Tag: Child protection

കുറ്റകൃത്യം ചെയ്തതിന് രക്ഷിതാക്കള്‍ ജയിലിലായി, ഒറ്റപ്പെട്ടുപോയ ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്
Malappuram

കുറ്റകൃത്യം ചെയ്തതിന് രക്ഷിതാക്കള്‍ ജയിലിലായി, ഒറ്റപ്പെട്ടുപോയ ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

മലപ്പുറം : പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള ആറു വയസ്സുകാരനെ സ്വദേശമായ വെസ്റ്റ് ബംഗാള്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയില്‍ എത്തിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാലനെ സ്വദേശത്ത് എത്തിച്ചത്. പെരിന്തല്‍മണ്ണയില്‍ നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് പിടികൂടി കേരളത്തില്‍ എത്തിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടായിരുന്നു. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവോടു കൂടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുമായിരുന്നു. രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടി വളരെയധികം മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. തലസീമിയ അസുഖബാധിതനായ ബാലന്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസമിയ മെഡിക്കല്...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു. ...
Kerala

ദത്ത് വിവാദം: കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി

തിരുവനന്തപുരം: ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം കുടുംബ കോടതിയാണ് ഇത് സംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ബുധനാഴ്ച വൈകീട്ടോടെയാണ് കുഞ്ഞിനെ അനുപമ ഏറ്റുവാങ്ങിയത്. ജഡ്ജിയുടെ ചേംമ്പറിൽവെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ബുധനാഴ്ച ഉച്ചയോടെ കുഞ്ഞിനെ പോലീസ് അകമ്പടിയിലാണ് കോടതിയിലെത്തിച്ചിരുന്നത്. തുടർന്ന് കുഞ്ഞിനെ കോടതിയിൽ വെച്ചു തന്നെ അനുപമയ്ക്ക് കൈമാറി. ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കുഞ്ഞിനെ കോടതിയിലെത്തിച്ചത്. ഡിഎൻഎ പരിശോധനാഫലം അനുപമയ്ക്ക് അനുകൂലമായ സാഹചര്യത്തിൽ എത്രയും വേഗം കുട്ടിയെ കൈമാറാനുള്ള നടപടികൾ സ്വീകരിക്കാനാണ് സർക്കാർ ഗവൺമെന്റ് പ്ലീഡർക്ക് നൽകിയിരുന്ന നിർദേശം. ...
error: Content is protected !!