സര്‍വകലാശാലയിലെ കുഴിക്കളരിയില്‍ പരിശീലനം തുടങ്ങി
കാലിക്കറ്റ് സര്‍വകലാശാലാ ഫോക്ലോര്‍ പഠനവകുപ്പിന്റെ നവീകരിച്ച കുഴിക്കളരിയുടെയും വര്‍ഷകാല കളരി പരിശീലനത്തിന്റെയും ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിച്ചു. പഠനവകുപ്പിന് സമീപമുള്ള കുഴിക്കളരിയിലാണ് വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും ജീവനക്കാരുടെ മക്കള്‍ക്കുമായി കളരി പഠിപ്പിക്കുന്നത്. ആറു വര്‍ഷം മുമ്പ് തന്നെ ഇവിടെ കളരി പരിശീലനം തുടങ്ങിയിരുന്നെങ്കിലും കോവിഡ് കാലത്ത് മുടങ്ങിപ്പോവുകയായിരുന്നു. ചടങ്ങില്‍ വകുപ്പ് മേധാവി ഡോ. സി.കെ. ജിഷ അധ്യക്ഷത വഹിച്ചു. കളരി ഗുരുക്കള്‍ എന്‍.പി. സുരേഷ് കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. പി. ശിവദാസന്‍, കെ.ആര്‍. പ്രശാന്ത് കുമാര്‍, വിഷ്ണു എന്നിവര്‍ സംസാരിച്ചു. രണ്ടു ബാച്ചുകളിലായി എഴുപതോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്.
ഫോട്ടോ- ഫോക്ലോര്‍ പഠനവകുപ്പിലെ നവീകരിച്ച കുഴിക്കളരി ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് കളരി അഭ്യസിക്കുന്നവര്‍ക്കൊപ്പം. ...

