Tag: Cyber case

സൈബര്‍ തട്ടിപ്പ് ; 2.67 കോടി രൂപ തട്ടിയ കേസില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയില്‍
Malappuram

സൈബര്‍ തട്ടിപ്പ് ; 2.67 കോടി രൂപ തട്ടിയ കേസില്‍ മൂന്ന് മലപ്പുറം സ്വദേശികള്‍ പിടിയില്‍

ആലപ്പുഴ : സൈബര്‍ തട്ടിപ്പിലൂടെ മാന്നാര്‍ സ്വദേശിക്ക് 2.67 കോടി രൂപ നഷ്ടമായ സംഭവത്തില്‍ മലപ്പുറം സ്വദേശികളായ 3 പേര്‍ അറസ്റ്റില്‍. ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ പേരില്‍ കബളിപ്പിച്ചു തട്ടിയെടുത്ത തുക ബാങ്ക് അക്കൗണ്ടില്‍നിന്നു പിന്‍വലിക്കാനാണ് ഇവര്‍ സഹായിച്ചതെന്നു ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മലപ്പുറം കാവന്നൂര്‍ സ്വദേശികളായ ഏലിയാപറമ്പില്‍ ഷമീര്‍ പൂന്തല (38), വാക്കാലൂര്‍ കിഴക്കേത്തല കടവിടനടുത്ത് അടക്കണ്ടിയില്‍ അബ്ദുല്‍ വാജിദ് (23), പൂന്തല വീട്ടില്‍ ഹാരിസ് (ചെറിയോന്‍ 35) എന്നിവരാണ് അറസ്റ്റിലായത്. വിദേശ സര്‍വീസിനു ശേഷം നാട്ടിലെത്തി വിശ്രമ ജീവിതം നയിക്കുന്നയാളാണു തട്ടിപ്പിനിരയായത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ മുതല്‍ ജനുവരി 20 വരെ 32 ഇടപാടുകളിലായി 2.67 കോടി രൂപയാണ് ഇദ്ദേഹത്തില്‍ നിന്നു തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ട്രേഡിങ്ങിനു ക്ഷണിച്ചു ഫോണിലെ ടെലിഗ്രാം ആപ്പില്‍ വന്ന സന്ദേശത്തില്‍ വിശ്വസിച്ച...
Local news, Malappuram

പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; മലപ്പുറത്ത് പൂര്‍വ്വ വിദ്യാര്‍ത്ഥി പിടിയില്‍, ചിത്രങ്ങള്‍ പ്രചരിപ്പിച്ചത് പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി

മലപ്പുറം: പഠിച്ച സ്‌കൂളിലെ അധ്യാപികമാരുടെ മോര്‍ഫ്ചെയ്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച പൂര്‍വവിദ്യാര്‍ത്ഥി അറസ്റ്റില്‍. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ചിത്രങ്ങള്‍ പ്രചരിപ്പിച്ച കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയ് (26)ആണ് അറസ്റ്റിലായത്. അധ്യാപികമാര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രം എടുത്താണ് മോര്‍ഫ് ചെയ്തത്. ഇയാളുടെ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം കൂട്ടുന്നതിനുമാണ് കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജമായ ഈ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്‌സ് ഉണ്ട്. മറ...
Information

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം ; പ്രതി ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട് : കടുത്തുരുത്തിയില്‍ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം നേരിട്ടതിനെത്തുടര്‍ന്നു യുവതി ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കാഞ്ഞങ്ങാട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കോതനല്ലൂര്‍ വരകുകാലായില്‍ ആതിര മുരളീധരന്‍ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂര്‍ മുണ്ടയ്ക്കല്‍ അരുണ്‍ വിദ്യാധരനെ (32) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരിയിലെ അപ്‌സര ലോഡ്ജില്‍ ഇന്ന് ഉച്ചയോടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ആതിരയുടെ വിവാഹം ഉറപ്പിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. ഇതറിഞ്ഞ അരുണ്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളും ചാറ്റുകളും ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു. ഇതോടെ വിവാഹനിശ്ചയത്തില്‍ നിന്നു വരന്റെ വീട്ടുകാര്‍ പിന്മാറിയതായും പറയുന്നു. ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍. ഇയാളുമായുള്ള സൗഹൃദം രണ്ടുവര്‍ഷം മുന്‍പു പെണ്‍കുട്ടി ഉപേക്ഷിച...
Other

തിരൂരങ്ങാടി സ്വദേശിക്കെതിരെ വ്യാജ സ്ക്രീൻഷോട്ട്; രശ്മി നായർക്കെതിരെ പോലീസിൽ പരാതി

തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്‌സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി. . കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും ...
error: Content is protected !!