Tag: calicut internationala airport

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി
Crime

അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്തിയ എയർ ഹോസ്റ്റസ് കരിപ്പൂരിൽ പിടിയിലായി

നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പി.ഷഹാന (30) ആണ് പിടിയിലായത്. കരിപ്പൂർ- അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണവുമായി എയർ ഹോസ്റ്റസ് പിടിയിൽ. എയർഹോസ്റ്റസ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച് 99 ലക്ഷം രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽ നിന്നു കോഴിക്കോട്ടെ ത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ എയർഹോസ്റ്റസ് മലപ്പുറം ചുങ്കത്തറ സ്വദേശി പി. ഷഹാന(30)യിൽ നിന്നാണു സ്വർണം പിടികൂടിയത്. ഇവരെ അറസ്റ്റ് ചെയ്തു. 2.4 കിലോഗ്രാം സ്വർണ മിശ്രിതത്തിൽനിന്ന് 2.054 കിലോഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കോഴിക്കോട് ഡിആർഐ ഉദ്യോഗസ്ഥർക്കു ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് എയർ കസ്റ്റംസ് ഇന്റലിജൻസുമായി ചേർന്നു നടത്തിയ പരിശോധനയിലാണു സ്വർണ മിശ്രിതം പിടി കൂടിയത്. ഡപ്യൂട്ടി കമ്മിഷണർ ഡോ.എ സ്.എസ്.ശ്രീജു, സൂപ്രണ്ടുമാരായ സി.പി.സബീഷ്, എം.ഉമാദേവി, ഇൻസ്പെക്...
Kerala

കരിപ്പൂരിൽ സ്വർണ വേട്ട:1.52 കോടി രൂപയുടെ സ്വർണ്ണവും 7 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി

3 യാത്രക്കാരിൽ നിന്നായി ഡി ആർ ഐ, എയർ ഇന്റലിജൻസ് യൂണിറ്റ് 1.52 കോടി രൂപയുടെ സ്വർണം പിടികൂടി. ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് അവാദിൽ നിന്ന് 1005 ഗ്രാം സ്വർണം പിടികൂടി.ദോഹയിൽ നിന്നെത്തിയ മറ്റൊരു മലപ്പുറം സ്വദേശി ഹബീബ് റഹ്മാനിൽ നിന്ന് 1008 ഗ്രാം സ്വർണവും പിടികൂടി. ഇരുവരും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് സ്വർണം കടത്തിയത്.ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശി സയ്യിദ് ഫൈസലിൽ നിന്ന് 1940 ഗ്രാം സ്വർണം പിടികൂടി. അടിവസ്ത്രത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന പൗച്ചിനുള്ളിലാക്കിയാണ് സ്വർണം കൊണ്ടു വന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഏകദേശം 1.52 കോടി രൂപ മൂല്യം കണക്കാക്കുന്നു.ഇൻഡിഗോ വിമാനത്തിൽ ഷാർജയിലേക്ക് പോകനെത്തിയ കാസർകോട് സ്വദേശിയിൽ നിന്ന് 7,08,700 രൂപ വിലമതിക്കുന്ന വിദേശ കറൻസി പിടികൂടി. ചെക്ക് ഇൻ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.ഡെപ്യൂട്ടി കമ്മീഷണർമാരായ ടി. എ കിരൺ, ഡോ.എസ്.എ...
Kerala

ഹജ്ജ് എംബർക്കേഷൻ പോയിന്റ്: കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ധർണ്ണ സമരം നവംബർ 6 ന് .

