സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മൂന്നിയൂര്‍ പഞ്ചായത്ത് ബജറ്റ്

മൂന്നിയൂര്‍: സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാതല സൗകര്യങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കി മൂന്നിയൂര്‍ ഗ്രാമ പഞ്ചായത്ത് 2024 – 2025 ലെ ബജറ്റ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹനീഫ ആച്ചാട്ടില്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍. എം. സുഹ്‌റാബി അദ്ധ്യക്ഷത വഹിച്ചു.

മൂന്നിയൂര്‍ എഫ്എച്ച് സി യില്‍ ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസര്‍ സ്ഥാപിക്കുകയും എല്‍.എഫ്. ടി. ആര്‍.എഫ്. ടി, എഫ്. എല്‍. ടി തുടങ്ങിയ മെഡിക്കല്‍ ടെസ്റ്റുകള്‍ക്ക് രാവിലെ 7 മണി മുതല്‍ പ്രവര്‍ത്തിക്കുന്ന ലാബ് സൗകര്യം ഒരുക്കും. ഇതിലേക്കുള്ള ടെക്‌നിഷ്യനെ പഞ്ചായത്ത് നിയമിക്കും. പരിരക്ഷ പാലിയേറ്റീവിന് രണ്ടാമത്തെ യൂണിറ്റ് തുടങ്ങും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും പോഷകാഹാരത്തിന് 50 ലക്ഷം വകയിരുത്തി. ഭവന നിര്‍മ്മാണത്തിന് 5 കോടി നീക്കിവെച്ചു. റോഡ് വികസനത്തിന് നാല് കോടി രൂപയും വകയിരുത്തി. ഭിന്നശേഷി ക്കാര്‍ക്കുള്ള ബഡ്‌സ് സ്‌കൂളും റിഹാബിലിറ്റേഷന്‍ സെന്ററും യാഥാര്‍ത്യമാക്കും.

അതി ദരിദ്രര്‍ക്കായി കൈത്താങ്ങ് പദ്ധതി, സാംസ്‌കാരിക വാണിജ്യ ഉല്‍സവമൊരുക്കി മൂന്നിയൂര്‍ ഫെസ്റ്റ് നടത്തും. പ്രവാസികള്‍ക്കായി സംരംഭങ്ങള്‍ ആരംഭിക്കും.’യുവ സംരംഭകര്‍ക്കായി യുവ ജാലകം പദ്ധതി, പിണക്കങ്ങളില്ലാത്ത മൂന്നിയൂരിന് ഷേക്ക് ഹാന്റ് പദ്ധതി, വാടക വീടുകളില്‍ കഴിയുന്നവര്‍ക്കായി മുഖ്യധാര പദ്ധതി, ലഹരിക്ക് ആസ്വാദന ബദല്‍ ഒരുക്കി പ്രതിരോധം, ജനന സമയത്ത് കുട്ടികള്‍ക്ക് 2. 5 കിലോ തൂക്കം ഉറപ്പാക്കുന്നതിന് പരിചരണ പദ്ധതി, വനിതകള്‍ക്ക് ഹീമോ ഗ്ലോബിന്‍ 12 ല്‍ എത്തിക്കുവാന്‍ പദ്ധതി, 9 നും 14 നും ഇടയിലുള്ള പെണ്‍കുട്ടികള്‍ക്ക് കാന്‍സര്‍ പ്രതിരോധ കുത്തിവെപ്പ്, എസ്.സി-എസ്.ടി ക്ഷേമത്തിന് ‘ഒപ്പം’ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലാപ് ടോപ്പും ഫര്‍ണ്ണിച്ചറും പദ്ധതി, വനിതകള്‍ക്ക് ഫിനിഷിംഗ് സ്‌കൂളും തൊഴില്‍ ബാങ്കും, മൂന്നിയൂര്‍ ബ്രാന്റ് സ്റ്റിച്ചിംഗ് യൂണിറ്റ്, ‘വനിത പഞ്ചായത്ത് ‘ കലാ സാംസ്‌കാരിക വേദി, തെരുവ് വിളക്ക് അണയാതിരിക്കാന്‍ ‘വെട്ടം’ സ്ട്രീറ്റ് മെയിന്‍ പദ്ധതി, ചെറുകിട കുടിവെള്ള പദ്ധതികളുടെ നവീകരണം, കാര്‍ഷിക മൃഗ സംരക്ഷണ മേഖലയില്‍ സമഗ്ര പദ്ധതി, പരാതി പരിഹാരത്തിന് വാര്‍ഡുകളില്‍ സായാഹ്ന വേദി, ഭരണഘടനയുടെ ആമുഖം പ്രചരിപ്പിക്കാന്‍ പദ്ധതി, ജലാശയ സംരക്ഷണത്തിന് മിഷന്‍ തെളിമ , മാലിന്യം തള്ളുന്നത് തടയാന്‍ സി.സി.ടി. വി. പദ്ധതി, അതി ദരിദ്രര്‍ക്കായി കൈതാങ്ങ് പദ്ധതി, സമ്പൂര്‍ണ്ണ ക്ഷേമ പെന്‍ഷന്‍ കാമ്പയിന്‍ , ജീവിതം ഹാപ്പിയാക്കാന്‍ സ്ഥിരം കൗണ്‍സിലിംഗ് സെന്റര്‍, സാംസ്‌കാരിക- വാണിജ്യ ഉല്‍സവമൊരുക്കി മൂന്നിയൂര്‍ ഫെസ്റ്റ്, കുടുംബ ശാക്തീകരണത്തിന് മണവാട്ടി സംഗമങ്ങള്‍, പ്രതിഭകള്‍ക്ക് ഗെയിംസ് ഫെസ്റ്റ്, ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റ് തുടങ്ങിയ പദ്ധതികളാണ് ബജറ്റിലുള്ളത്.

സേവന മേഖലയില്‍ വയോജനം, ഭിന്നശേഷി, അതി ദരിദ്രര്‍ 9 കോടി, പശ്ചാതല നാല് കോടി, കൃഷി അനുബന്ധ മേഖല 2.5 കോടി എന്നിങ്ങനെയാണ് നീക്കി വെച്ചിട്ടുള്ളത്. ഈ സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്ന വരവ് 43,28,39, 711 കോടിയും ആകെ ചെലവ് 28, 87, 51995 കോടിയും മിച്ചം 14, 40,. 87,716 ആണ്.

error: Content is protected !!