കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ബി.ടെക്. എൻ.ആർ.ഐ. സീറ്റ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ ( ഐ.ഇ.ടി. ) വിവിധ ബി.ടെക്. ബ്രാഞ്ചുകളിലെ എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. മെയ് 21 മുതൽ 26 വരെ http://www.cuiet.info/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. കീം പ്രവേശനം പരീക്ഷ എഴുതാത്തവർക്കും അവസരമുണ്ട്. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഫീസടച്ച് രസീതും അനുബന്ധ രേഖകളും സഹിതം മെയ് 31-നകം കോളേജിൽ ലഭ്യമാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ്‌സൈറ്റിൽ. ഫോൺ : 9188400223, 9567172591.
പി.ആർ. 548/2025
വിദ്യാഭ്യാസ പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശന അഭിമുഖം
കാലിക്കറ്റ് സർവകലാശാലയുടെ 2024 പി.എച്ച്.ഡി. പൊതുപ്രവേശന പരീക്ഷയിൽ - എജ്യുക്കേഷൻ വിഷയത്തിന്റെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും സർവകലാശാലാ വിദ്യാഭ്യാസ പഠനവകുപ്പിൽ റിപ്പോർട്ട് ...