ഹജ്ജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്ഥാപിക്കുക, വലിയ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹജ്ജ് വെൽഫയർ അസോസിയേഷൻ നവംബർ 6 ന് ധർണ്ണ സമരം സംഘടിപ്പിക്കുന്നു. കേരളത്തിലെ 80 ശതമാനത്തിലധികം ഹജ്ജ് അപേക്ഷകരും മലബാർ മേഖലയിൽ നിന്നുള്ളവരായിരിക്കെ കേവലം 20% ൽ താഴെ ഹജ്ജ് യാത്രക്കാർ ആശ്രയിക്കുന്ന കൊച്ചി എയർ പോർട്ടിനെ മാത്രം യാത്രാ കേന്ദ്രമാക്കി മാറ്റിയത് ബഹുഭൂരിപക്ഷം ഹജ്ജ് യാത്രക്കാരോടുള്ള വെല്ലുവിളിയാണ്.2019 ൽ 9329 പേരാണ് കരിപ്പൂരിൽ നിന്ന് യാത്ര പുറപ്പെട്ടത്. എന്നാൽ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്ന് ആകെ 2143 പേർ മാത്രമാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്. 2020 ൽ 8733 പേർ കരിപ്പൂരിനെ യാത്രാ കേന്ദ്രമായി തെരെഞ്ഞെടുത്തപ്പോൾ 2101 പേർ മാത്രമാണ് കൊച്ചിയെ തെരെഞ്ഞെടുത്തത്. മാത്രമല്ല ഉത്തര മലബാർ ജില്ലകളിൽ നിന്ന് പ്രായമായ ഹാജിമാർ പോലും 10 മണിക്കൂറോളം യാത്ര ചെയ്താ...
Gulf, National, Tourisam

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂരില്ല, കൊച്ചി മാത്രം

ഹജ്ജ് എംബാർക്കേഷൻ കേന്ദ്രങ്ങളുടെ പട്ടികയിൽ ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തെ ഉൾപ്പെടുത്തിയില്ല. കേരളത്തിൽ നിന്ന് കൊച്ചി മാത്രമാണ് എംബാർക്കേഷൻ കേന്ദ്രമായുള്ളത്. കോവിഡ് മൂലം വെട്ടി കുറച്ച കേന്ദ്രങ്ങൾ പുനസ്ഥാപിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹജ്ജ് എംബാര്‍ക്കഷേന്‍ പുനഃസ്ഥാപിക്കണമെന്നുള്ളത് മലബാര്‍ ജില്ലകള്‍ നിരന്തരം ആവശ്യപ്പെടുന്ന കാര്യമാണ്. അതേസമയം ഈ വര്‍ഷത്തെ ഹജ്ജ് നടപടികൾക്ക് തുടക്കമായി. ഹജ്ജിനായി ജനുവരി 31 വരെ അപേക്ഷിക്കാം. ഇത്തവണ അപേക്ഷകൾ പൂർണ്ണമായും ഡിജിറ്റലാണ്. മൊബൈൽ ആപ്പ് വഴിയും അപേക്ഷ സമർപ്പിക്കാന്‍ സാധിക്കും. ...
Gulf, Kerala, Malappuram

കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ധാരണ

248.75 ഏക്കര്‍ ഭൂമി ഏറ്റെടുക്കും കോഴിക്കോട് എയര്‍പോര്‍ട്ട് വികസനത്തിന്  ഭൂമി ഏറ്റെടുത്ത് എയര്‍പോര്‍ട്ട്  അതോറിറ്റിക്ക് കൈമാറാന്‍ ധാരണയായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.  എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട്  ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍  ധാരണയായത്. കോഴിക്കോട് എയര്‍പോര്‍ട്ടിന് രണ്ടാമാതൊരു ടെര്‍മിനല്‍ നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്താനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ആവശ്യം  യോഗം തള്ളിക്കളയുകയും പകരം നിലവിലുള്ള റണ്‍വേയുടെ വികസനമാണ് പ്രായോഗികമെന്ന്  വിലയിരുത്തുകയും ചെയ്തതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു.  248.75 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഇതിനായി ഏറ്റെടുക്കുക. 96.5 ഏക്കര്‍ ഭൂമി റണ്‍വേക്കും 137 ഏക്കര്‍ ഭൂമി ടെര്‍മിനലിനും 15.25 ഏക്കര്‍ ഭൂമി കാര്‍ പാര്‍ക്കിങിനുമായാണ് ആവശ്യമുള്ള...
error: Content is protected !!