Wednesday, October 22

Tag: Changaramkulam police

യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന
Malappuram

യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ പൊലീസ് എത്തിയത് വാടക വീട്ടില്‍, യുവാക്കള്‍ ഇറങ്ങിയോടി, പിടികൂടി പരിശോധിച്ചപ്പോള്‍ പുറത്ത് വന്നത് വന്‍ ലഹരി വില്‍പ്പന

മലപ്പുറം: യുവതിയെ ശല്യം ചെയ്‌തെന്ന പരാതി അന്വേഷിക്കാന്‍ എത്തിയ പൊലീസിന് ലഭിച്ചത് ലഹരി വില്‍പ്പന സംഘത്തെ. വീട് വാടകക്കെടുത്ത് ലഹരി വില്‍പ്പന നടത്തി വന്ന രണ്ട് പേരെയാണ് ചങ്ങരംകുളം പൊലീസും ചാലിശേരി പൊലീസും ചേര്‍ന്ന് പിടികൂടിയത്. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. മണ്ണാറപ്പറമ്പ് സ്വദേശി കാളത്ത് വളപ്പില്‍ നിയാസ് (36), പരതൂര്‍ സ്വദേശി പന്താപുരക്കല്‍ ഷറഫുദീന്‍ (31) എന്നിവരാണ് പിടിയിലായത്. ചാലിശേരി സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓടി രക്ഷപ്പെട്ട പ്രധാന പ്രതിക്കായി ചാലിശേരി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. യുവതിയെ ശല്യം ചെയ്തെന്ന പരാതിയില്‍ പ്രതിയായ നിയാസിനെ പിടികൂടാന്‍ ആണ് മണ്ണാറപ്പറമ്പിലെ നിയാസിന്റെ താമസ സ്ഥലത്തേക്ക് ചങ്ങരംകുളം എസ്‌ഐ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തിയത്. പൊലീസ് എത്തിയറിഞ്ഞ് ഒരാള്‍ ഇറങ്ങി ഓടിയെങ്കിലു...
Kerala, Malappuram, Other

മലപ്പുറത്ത് വിവാഹ തലേന്ന് വരനെ വീട്ടില്‍ കയറി മുന്‍കാമുകിയും സംഘവും അക്രമിച്ചു ; വിവാഹം മുടങ്ങി

ചങ്ങരംകുളം: ചങ്ങരംകുളത്ത് വിവാഹ തലേന്ന് വീട്ടില്‍ കയറി വരനെ മുന്‍കാമുകിയും ബന്ധുക്കളും അക്രമിച്ചു. വരനും മാതാപിതാക്കളുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ യുവതിയടക്കം കണ്ടാലറിയാവുന്ന 20 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പൊലീസ് കേസെടുത്തു. ചങ്ങരംകുളം മാന്തടം സ്വദേശിയായ യുവാവിന്റെ വിവാഹത്തലേന്നാണ് മുന്‍ കാമുകിയും ബന്ധുക്കളും അടക്കം 20ഓളം വരുന്ന സംഘം വീട്ടിലെത്തിയത്. രാത്രി 12ഓടെയായിരുന്നു അക്രമം. വരന്‍ തട്ടാന്‍പടി സ്വദേശിയായ യുവതിയുമായി അടുപ്പത്തിലാണെന്നും വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നും വര്‍ഷങ്ങളായുള്ള പ്രണയം മറച്ചു വച്ചാണ് യുവാവ് മറ്റൊരു വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും സംഘം ആരോപിച്ചു. സംഭവം വിവാദമായതോടെ വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറി....
Crime

16 കാരിയുടെ പരാതി; 75 കാരനായ പൂവാലനെ പോലീസ് അറസ്റ്റ് ചെയ്തു

തിരക്കുള്ള ബസില്‍ പതിനാറുകാരിയെ ശല്യം ചെയ്തതിന് പോലീസ് അറസ്റ്റു ചെയ്ത 75കാരനായ പൂവാലനെ കോടതി റിമാൻഡ് ചെയ്തു.പാലക്കാട് നെല്ലിക്കാട്ടിരി കളത്തില്‍പ്പറന്പില്‍ ദിവാകരനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ 8.40നാണ് സംഭവം. പട്ടാന്പിയില്‍ നിന്നു പൊന്നാനിയിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്നു പെണ്‍കുട്ടി. ബസ് നീലിയാട് എത്തിയപ്പോള്‍ പിറകിലെ സീറ്റില്‍ ഇരിക്കുകയായിരുന്ന പ്രതി പെണ്‍കുട്ടിയെ മോശവിചാരത്തോടെ സ്പര്‍ശിച്ച്‌ ശല്യം ചെയ്യുകയായിരുന്നു. പലതവണ താക്കീത് നല്‍കിയിട്ടും ശല്യം തുടര്‍ന്നപ്പോള്‍ സഹയാത്രികയായ യുവതിയോടൊപ്പം പോലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി പരാതി നല്‍കുകയായിരുന്നു. ഉച്ചയോടെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 17 വരെ റിമാൻഡ് ചെയ്ത പൊന്നാനി ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതിയിലേക്കയച്ചു....
error: Content is protected !!