സംസ്ഥാന ബജറ്റ് : ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് കെ ഹോം പദ്ധതി
തിരുവനന്തപുരം : സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കെ ഹോംസ് പദ്ധതി അവതരിപ്പിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം. പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തിയതായി അദ്ദേഹം അറിയിച്ചു.
ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളില്‍നിന്ന് നടത്തിപ്പു രീതികള്‍ സ്വീകരിച്ച് മിതമായ നിരക്കില്‍ താമസസൗകര്യമൊരുക്കുന്നതാണ് കെ ഹോം പദ്ധതി. ഇത്. വീട്ടുടമകള്‍ക്ക് വരുമാനത്തിനപ്പുറം ഒഴിഞ്ഞു കിടക്കുന്ന വീടിന്റെ സുരക്ഷയും പരിപാലനവും ഉറപ്പുവരുത്താനും ഇതിലൂടെയാകും. ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം പദ്ധതി നടത്തുക.
സംസ്ഥാനത്ത് നിരവധി വീടുകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഉടമക...