Tag: Calicut university stadium

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ
Sports

സംസ്ഥാന ടെക്ക്നിക്കൽ സ്‌കൂൾ കായികമേള 12മുതൽ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ

തേഞ്ഞിപ്പലം: സംസ്ഥാനത്തെ ടെക്ക്‌നിക്കല്‍ സ്‌കൂളുകളിലെ കായികതാരങ്ങള്‍ മാറ്റുരക്കുന്ന 38-മത് സംസ്ഥാന ടെക്ക്‌നിക്കല്‍ സ്‌കൂള്‍ കായിക മേള 12 മുതല്‍ 14 വരെ കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തില്‍ നടക്കും. കുറ്റിപ്പുറം ഗവ. ടെക്ക്‌നിക്കല്‍ ഹൈസ്‌കൂളിന്റെ ആഭിമുഖ്യത്തിലാണ് മേള നടക്കുന്നത്. സംസ്ഥാനത്തെ 38 ടെക്ക്‌നിക്കല്‍ സ്‌കൂളുകളില്‍ നിന്നും ഒമ്പത് ഐ.എച്ച്.ആര്‍. ഡി കേന്ദ്രങ്ങളില്‍ നിന്നുമായി 1100 താരങ്ങള്‍ മേളയില്‍ പങ്കെടുക്കും. ആണ്‍കുട്ടികള്‍ക്ക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലും പെണ്‍കുട്ടികള്‍ക്ക് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലുമായി ഇരുപതോളം ഇനങ്ങളിലാണ് മത്സരങ്ങള്‍. നേരത്തെ കുറ്റിപ്പുറം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടത്താനിരുന്ന മേള സ്‌കൂള്‍ ഗ്രൗണ്ട് സംസ്ഥാന മേളക്ക് യോജിച്ചതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കാലിക്കറ്റ് സര്‍വ്വകലാശാല സ്‌റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. വിദ്...
university

അന്താരാഷ്ട്ര സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട്: വിദഗ്ധ സംഘം സര്‍വകലാശാലാ കാമ്പസ് സന്ദര്‍ശിച്ചു

കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്താരാഷ്ട്ര കായിക ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സ്ഥലം വിദഗ്ധസംഘം പരിശോധിച്ചു. കായികവകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ ചീഫ് എന്‍ജിനീയര്‍ ബി.ടി.വി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കാമ്പസിലെത്തിയത്. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് സമീപത്തായുള്ള സ്ഥലം ഇവര്‍ പരിശോധിച്ചു. വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റംഗങ്ങള്‍ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി. പദ്ധതിക്ക് ആദ്യഘട്ടമായി നാലരക്കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സ്പോര്‍ട്സ് എം.ബി.എ., സ്പോര്‍ട്സ് മെഡിസിന്‍, സ്പോര്‍ട്സ് സൈക്കോളജി എന്നീ കോഴ്സുകളാണ് ആദ്യം തുടങ്ങുക. കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഘട്ടംഘട്ടമായി വികസിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക ഗവേഷണ-പഠനകേന്ദ്രമായി മാറ്റുന്നതാണ് പദ്ധതി. ജനുവരിയില്‍ തന്നെ നിര്‍മാണം തുടങ്ങാനാണ് നീക്കം. അക്കാദമിക് കാര്യങ്ങളിലും സാങ്കേതിക സൗ...
Sports

ഫെഡറേഷൻ കപ്പ് സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്; ഏപ്രിൽ 2 മുതൽ കാലിക്കറ്റ്‌ സർവകലാശാലയിൽ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും  കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഫെഡറേഷൻ കപ്പ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിന് കേരളം വേദിയാകുന്നു. ഏപ്രിൽ രണ്ട് മുതൽ ആറ് വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ഈ സിൽവർ ജൂബിലി ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ അധ്യക്ഷനാവും.ഇന്ത്യൻ അത്‌ലറ്റിക് താരങ്ങളായ കമൽ പ്രീത് കൗർ, തേജേന്ദ്ര പൽ സിംഗ് തൂർ, അന്നു റാണി എം ശ്രീശങ്കർ, പ്രിയ, എം.ർ പൂവമ്മ, ദ്യുതി ചന്ദ്, ഹിമ ദാസ്, അവിനാഷ് സാബ്ലെ, വി.കെ വിസ്മയ, ജിസ്‌ന മാത്യു, എൽദോ പോൾ, സാന്ദ്ര ബാബു, പിഡി അഞ്ജലി, ആൻസി സോജൻ, അമോജ് ജേക്കബ്, മുഹമ്മദ് അനീസ്, മുഹമ്മദ് അനസ്, നോഹനിർമ്മൽ ടോം, എം.പി ജാബിർ തുടങ്ങി 600 ഓളം കായിക താരങ്ങൾ അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ഈ മഹാമേളയിൽ മാറ്റുരക്കും.ഈ വർഷം നടക്കുന്ന കോമൺവെൽത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് വേൾഡ് ചാമ്പ്യൻ...
Sports

അന്തസർവകലാശാല ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് 18-ന് തുടങ്ങും

കാലിക്കറ്റ് സര്‍വകലാശാലാ ആതിഥ്യം വഹിക്കുന്ന ദക്ഷിണമേഖലാ അന്തര്‍സര്‍വകലാശാലാ പുരുഷ ഹാന്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് 4 മണിക്ക് സര്‍വകലാശാലാ സെനറ്റ് ഹൗസ് പരിസരത്ത് നിന്ന് ഘോഷയാത്രയോടെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. പ്രൊ-വൈസ് ചാന്‍സിലര്‍ ഡോ. എം. നാസര്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ 6 സംസ്ഥാനങ്ങളില്‍ നിന്നായി 66 ടീമുകളാണ് പങ്കെടുക്കുന്നത്. 22-നാണ് സമാപനം. 25 മുതല്‍ 29 വരെ അഖിലേന്ത്യാ ചാമ്പ്യന്‍ഷിപ്പും ഇതേ വേദിയിലാണ് നടക്കുക. ...
Obituary

ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിൽ

കേരള അത്ലറ്റിക്സിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനം  ആതിഥ്യം വഹിക്കുന്ന ദേശീയ ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സ് സംസ്ഥാനത്തിന്റെ കായിക കുതിപ്പിന് ഉണര്‍വേകുമെന്ന് കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. മലപ്പുറം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫെഡറേഷന്‍ കപ്പ് അത്ലറ്റിക്സിന്റെ 25-ാം വാര്‍ഷികമാണ് ഈ വര്‍ഷം. ഇതിന്റെ ആഘോഷമായാണ് ഇത്തവണത്തെ അത്ലറ്റിക്സ് നടത്തുക. ഏപ്രില്‍ രണ്ട് മുതല്‍ ആറുവരെ കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ പ്രമുഖ ഒളിമ്പ്യന്മാരടക്കം ഏകദേശം 800ഓളം കായികതാരങ്ങള്‍ പങ്കെടുക്കും. കോവിഡിന് ശേഷമുള്ള ഒരു കായിക കുതിപ്പിനാണ് കേരളം ഈ ചാമ്പ്യന്‍ഷിപ്പിലൂടെ സാക്ഷ്യം വഹിക്കുക. അതുകൊണ്ടു ചാമ്പ്യന്‍ഷിപ്പ് ഏറ്റവും മികച്ചരീതിയില്‍ നടത്താനാണ് സര്‍ക്കാരിന്റ...
Malappuram, Sports

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയ...
Sports

ദേശീയ സീനിയർ വനിത ഫുട്ബോൾ: ഗോവ- ഡൽഹി മത്സരം സമനിലയിൽ

തേഞ്ഞിപ്പലം : ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മത്സരം സമനിലയില്‍. ഡല്‍ഹി ഗോവ മത്സരമാണ് സമനിലയില്‍ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹിയാണ് ആദ്യം ലീഡ് എടുത്തത്. 34 ാം മിനുട്ടില്‍ അര്‍പിത യശ്വന്ത് പെഡ്‌നേക്കറിലൂടെ ഗോവ സമനില പിടിച്ചു. ആദ്യ പകുതിയിലായിരുന്നു ഇരുഗോളുകളും പിറന്നത്. ബുധനാഴ്ച രാവിലെ 9.30 ന് കര്‍ണാടകക്കെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേ ദിവസം ഉച്ചയ്ക്ക് 2.30 ന് ഗോവ ജാര്‍ഗണ്ഡിനെയും നേരിടും. ആദ്യ പകുതി 18 ാം മിനുട്ടില്‍ മമ്തയിലൂടെ ഡല്‍ഹി ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലഭിച്ച പന്ത് ഇടംകാലുകൊണ്ട് ഉഗ്രന്‍ ലോങ് റേഞ്ചിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു. മിനുട്ടുകള്‍ക്ക് ശേഷം ഇടതുവശത്തുനിന്ന് വീണ്ടും മമ്തയെ തേടി ഗോളവസരമെത്തി. എന്നാല്‍ ഇത്തവണ ഗോളെന്ന് ഉറപ്പിച്ച അവസരം പോസ്റ്റില്‍ തട്ടിതെറിച്ചു. 16 മിനുട്ട...
error: Content is protected !!