Tag: Bus stand

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്
Breaking news

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പൊലീസ് നല്‍കിയ ഷവർമായും പഴവ...
Feature

ബസ് കാത്തിരിപ്പ് കേന്ദ്രം സമർപ്പണവും , ആദരവും നടന്നു.

തിരൂരങ്ങാടി: ചെമ്മാട് ഹിദായ നഗർ ഒരുമ റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ ദാറുൽ ഹുദ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിക്ക് സമീപം നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും,അസോസിയേഷൻ പരിധിയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം ഒരുമ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. പി മജീദ് ഹാജി നിരവഹിച്ചു. വിദ്യാർത്ഥി കൾക്കുള്ള ആദരം തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി നിർവഹിച്ചു. നഗരസഭ കൗൺസിലർമാരായ വി. വി ആയിഷുമ്മു, പി. കെ അസീസ്, പി. ടി ഹംസ, സോനാ രതീഷ് റെസിഡൻസ് ഭാരവാഹികളായ ഫൈസൽ ചെമ്മാട്, എ. വി നാസ്സർ, കെ. പി ഹബീബ് റഹ്മാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ...
Feature, Information

കോട്ടയ്ക്കല്‍ നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഇന്ന് നാടിന് സമര്‍പ്പിക്കും

കോട്ടയ്ക്കല്‍ : നഗരസഭാ ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സ് ഉദ്ഘാടനം ഇന്ന് നടക്കും. ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. ഷോപ്പിങ് കോംപ്ലക്സ് സമര്‍പ്പണം ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയും ഷോപ്പുകളുടെ രേഖ കൈമാറ്റം എം.പി. അബ്ദുസ്സമദ് സമദാനി എം.പിയും നിര്‍വഹിക്കും. വൈകീട്ട് 4.30ന് നടക്കുന്ന പരിപാടിയില്‍ പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാവും. കോട്ടക്കല്‍ നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീര്‍ തുടങ്ങിയ വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. പഴയ സ്റ്റാന്‍ഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് പുതിയ ബസ് സ്റ്റാന്‍ഡും ഷോപ്പിങ് കോംപ്ലക്സും യാഥാര്‍ഥ്യമാക്കിയത്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികള്‍, ആധുനിക സംവ...
Other

ചെമ്മാട് ബസ് സ്റ്റാൻഡിൽ അപകട ഭീഷണി, സുരക്ഷക്കായി സ്ഥാപിച്ച സ്റ്റോപ്പറുകൾ പൊളിച്ചു നീക്കി

യാത്രക്കാരുടെ ജീവന് ഭീഷണിയായി ചെമ്മാട് പുതിയ ബസ് സ്റ്റാന്റിലെ 'പുത്തന്‍' നിയമലംഘനങ്ങള്‍ ചെമ്മാട് പുതുതായി ഉദ്ഘാടനം ചെയ്ത കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ യാത്രക്കാരുടെ സുരക്ഷയ്ക്കായി സ്ഥാപിച്ച സ്‌റ്റോപ്പറുകള്‍ പൊളിച്ച് നീക്കിയതായി പരാതി. ബസ്സുകള്‍ നിയന്ത്രണം നഷ്ടപ്പെട്ട് ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറാതിരിക്കാന്‍ ആണ് സ്റ്റോപ്പറുകള്‍ സ്ഥാപിച്ചത്. വരമ്പുകളായാണ് ചെമ്മാട് കൊണ്ടാണത്ത് ബസ് സ്റ്റാന്റില്‍ സ്റ്റോപ്പറുകള്‍ നിര്‍മിച്ചത്. യാത്രക്കാരുടെ സുരക്ഷക്കായി ബസ് സ്റ്റാന്റുകളില്‍ ഇത്തരത്തിൽ സ്റ്റോപ്പറുകൾ വേണമെന്ന് നിർദേശമുണ്ട്. സ്റ്റോപ്പറുകള്‍ നിര്‍മിച്ചാല്‍ മാത്രമാണ് ബസ് സ്റ്റാന്റുകള്‍ക്ക് പ്രവര്‍ത്തനാനുമതി ലഭിക്കുന്നത്. ചെമ്മാട് ബസ്സ്റ്റാന്റില്‍ ഉദ്ഘാടന ദിവസവും അനുമതി ലഭിക്കുന്ന വേളയിലും സ്റ്റോപ്പറുകള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ശേഷം സ്റ്റാന്റിലെ മുഴുവന്‍ സ്റ്റോപ്പറുകളും പൊളിച്ച് ന...
error: Content is protected !!