Tag: chess competition

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ചെസ്സ് പരിശീലനം നടത്തി

മലപ്പുറം : ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി മലപ്പുറം ജില്ലാ ഭരണകൂടവും സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി ചെസ്സ് പരിശീലന പരിപാടി സംഘടിപ്പിച്ചു. ചെസ്സ് പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഏരിയ തല ഉദ്ഘാടനം കുറ്റിപ്പുറം ഇല ഫൗണ്ടേഷന്‍ ഹാളില്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് നിര്‍വഹിച്ചു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് സി. സുരേഷ് അധ്യക്ഷനായി. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി വി.ആര്‍ അര്‍ജുന്‍, തിരൂര്‍ ചെസ്സ് ക്ലബ് പ്രസിഡന്റ് അഡ്വ. വിക്രമകുമാര്‍ മുല്ലശ്ശേരി, ഡോ. സക്കറിയ, സൈക്കോളജിസ്റ്റ് എം. വിസ്മയ, ഇല ഫൗണ്ടേഷന്‍ അംഗങ്ങളായ എ. സുല്‍ഫിക്കര്‍, ജിഹാദ് യാസിര്‍, രമേശ് മേനോന്‍, ചെസ്സ് പരിശീലന ക്യാമ്പ് കോര്‍ഡിനേറ്റര്‍ ഫിദ എന്നിവര്‍ സംസാരിച്ചു. ...
Kerala, Malappuram, Other

ലഹരിവിരുദ്ധ സന്ദേശവുമായി ചെസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : എക്സൈസ് മലപ്പുറം ഡിവിഷനും വിമുക്തി മിഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി 'ലഹരിക്കെതിരെ ചെക്ക് വെക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ,മലപ്പുറം മുന്‍സിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കീം, വിമുക്തി മാനേജര്‍ ജിജുജോസ്,എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ കെ.എം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ജിഎംഎച്ച്എസ്എസിലെ ഇ.ഷിയാസ് മോന്‍ ചാമ്പ്യനായി. ഇ.ഷിയാസ് മോന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉപഹാരം സമര്‍പ്പിച്ചു ചടങ്ങില്‍ ചെമ്പ്ര ഊരിലെ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിത്തുവിന് ജില്ലാ കളക്ടര്‍ ചെസ്സ് ബോര്‍ഡ് നല്‍കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു സ്വാഗതവും എക്സ...
error: Content is protected !!