Sunday, October 18

Tag: Dansaf

കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ
Crime

കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

വേങ്ങര: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന യുവാവിനെ വേങ്ങര പോലീസ് വീട്ടിൽ നിന്നും പിടികൂടി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമടത്തിൽ രവി (47 ) എന്നയാളെയാണ് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി.മൻസൂറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം, DANSAF ടീമും ചേർന്ന് പറപ്പൂർ പുഴച്ചാൽ ഉള്ള വീട്ടിൽ വെച്ച് 3 ഗ്രാം MDMA യുമായി പിടികൂടിഅറസ്റ്റ് ചെയ്തത് . കോട്ടക്കൽ, ,ഇരിങ്ങല്ലൂർ, പറപ്പൂർ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കും MDMA വിൽപ്പന നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു. 2024 ൽ വാണിജ്യാടിസ്ഥാനത്തിൽ MDMA വിൽപ്പന നടത്തിയ കാര്യത്തിന് ടിയാനെയും സംഘത്തെയും പരപ്പങ്ങാടി എക്സൈസ് പിടികൂടിയിരുന്നു.മേൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വില്പനയിൽ സജീവമായത്കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നി...
ചെമ്മാട് ബസ് സ്റ്റാൻഡിൽ കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ
Crime

ചെമ്മാട് ബസ് സ്റ്റാൻഡിൽ കുഴൽപണവുമായി യാത്രക്കാരൻ പിടിയിൽ

തിരൂരങ്ങാടി : കുഴൽപണവുമായി യാത്രക്കാരൻ ചെമ്മാട് ബസ് സ്റ്റാൻഡിൽ പോലീസിന്റെ പിടിയിലായി. കൊടുവള്ളി സ്വദേശി ചെവിടകം പാറക്കൽ അബ്ദുൽ മജീദ് (57) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 1495500 രൂപ പിടികൂടി. വിവിധ ആളുകൾക്ക് വിതരണം ചെയ്യാൻ എത്തിച്ച കുഴൽപ്പണം ആണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് സംഘവും തിരൂരങ്ങാടി എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവുമാണ് പിടികൂടിയത്....
പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ
Crime

പരപ്പനങ്ങാടിയിൽ എംഡിഎംഎ യുമായി യുവാവ് പിടിയിൽ

പരപ്പനങ്ങാടി: മാരക ലഹരി മരുന്ന് വിഭാഗത്തിൽപ്പെട്ട MDMA യുമായി ലഹരി കടത്തു സംഘത്തിൽ പെട്ട യുവാവ് പിടിയിൽ. കൊണ്ടോട്ടി അരൂർ സ്വദേശിയായ എട്ടൊന്നിൽ വീട്ടിൽ ഷഫീഖ് (31) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 7 ഗ്രാം MDMA യും ലഹരി ഇടപാട് നടത്തി കിട്ടിയ 86900/- രൂപയും പിടിച്ചെടുത്തു. വള്ളിക്കുന്ന് കൂട്ടുമൂച്ചി എന്ന സ്ഥലത്ത് വച്ചാണ് കാറുമായി ടിയാൻ പിടിയിലായത്. കൊണ്ടോട്ടി പരപ്പനങ്ങാടി മേഖലകളിൽ ചെറുപ്പക്കാരെ കേന്ദ്രീകരിച്ച് ലഹരി വില്പന നടത്തുന്ന ആളാണ് പിടിയിലായ ഷഫീഖ്. പിടിയിലായ ഷെഫീക്കിന് വയനാട് തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ 2 കോടി കുഴൽപ്പണം തട്ടിയ കേസും കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ കളവു കേസും നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് IPS നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP വി. വി ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി CI ജിനേഷും SI അരുണും താനൂർ ഡാൻസഫ് ടീമംഗങ്ങളും ...