Sunday, October 18

Tag: Couples

ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും തിരൂരങ്ങാടിയിൽ പിടിയിലായി
Crime

ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവതിയും സുഹൃത്തും തിരൂരങ്ങാടിയിൽ പിടിയിലായി

തിരൂരങ്ങാടി : യുവതി ഗർഭിണി ആയതിനെ തുടർന്ന് അബോർഷൻ ചെയ്തതിന് നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയും സുഹൃത്തും പിടിയിൽ. വയനാട് സ്വദേശിയും കോട്ടക്കൽ താമസക്കാരിയുമായ മുബഷിറ ജുമൈല (24), സുഹൃത്ത് അർഷാദ് ബാബു (30) എന്നിവരാണ് പിടിയിലായത്. പെരുവള്ളൂർ കരുവങ്കല്ല് നടുക്കര സ്വദേശിയായ 27 കാരന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാൾക്ക് കോഴിക്കോട് ബിസിനസ് ആയിരുന്നു. ഇവിടെ നിന്നാണ് യുവതിയെ പരിചയപ്പെട്ടത്. ഇയാളുടെ ഓഫീസിൽ ജോലി ചെയ്തിരുന്നു. ഇയാളിലൂടെ ഗർഭിണി ആയി അബോര്ഷൻ ചെയ്തതെന്നും അതിന് നഷ്ടപരിഹാരം ആയി 15 ലക്ഷം രൂപ വേണമെന്നും ഇല്ലെങ്കിൽ പരാതി നൽകുമെന്നും പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊളപ്പുറത്തെ ഹോട്ടലിൽ വെച്ച് 50000 രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ബാക്കി പണം നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് യുവാവ് നൽകിയ പരാതിയിൽ യുവതിയെയും സു...
പ്രണയത്തില്‍നിന്നു പിന്‍മാറിയിന് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു ; യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
Breaking news

പ്രണയത്തില്‍നിന്നു പിന്‍മാറിയിന് പെണ്‍കുട്ടിയുടെ അമ്മയെ കഴുത്തറുത്തു കൊന്നു ; യുവാവ് സ്വയം കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

ഹൈദരാബാദ് : പ്രണയത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവാവ് പെണ്‍കുട്ടിയുടെ അമ്മയെ യുവാവ് കഴുത്തറുത്തു കൊന്നു. അമ്മയെയും മകളെയും വെട്ടിവീഴ്ത്തിയതിനുശേഷം സന്ദീപ് സ്വയം കഴുത്തുമുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഹൈദരാബാദ് നഗരത്തിലെ മിയാപൂരിലാണു മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. മിയാപൂര്‍ അയോധ്യാ നഗറിലെ ശോഭയെന്ന 45കാരിയാണു ദാരുണമായി കൊല്ലപ്പെട്ടത്. ബുധനാഴ്ച അതിരാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു യുവാവിന്റെ ആക്രമണം. ശോഭയുടെ 19 വയസുള്ള മകള്‍ വൈഭവിയും സന്ദീപ് എന്നയാളും പ്രണയത്തിലായിരുന്നു. ആറുമാസം മുന്‍പു ഇവരുടെ ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും പെണ്‍കുട്ടി പ്രണയത്തില്‍നിന്നു പിന്മാറുകയും ചെയ്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ബുധനാഴ്ച രാവിലെ സന്ദീപ് വീട്ടിലെത്തി ആക്രമിച്ചത്. വൈഭവിയെ ആക്രമിക്കുന്നതു തടയാനെത്തിയപ്പോഴാണു ശോഭയ്ക്കു വെട്ടേറ്റത...