Tag: Cannabis

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്
Kerala

കോളേജ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെടുത്ത സംഭവം ; കഞ്ചാവ് കണ്ടെത്തിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നെന്ന് എസ്എഫ്‌ഐ : കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജ്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ കെ എസ് യുവിനും പൊലീസിനുമെതിരെ എസ്എഫ്‌ഐ. കഞ്ചാവ് കണ്ടെടുത്തത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണെന്നും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി അഭിരാജിനെ ഭീഷണിപ്പെടുത്തി പൊലീസ് കേസെടുത്തതാണെന്നും എസ് എഫ് ഐ ഏരിയ പ്രസിഡന്റ് ദേവരാജ് ആരോപിച്ചു. എസ്എഫ്‌ഐ കാരനാണെന്ന് അറിഞ്ഞതോടെ പൊലീസ് കേസില്‍പ്പെടുത്തിയതാണെന്ന് അഭിരാജും പ്രതികരിച്ചു. അഭിരാജ് സിഗരറ്റ് പോലും ഉപയോഗിക്കുന്നയാളല്ല. രണ്ട് കിലോയോളം കഞ്ചാവ് പിടികൂടിയത് കെ എസ് യു നേതാവിന്റെ മുറിയില്‍ നിന്നാണ്. ആകാശിന് ഒപ്പം കെഎസ് യു നേതാവ് ആദിലാണ് മുറിയില്‍ താമസിക്കുന്നത്. ഒളിവില്‍ പോയ ആദില്‍ കെ എസ് യുവിനായി മത്സരിച്ച വിദ്യാര്‍ത്ഥിയാണെന്നും ഇതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്നും എസ്എഫ്‌ഐ ആവശ്യപ്പെട്ടു. 'കേസില്‍ എനിക്കൊപ്പം പ്രതിയായ ആദിത്യനും ഞാനും ഒര...
Kerala

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറി...
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു....
Kerala, Local news, Malappuram, Other

തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

തിരൂരങ്ങാടി : തേഞ്ഞിപ്പലത്ത് ഒരു കിലോയിലധികം കഞ്ചാവുമായി മധ്യവയസ്‌കന്‍ തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍. തേഞ്ഞിപ്പലം ചെനക്കലങ്ങാടി പള്ളിപ്പുറം സ്വദേശി കീപിടീരി വീട്ടില്‍ അലവിക്കുട്ടിയുടെ മകന്‍ സമദ് (52) ആണ് പിടിയിലായത്. 1.100 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ വീട്ടില്‍ നിന്നും എക്‌സൈസ് കണ്ടെടുത്തത്. തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മധുസൂദനന്‍ പിള്ളക്ക് സ്റ്റേറ്റ് കമ്മീഷണര്‍ സ്‌കോട് നല്‍കിയ രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. . ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധന നടത്തി വരുന്നതിനിടയിലാണ് ഇയാള്‍ വീട്ടില്‍ നിന്നും പിടിയിലാകുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന തുടരുന്നതാണെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കമ്മീഷണര്‍ സ്‌കോട് അം...
Kerala

കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാന്‍ വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ 19-കാരന്‍ അറസ്റ്റില്‍

കൊല്ലം: കൊല്ലം ഇരവിപുരത്ത് വീടിന് മുകളില്‍ മണ്‍കലത്തില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ കേസില്‍ 19-കാരന്‍ പിടിയില്‍. ഇരവിപുരം ആക്കോലില്‍ വീട്ടില്‍ അനന്തുവാണ് എക്‌സൈസിന്റെ പിടിയിലായത്. അനന്തു സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്നു. കഞ്ചാവ് കിട്ടാതെ ക്ഷാമം വരുന്ന സാഹചര്യങ്ങളില്‍ ഉപയോഗിക്കാനാണ് നട്ടുവളര്‍ത്തിയതെന്നാണ് അനന്തു പറഞ്ഞത്. രണ്ട് മാസത്തോളം വളര്‍ച്ചയെത്തിയതായിരുന്നു ചെടി. മണ്‍കലത്തില്‍ മണ്ണ് നിറച്ച് കഞ്ചാവിന്റെ അരികള്‍ ഇട്ട് ചെടികള്‍ വളര്‍ത്തിയെടുക്കുകയായിരുന്നു എന്നാണ് യുവാവ് നല്‍കിയിരിക്കുന്ന മൊഴിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി....
error: Content is protected !!