Tag: Chullippara

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു
Gulf, Obituary

തിരൂരങ്ങാടി സ്വദേശി ജിദ്ധയിൽ അന്തരിച്ചു

തിരൂരങ്ങാടി : കരുമ്പിൽ ചുള്ളിപ്പാറ റോഡിലെ പാട്ടാളത്തിൽ സുനിൽ കുമാർ (48) സൗദിഅറേബ്യയിലെ ജിദ്ദയിൽ മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പിതാവ്: രാജൻ. മാതാവ്: ദാക്ഷായണി. ഭാര്യ: ഷൈനി. മക്കൾ: വൈഷ്ണവ്, വൈശാഖ്. മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ ആറിന് വീട്ടുവളപ്പിൽ സംസ്‌ക്കരിക്കും.
Local news

ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

താനൂർ: ചുള്ളിപ്പാറ സ്വദേശിയായ യുവാവിനെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചുള്ളിപ്പാറ പങ്ങിണിക്കാടൻ അബൂബക്കറിന്റെ മകൻ ഷമീം (23) ആണ് മരിച്ചത്. ഒഴുർ പുത്തൻ തെരു രാഗേഷ് നഗറിലെ കെ.കെ. ഷക്കീറിന്റെ വീട്ടിലാണ് സംഭവം. ഞായറാഴ്‌ച്ച ഉച്ചയ്ക്കാണ് സംഭവം. ബെഡ് റൂമിൽ തൊട്ടിൽ കയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്മോർട്ടത്തിന് ശേഷം ചുള്ളിപ്പറയിൽ ജുമുഅ മസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ് പരേതയായ കൊയപ്പകോലോത്ത്അസ്മാബി. സഹോദരങ്ങൾ സിനാൻ, അസീന, സുലൈഖ, റുബീനചുള്ളിപ്പാറ ...
Obituary

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര സ്വദേശി ചെമ്മല സൈനുദ്ധീന്റെയും ചുള്ളിപ്പാറ സ്വദേശി തൂമ്പിൽ സക്കീനയുടെയും മകൻ സാദിഖ് (25) ആണ് മരിച്ചത്. കൊച്ചി ലുലു മാളിൽ ജ്യൂസ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചുള്ളിപ്പാറ യിൽ കബറടക്കി. ...
Accident

ആന്ധ്രയിൽ വാഹനാപകടം; ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ആന്ധ്ര പ്രദേശിൽ കടപ്പക്ക് സമീപം സ്കൂട്ടർ മറിഞ്ഞ് ചുള്ളിപ്പാറ സ്വദേശി മരിച്ചു. ചുള്ളിപ്പാറ പരേതനായ കൊയപ്പകോലോത് മൊയ്‌ദീൻകുട്ടി മകൻ കെ കെ കോയക്കുട്ടി ആണ് മരിച്ചത്. തിരുവനന്തപുരത്ത് ബെസ്റ്റ് ബേക്കറി ഉടമയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് അപകടം. കടപ്പക്കടുത്ത് കോഡൂർ എന്ന സ്ഥലത്ത് സഹോദരൻ പുതുതായി തുടങ്ങുന്ന ബേക്കറിയിലേക്ക് പോയതായിരുന്നു. ബന്ധുവിന്റെ കൂടെ മറ്റൊരു സ്ഥലത്തേക്ക് സ്കൂട്ടറിൽ പോകുന്നതിനിടെ സ്കൂട്ടർ മറിഞ്ഞാണ് അപകടം. മൃതദേഹം കടപ്പആശുപത്രി മോർച്ചറിയിലാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് നാട്ടിലേക്ക് കൊണ്ടു വരും. ജമാഅത്തെ ഇസ്ലാമി പ്രവർത്തകനും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു. ഇദ്ദേഹത്തിന്റെ ഏക മകൻ ജാവിദ് അലി ഏതാനും വർഷം മുമ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തെ കടയിൽ നിന്ന് കാറിൽ നാട്ടിലേക്ക് വരുമ്പോൾ അപകടത്തിൽ മരിച്ചതാണ്. ഭാര്യ, പനക്കൽ സൈനബ കൊ...
Local news

