കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ
മികവ് തെളിയിച്ചവരെ ആദരിക്കാന്‍കാലിക്കറ്റിന്റെ പുരസ്‌കാര സമര്‍പ്പണം ഇന്ന് (ഡിസംബര്‍ 22)
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാര വിതരണച്ചടങ്ങ് ബുധനാഴ്ച നടക്കും. വൈകീട്ട് മൂന്നരക്ക് ഇ.എം.എസ്. സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. മദ്രാസ് ഐ.ഐ.ടി. പ്രൊഫസറും പദ്മശ്രീ ജേതാവുമായ ടി. പ്രദീപ് മുഖ്യാതിഥിയാകും. സര്‍വകലാശാലാ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരില്‍ നിന്നായി 13 പേരെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തതെന്ന് ഗവേഷണ ഡയറക്ടര്‍ ഡോ. ബേബി ഷാരി അറിയിച്ചു. ഫുള്‍ ബ്രൈറ്റ് ഫെലോഷിപ്പ് നേടിയ ബോട്ടണി പഠനവകുപ്പിലെ ഗവേഷണ വിദ്യാര്‍ഥിനി എം.എസ്. അമൃത, മലയാളം പഠനവകുപ്പില്‍ നിന്നുള്ള വടംവലി കായിക താരം പി.വി. അര്‍ച്ചന, ചെതലയം ഗോത്രവര്‍ഗ ഗവേഷണ പഠനകേന്ദ്രത്തില്‍ നിന്ന് റിപ്പബ്ലിക് ദി...














