കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ഇന്റ്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ സ്കൂള്‍ ഓഫ് ഡ്രാമയിൽ 2025 - 2026 അധ്യയന വര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.ടി.എ. പ്രവേശനത്തിന് ( CUCET ) പ്ലസ്ടു / തത്തുല്ല്യ യോഗ്യതയുള്ളവര്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരം. ജൂൺ അഞ്ചിന് വൈകീട്ട് മൂന്ന് മണി വരെ അപേക്ഷ സമർപ്പിക്കാം. ഫീസ് : എസ്.സി. / എസ്.ടി. - 270/- രൂപ, മറ്റുള്ളവർ - 610/- രൂപ. വിശദമായ വിജ്ഞാപനം പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017, 2660600
പി.ആർ. 618/2025
എം.എ. ഫോക്‌ലോർ പ്രവേശനം 2025
കാലിക്കറ്റ് സർവകലാശാലാ ഫോക്‌ലോർ പഠനവകുപ്പിൽ എം.എ. ഫോക്‌ലോർ പ്രോഗ്രാം ( 2025 ) പ്രവേശനത്തിന് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂൺ മൂന്ന്, നാല് തീയതികളിൽ നടക്കും. പ്രവേശന പരീക്ഷ എഴുതിയ രജിസ്റ്റർ നമ്പർ 62000 മുതൽ 62032 വരെ ഉള്ളവർ ജൂൺ മൂന്നിനും ...