മൂന്ന് വെൽനസ് ക്ലിനിക്കുകൾ അനുവദിച്ചിട്ടും ഒന്നുപോലും തുടങ്ങാതെ തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : നഗരസഭയിൽ വെൽനെസ് ക്ലിനിക് ആരംഭിക്കുന്നത് വൈകുന്നു. നഗരസഭയിൽ 3 വെൽനെസ് ക്ലിനിക് ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ ഒന്നു പോലും തുടങ്ങിയിട്ടില്ല. ചുള്ളിപ്പാറ, തിരൂരങ്ങാടി, പന്താരങ്ങാടി എന്നിവിടങ്ങളിലാണ് ക്ലിനിക് തുടങ്ങാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്. തുടർന്ന് കെട്ടിടം കണ്ടെത്താൻ നിർദേശിക്കുകയും ചെയ്തിരുന്നു. ചുള്ളിപ്പാറയിലും തിരൂരങ്ങാടിയിലും കെട്ടിടങ്ങൾ കണ്ടെത്തിയിരുന്നെങ്കിലും വാടക സംബന്ധിച്ച് തീരുമാനമാകാത്തതിനാൽ തുടർനടപടികൾ വൈകുകയായിരുന്നു. ഇപ്പോൾ ചുള്ളിപ്പാറയിലെ ക്ലിനിക് കെട്ടിട ഉടമയുമായി ധാരണയായിട്ടുണ്ട്. ക്ലിനിക്ക് തുടങ്ങുന്നതിന്റെ ഭാഗമായി ക്ലിനിക്കിലേക്കുള്ള ഫർണിച്ചർ എത്തിച്ചു. ഇവിടെ ക്ലിനിക് ആരംഭിക്കുന്നതിന് മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം, തിരൂരങ്ങാടിയിലെ ക്ലിനിക് ആരംഭിക്കുന്നതിന് തീരുമാനമായിട്ടില്ല. കെട്ടിടത്തിന്റെ വാടക സ...
Information

ചുള്ളിപ്പാറ ഗ്ലോബൽ കെ.എം.സി.സി. സ്നേഹാദരം സംഘടിപ്പിച്ചു

ചുള്ളിപ്പാറ : തിരൂരങ്ങാടി ഗ്ലോബൽ കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി ,പ്ലസ് ടു വിജയികളായവരെയും ഹൈസ്കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ വിഭാഗത്തിൽ പി.എസ്.സി.പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ നിസാർ അലി കൂർമത്ത് എന്നിവരെ സ്നേഹാദരം നൽകി ആദരിച്ചു. ചുള്ളിപ്പാറ എ.എം.എൽ.പി.സ്കൂളിൽ നടന്ന പരിപാടി മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് ഉൽഘാടനം ചെയ്തു.ഡിവിഷൻ മുസ്‌ലിം ലീഗ് പ്രസിഡണ്ട് മുഹമ്മദലി ചുള്ളിപ്പാറ അദ്ധ്യക്ഷ്യം വഹിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി,വൈസ് ചെയർപേഴ്സൺ സി.പി.സുഹറാബി,യു.എ.റസാഖ്,കൗൺസിലർമാരായ പി.കെ.മെഹ്ബൂബ്,സഹീർ വീരാശ്ശേരി എന്നിവർ പ്രസംഗിച്ചു.എ.പി.മുജീബ് സ്വാഗതവും എം.കെ. അബ്ദുറസ്സാഖ് നന്ദിയും പറഞ്ഞു. തുമ്പിൽ അലവി ഹാജി, തലാപ്പിൽ മുഹമ്മദ് കുട്ടി, യൂസുഫ് കോറോണത്ത്, ടി.കെ.വഹാബ്, ഫൈസൽ ചെമ്മല, സിദ്ധീഖ്. എ.പി.പി.സി.നാസർ, കെ.ഹംസകുട്ടി ഹാജി നേത്രത്...
Accident

കോഴിച്ചെനയിൽ ബൈക്കപകടത്തിൽ ചുള്ളിപ്പാറ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ കോഴിച്ചെനയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. വെന്നിയുർ ചുള്ളിപ്പാറ സ്വദേശിയായ തെക്കരത്തോടി അബ്ദു മുസ്‌ലിയാരുടെ മകൻ ടി.ടി. ഷബീർ (47) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം. പരിക്കേറ്റതി നെ തുടർന്ന് കോട്ടക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സിപിഎം ബ്രാഞ്ച് അംഗമായിരുന്നു. പ്രവാസി സംഘം യൂണിറ്റ് സെക്രട്ടറി യും ആയിരുന്നു. മാതാവ്: മറിയാമു. ഭാര്യ, കളം വളപ്പിൽ ഹസീന വെങ്ങാട്. മക്കൾ: ഹിബ, റുബ, ഫെല്ല മറിയം. സഹോദരങ്ങൾ : ഷംസുദ്ദീൻ, റഫീഖ്, സൈഫുന്നീസ, സുബൈദ, സുലൈഖ. ...
Obituary

