍ന്ന് പ്രദീപിനെ കാണാതാവുകയായിരുന്നു.പൊന്നാനിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ ഇമ്പിച്ചിബാവ ആശുപത്രിയിലും തുടര്‍ന്ന് തിരൂര്‍ ജില്ലാ ആശുപത്രിയിലും എത്തിച്ചു. തിങ്കളാഴ്ച കാലത്ത് തിരൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും. ...
Feature

മപ്രം-കൂളിമാട് പാലം മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു

മലപ്പുറം-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന മപ്രം-കൂളിമാട് പാലം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു.മലപ്പുറം ജില്ലയിലെ മപ്രം ഭാഗത്ത് നിന്നും നാടമുറിച്ച് തുറന്ന വാഹനത്തിൽ വർണാഭമായ ഘോഷയാത്രയോടെയാണ് കൂളിമാട് ഭാഗത്ത് ഒരുക്കിയ ഉദ്ഘാടന വേദിയിൽ മന്ത്രിയെത്തിയത്. തുടർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു. സർക്കാറിന്റെ പ്രകടനപത്രികയിൽ പ്രഖ്യാപിച്ച അഞ്ച് വർഷത്തിനുള്ളിൽ 100 പാലങ്ങൾ എന്നത് കേവലം രണ്ട് വർഷം കൊണ്ട് തന്നെ 57 പാലങ്ങളുടെ നിർമാണം പൂർത്തിയാക്കി സർക്കാർ ബഹുദൂരം മുന്നോട്ടു പോയെന്നും പത്ത് പാലങ്ങളുടെ നിർമാണം അവസാന ഘട്ടത്തിലെത്തിയെന്നും മന്ത്രി പറഞ്ഞു. ഇനി 33 പാലങ്ങൾകൂടി പൂർത്തിയായാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം സമയബന്ധിതമായി പൂർത്തിയാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇരവഴിഞ്ഞി പുഴയും ചാലിയാറും സംഗമിക്കുന്ന പാലത്തിനിരുവശവുമുള്ള ടൂറിസം സാധ്യതകൾ പ്രയോജനപ്പെട...
Information, Other

വർഷങ്ങളുടെ കാത്തിരിപ്പിനു വിരാമം ; കൂളിമാട് പാലം ബുധനാഴ്ച നാടിന് സമർപ്പിക്കും

മലപ്പുറം : കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ബുധനാഴ്ച (മെയ് 31) നാടിന് സമർപ്പിക്കും. കിഫ്ബിയിൽ നിന്നും 25 കോടി രൂപ ചെലവഴിച്ചാണ് ചാലിയാറിന് കുറുകെ പാലം നിർമിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പാഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം ജില്ലയിലെ വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും കൂട്ടിമുട്ടിക്കുന്നതാണ് പാലം. ഇതിലൂടെയുള്ള ഗതാഗതം സാധ്യമാവുന്നതോടെ കോഴിക്കോട് കുന്ദമംഗലം ഭാഗത്ത് നിന്നും വയനാട് നിന്നും മലപ്പുറത്തേയ്ക്കും കരിപ്പൂർ വിമാനത്താവളത്തിലേയ്ക്കും വരുന്ന യാത്രക്കാർക്ക് എളുപ്പമാർഗമാവും. വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം ഒന്നാം പിണറായി സർക്കാറിന്റെ 2016-17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. തുടർന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി 2019ൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി ടി.പി. രാമകൃഷ്ണൻ...
Information

പൊന്നാനി നിളയോര പാത, ഹാര്‍ബര്‍ പാലം ഉദ്ഘാടനം ; സ്വാഗത സംഘം രൂപീകരിച്ചു

പൊന്നാനി : പൊന്നാനി നിളയോര പാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. പി. നന്ദകുമാര്‍ എം.എല്‍.എ രക്ഷാധികാരിയും നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം ചെയര്‍മാനായും റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്‍വീനറായും തിരെഞ്ഞെടുത്തു. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിയ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ, യു.എല്‍.സി.സി പ്രതിനിധി അമീന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പൊന്നാനി നിളയോരപാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പി. ന...
Feature, Information

