കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ
എസ്.ഡി.ഇ. - യു.ജി., പി.ജി. രജിസ്‌ട്രേഷന്‍അപേക്ഷയുടെ പ്രിന്റ്ഔട്ട് സമര്‍പ്പിക്കണം
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. - യു.ജി., പി.ജി. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും എസ്.ഡി.ഇ.-യില്‍ നിര്‍ബന്ധമായും സമര്‍പ്പിക്കണം. അല്ലാത്തവരുടെ അപേക്ഷകള്‍ റദ്ദാക്കും. അപേക്ഷകള്‍ സൂക്ഷ്മപരിശോധന നടത്തി എന്റോള്‍മെന്റ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ യു.ജി.സി.ക്ക് സമര്‍പ്പിച്ചാലെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാകൂ. പി.ആര്‍. 1588/2022
എസ്.ഡി.ഇ. ടോക്‌സ് ഉദ്ഘാടനം ചെയ്തു
കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം റേഡിയോ സി.യു.വില്‍ നടത്തുന്ന പ്രതിവാര പരിപാടിയായ എസ്.ഡി.ഇ. ടോക്‌സ് വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും സംശയനിവാരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടി എല്ലാ ബുധനാഴ്ചയും വൈകീട്ട് ...