ഉംറ കഴിഞ്ഞു തിരിച്ചു വരികയായിരുന്ന സ്ത്രീ കരിപ്പൂരിൽ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി : ഉംറ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കരിപ്പൂർ എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു. ചുള്ളിപ്പാറ സ്വദേശി കൂർമ്മത്ത് അബ്ദുറഹ്മാൻ്റെ ഭാര്യ സഫിയ (52)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം 6 മണിക്കാണ് സംഭവം. മലപ്പുറം ഗ്രീൻ ഓയാസിസ് ട്രാവൽസ് മുഖേന സഹോദരൻ സൈതലവിക്കൊപ്പമാണ് ഉംറക്ക് പോയിരുന്നത്. പരിശോധന കഴിഞ്ഞു മടങ്ങുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ : നൗഫൽ ( ജിസാൻ) നസ്റിൻ, നഈം , മരുമക്കൾ അബ്ദുറഹ്മാൻ കടന്നമണ്ണ (ഗവ: കോളേജ് അട്ടപ്പാടി) ജസ്ന പനക്കൽ കോറ്റത്ത് കൊടിഞ്ഞി. പിതാവ് പരേതനായ കൊടപ്പന കുഞ്ഞാലസ്സൻ കരുമ്പിൽ, മാതാവ് പരേതയായ മേക്കേകാട്ട് പാത്തുമ്മു കക്കാട്. സഹോദരങ്ങൾ സൈതലവി, അബ്ദുൽ അസീസ് (റെയിൻബോ ബേക്കറി കരുമ്പിൽ) മുസ്തഫ (കുഞ്ഞാവ - ജിദ്ദ ) റുഖിയ പാലത്തിങ്ങൽ, ഖദീജ പറപ്പൂർ, സുലൈഖ ചെമ്മാട് .ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചുള്ളിപ്പാറ ജുമാ മസ്ജിദിൽ. ...
Accident

കരുവാങ്കല്ലിൽ ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടോറസ് ലോറിയിടിച്ചു; യുവതി മരിച്ചു

പെരുവള്ളൂർ : കരുവാങ്കല്ലിൽ ടോറസ് ബൈക്കിലിടിച്ചു പരിക്കേറ്റ യുവതി മരിച്ചു. കാടപ്പടി സ്വദേശി ചൊക്ലി സിദ്ധീഖിന്റെ ഭാര്യയും വെന്നിയുർ ചുള്ളിപ്പാറ സ്വദേശി താണിയെപ്പിൽ മുഹമ്മദിന്റെ മകളുമായ സുൽഫത്ത് (30) ആണ് മരിച്ചത്. കുന്നുംപുറം - എയർ പോർട്ട് റോഡിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/FEZB8dQxwieEKgfmBJHLd1 കുന്നുംപുറം ഭാഗത്ത് നിന്നും ബൈക്കിൽ സിദ്ധീക്കും ഭാര്യയും പോകുമ്പോൾ പിറകിൽ നിന്ന് വന്ന ടോറസ് ലോറി ഇടയ്ക്കുകയായിരുന്നു. https://youtu.be/br8Q3CYtnos വീഡിയോ റോഡിൽ തെറിച്ചു വീണ ഇരുവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സുൽഫത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരിച്ചു. ...
Local news

തെരുവ് നായയുടെ ആക്രമണത്തിൽ നിന്ന് കോഴികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവതികൾക്ക് പരിക്ക്

തിരൂരങ്ങാടി: കോഴിയെ ആക്രമിക്കാൻ ശ്രമിക്കുന്നത് തടഞ്ഞ 2 യുവതികൾക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. ചുള്ളിപ്പാറയിൽ ഇന്നലെ വൈകീട്ട് ആണ് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ യുവതികളെ നായ ആക്രമിച്ചത്. ആശാ വർക്കർ കെ.വി. സുഹ്‌റ (43), സക്കീന തൂമ്പിൽ (44) എന്നിവർക്കാണ് പരിക്കേറ്റത്. വീട്ടിലെ വളർത്തു കോഴികളെ ആക്രമിക്കാൻ വന്ന നായയെ തടഞ്ഞപ്പോഴാണ് ഇരുവർക്കും പരിക്കേറ്റത്. ആദ്യം സുഹ്റയുടെ വീട്ടിലാണ് നായ എത്തിയത്. ഇവിടെ നിന്നും ഓടിപ്പോയ നായ തന്നെയാണ് സക്കീനയുടെ വീട്ടിലും എത്തിയത് എന്നാണ് അറിയുന്നത്. സുഹ്‌റക്കാണ് കൂടുതൽ പരിക്ക്. ഇരുവർക്കും താലൂക്ക് ആശുപത്രിയിൽ നിന്ന് പ്രഥമ ശുശ്രൂഷ നൽകി. സുഹ്റയെ മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ...
Health,, Obituary

ടെറ്റനസ് ബാധിച്ചു വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി ചുള്ളിപ്പാറ സ്വദേശി ചിങ്കാര മെഹബൂബിന്റെ മകൻ സൈനുൽ ആബിദ് (12) ടെറ്റനസ് ബാധിച്ച് മരിച്ചു. രണ്ടാഴ്ച്ചയായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. തിരുരങ്ങാടിഒ യു പി സ്കൂൾ, ചുള്ളിപ്പാറ ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. മാതാവ് ഹന്നത്ത്. സഹോദരങ്ങൾ ഫാത്തിമ മെഹബിൻ, മാസിൻ. ...
error: Content is protected !!