ഇനി നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാം ; പൊന്നാനി ഹാര്‍ബര്‍ പാലം ഉദ്ഘാടനം 25ന്

പൊന്നാനി : ടൂറിസം, ഗതാഗത രംഗങ്ങളില്‍ പൊന്നാനിയുടെ കുതിപ്പിന് വഴിയൊരുക്കുന്ന പൊന്നാനി ഹാര്‍ബര്‍ പാലം (കര്‍മ പാലം) ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. നിളയോര പാതയെയും പൊന്നാനി മത്സ്യബന്ധന തുറമുഖത്തെയും ബന്ധിപ്പിച്ച് കനോലി കനാലിന് കുറുകെ 330 മീറ്റര്‍ നീളത്തിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. പാലം തുറക്കുന്നതോടെ പൊന്നാനിയിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരമാകുന്നതിനൊപ്പം നിളയുടെ സൗന്ദര്യം ആസ്വദിച്ച് യാത്ര ചെയ്യാനും സാധ്യമാകും. 12 മീറ്ററോളം വീതിയുള്ള പാലത്തില്‍ രണ്ട് മീറ്റര്‍ വീതിയിലുള്ള കൈവരിയോടുകൂടിയ നടപ്പാതയുമുണ്ട്. ചമ്രവട്ടം ഭാഗത്തേക്ക് 650 മീറ്ററും പൊന്നാനി ഭാഗത്തേക്ക് 250 മീറ്ററും സമീപ റോഡു...
Other

വേങ്ങരയിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി ഫ്ലൈ ഓവർ

വേങ്ങര ടൗണിലെ ഗതാഗതകുരുക്കിന് ശാശ്വത പരിഹാരമായി നിർദ്ദേശിക്കപ്പെട്ട വേങ്ങര ഫ്ലൈ ഓവറിന്റെ ഇൻവെസ്റ്റിഗേഷന് 18 ലക്ഷം രൂപയുടെ ഭരണാനുമതി ആയി.ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ നാടുകാണി പരപ്പനങ്ങാടി റോഡിലെ തിരക്കേറിയ ടൗണുകളിലൊന്നായ വേങ്ങരയിലെ ഗതാഗതക്കുരുക്ക് ഏറെ കാലമായി യാത്രക്കാർക്കും പൊതുജനങ്ങൾക്കും വലിയ പ്രയാസം സൃഷ്ടിക്കുകയാണ്. ഇതിനു പരിഹാരമായി നേരത്തെ ബൈ പാസ്സ് പ്രഖ്യാപിക്കുകയും സ്ഥലമെടുക്കലിന്റെയും മറ്റും സാങ്കേതിക തടസ്സങ്ങളാൽ നീണ്ടു പോകുകയുമായിരുന്നു. എന്നാൽ നിർദ്ധിഷ്ട ബൈപാസ്സ് വന്നാൽ തന്നെ ടൗണിലെ ഗതാഗത കുരുക്കിന് പൂർണമായും പരിഹാരമാകില്ലെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഫ്ലൈ ഓവർ നിർദ്ദേശിക്കപ്പെടുന്നത്. രണ്ട് കിലോമീറ്ററിനുള്ളിൽ അഞ്ചോളം ജംങ്ഷനുകളും നിരവധി ലിങ്ക് റോഡുകളും ഉള്ള വേങ്ങര ടൗണിൽ ഒരു ഫ്ലൈ ഓവർ സ്ഥാപിക്കുക എന്നതാണ് ഏക പരിഹാര മാർഗം. ഇതിന്റെ അടിസ്ഥാനത്തിൽ 2022-23 ബജറ്റിൽ വേങ്ങര ഫ്ലൈ ഓവർ ...
error: Content is protected !!