Tag: Custody

കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്നും ചാടി ; ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു
Information

കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്നും ചാടി ; ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു

തൃശൂര്‍: കസ്റ്റഡി കേന്ദ്രത്തിലേക്കു കൊണ്ട് പോകും വഴി പൊലീസ് ജീപ്പില്‍ നിന്ന് ചാടി ഗുരുതര പരുക്കേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി (30) ആണു മരിച്ചത്. കഴിഞ്ഞ ദിവസം തൃശൂര്‍ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തപ്പോളാണ് സനു പൊലീസ് വണ്ടിയില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തലയിടിച്ച് വീണ സനുവിനെ ഗുരുതര പരിക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. നഗരത്തില്‍ മദ്യലഹരിയില്‍ ബഹളംവച്ച് കത്തിക്കാട്ടി ആളുകളെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ച രാത്രിയിലായിരുന്നു സംഭവം. അറസ്റ്റ് രേഖപ്പെടുത്തി വിയ്യൂരിലെ ജില്ലാ പൊലീസ് കസ്റ്റഡി കേന്ദ്രത്തിലേക്കു പൊലീസ് വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ അശ്വനി ആശുപത്രി ജംഗ്ഷനില്‍വച്ചു വാഹനത്തില്‍നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരു...
Crime

വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസ്; ഒരാള്‍ കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട്ട് വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് കാരിയറാക്കിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. കുറ്റിക്കാട്ടൂര്‍ സ്വദേശി ബോണിയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഒമ്പതാം ക്ലാസുകാരിയാണ് തന്നെ മയക്കുമരുന്ന് കാരിയറായി ഉപയോഗിച്ചെന്ന ഞെട്ടിക്കുന്ന വിവരം വെളിപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ലഹരി സംഘത്തിന്റെ വലയിലാണ് താനെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. 'ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുവഴി പരിചപ്പെട്ട ഇടപാടുകാര്‍ ആദ്യം സൗജന്യമായും പിന്നീട് കാരിയറാക്കിയും മയക്കുമരുന്നത് തന്നു. മൂന്നുവര്‍ഷമായി മയക്കുമരുന്ന് കാരിയറായി പ്രവര്‍ത്തിച്ചു. സ്‌കൂളില്‍ നിന്ന് പഠിച്ചുപോയവര്‍ക്കൊക്കെ മയക്കുമരുന്ന് എത്തിച്ചത്'. കൈയില്‍ മുറിവ് കണ്ടപ്പോള്‍ ഉമ്മ ടീച്ചറോടും വിവരം പറഞ്ഞിരുന്നെന്നും വിദ്യാര്‍ഥി വെളിപ്പെടുത്തിയിരുന്നു.പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ...
Other

പോപ്പുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാമിനെ കെഎസ്ഇബി പിരിച്ചു വിട്ടു

മഞ്ചേരി: നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒ. എം. എ സലാമിനെ കെ. എസ്. ഇ. ബിയില്‍ നിന്ന് പിരിച്ചുവിട്ടു. മഞ്ചേരിയിലെ റീജിയണല്‍ ഓഡിറ്റ് ഓഫീസില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായിരുന്നു സലാം. പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയതും സര്‍വ്വീസ് ചട്ടം ലംഘിച്ചതും ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് 2020 ഡിസംബര്‍ 14 മുതല്‍ സലാം സസ്പെന്‍ഷനിലായിരുന്നു. രാജ്യവ്യാപകമായി നടന്ന റെയ്ഡിനോട് അനുബന്ധിച്ച് സലാമിനെ അറസ്റ്റ് ചെയ്തിരുന്നു. നിലവില്‍ സലാം എന്‍. ഐ. എയുടെ കസ്റ്റഡിയിലാണ്. സലാമിനെതിരെ വിജിലന്‍സ് അന്വേഷണവും നടന്നുവരികയായിരുന്നു. സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള നടപടികളുടെ ഭാഗമായി ആഗസ്റ്റില്‍ സലാമിന് ഷോകോസ് നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ സലാം ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കി...
error: Content is protected !!