പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്.

കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്.

എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.

ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍.

പൊലീസ് നല്‍കിയ ഷവർമായും പഴവും മുഴുവന്‍ കഴിച്ചശേഷം ഇയാള്‍ അവിടെ നിന്നും പോവുകയായിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. സന്നദ്ധപ്രവർത്തകരും പോലീസും നടത്തിയ അന്വേഷണത്തിൽ ഇന്ന് ആളെ കണ്ടെത്തി.

കുറ്റിപ്പുറത്ത് പൂച്ചയെ പച്ചക്ക് ഭക്ഷിച്ചയാളെ കണ്ടെത്തി. അസം സ്വദേശി ഡിബോജിത് റോയിയെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധ സേവാ പ്രവർത്തകരും ചേർന്ന് കുളിപ്പിച്ച് ഇയാൾക്ക് ഭക്ഷണം നൽകി. മാനസിക പ്രശ്‌നങ്ങൾ കാണിച്ചതോടെ യുവാവിനെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വെച്ച് യുവാവ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ചപ്പോൾ പട്ടിണി കാരണമാണെന്നായിരുന്നു യുവാവിന്റെ മറുപടി.

error: Content is protected !!