Monday, September 28

കുട്ടികൾക്കും യുവാക്കൾക്കും എംഡിഎംഎ വിതരണം ചെയ്യുന്ന യുവാവ് പിടിയിൽ

വേങ്ങര: വിദ്യാർഥികൾക്കും യുവാക്കൾക്കും എംഡിഎംഎ വിൽപന നടത്തുന്ന യുവാവിനെ വേങ്ങര പോലീസ് വീട്ടിൽ നിന്നും പിടികൂടി. പറപ്പൂർ പുഴച്ചാൽ സ്വദേശി പഴമടത്തിൽ രവി (47 ) എന്നയാളെയാണ് വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ പി.മൻസൂറിന്റെ നേതൃത്വത്തിൽ വേങ്ങര പോലീസും മലപ്പുറം, DANSAF ടീമും ചേർന്ന് പറപ്പൂർ പുഴച്ചാൽ ഉള്ള വീട്ടിൽ വെച്ച് 3 ഗ്രാം MDMA യുമായി പിടികൂടി
അറസ്റ്റ് ചെയ്തത് .
കോട്ടക്കൽ, ,ഇരിങ്ങല്ലൂർ, പറപ്പൂർ വേങ്ങര മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കും MDMA വിൽപ്പന നടത്തുന്നയാളാണ് ഇദ്ദേഹമെന്ന് പോലീസ് പറഞ്ഞു.

2024 ൽ വാണിജ്യാടിസ്ഥാനത്തിൽ MDMA വിൽപ്പന നടത്തിയ കാര്യത്തിന് ടിയാനെയും സംഘത്തെയും പരപ്പങ്ങാടി എക്സൈസ് പിടികൂടിയിരുന്നു.
മേൽ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് വീണ്ടും MDMA വില്പനയിൽ സജീവമായത്
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശപ്രകാരം ഡിവൈഎസ്പി സുഭാഷ് ബാബുവിന്റെ മേൽനോട്ടത്തിൽ വേങ്ങര പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ KP മൻസൂർ, WCPO
ആതിര DANSAF ടീം അംഗങ്ങളായ IK ദിനേഷ്, അബ്ദുല്ല ബാബു,, മുഹമ്മദ്‌ സലീം, VP ബിജു, KK ജസീർ, R രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.