Tag: Dead

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
Local news

പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പേരാമ്പ്ര: പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പേരാമ്പ്ര കക്കാട്. ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ഉച്ചയോടെ പേരാമ്പ്ര ചാലിക്കരയിലാണ് സംഭവം. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംങ്ഷന് സമീപം സംസ്ഥാന പാതക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെ ബോർഡ് മറിഞ്ഞ് വൈദ്യുതി ലൈനിൽ വീഴുകയായിരുന്നു. ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷം മുനീബിനെ ആശുപത്രിയിൽ എത്തിച്ചു. മുനീബിന്റെ സഹായിയായ ചാരുംപറമ്പിൽ ഷമീമിനും അപകടത്തിൽ സാരമായി പരിക്കേറ്റു. ചെറുകുന്നത്ത് മൂസയുടെയും ഷറീനയുടെയും മകനാണ്. സഹോദരി: മുഹസിന ...
Accident

താനൂരിൽ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു

താനൂര്‍ : താനൂര്‍ കാരാട് വീട്ടുമുറ്റത്തെ ചുറ്റുമതില്‍ ഇടിഞ്ഞ് വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കാരാട് പയവളപ്പില്‍ ഫസല്‍ - അഫ്‌സിയ ദമ്പതികളുടെ മകന്‍ ഫര്‍സീന്‍ ഇശല്‍ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. അമ്മയോടൊപ്പം കുഞ്ഞ് മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. ശക്തമായ മഴയുമുണ്ടായിരുന്നു. മുറ്റത്ത് കളിക്കുമ്പോള്‍ കുഞ്ഞിന് മുകളിലേക്ക് മതില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനെ താനൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. നേരത്തെ തന്നെ മതിലിന് പ്രശ്‌നമുണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ...
Information

സമസ്ത മുശാവറ അംഗം കാടേരി മുഹമ്മദ് മുസ്ലിയാര്‍ അന്തരിച്ചു

മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ കാടേരി മുഹമ്മദ് മുസ്ലിയാര്‍(60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ എട്ടിന് മലപ്പുറം മലപ്പുറം സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാലുമണിക്ക് മലപ്പുറം ആലത്തൂര്‍പടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. സമസ്ത മുശാവറ അംഗമായിരുന്ന കാടേരി അബ്ദുല്‍ കമാല്‍ മുസ്ലിയാരുടെ മകനായിരുന്ന കാടേരി അബ്ദുല്‍ വഹാബ് മുസ്ലിയാരുടെയും സമസ്ത വൈസ് പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദര്‍ ഫള്ഫരിയുടെ പുത്രി മൈമൂന ദമ്പതികളുടെയും മകനായി 1963ല്‍ മലപ്പുറം ജില്ലയിലെ പെരിമ്പലത്ത് ജനനം. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗം,സമസ്ത ഏറനാട് താലൂക്ക് പ്രസിഡന്റ് എന്നി നിലകളില്‍ പ്രവര്‍ത്തനം കാഴ്ച്ചവച്ച കാടേരി മുഹമ്മദ് മുസ്ലിയാര്‍ 2021 ജനുവരി 13നാണ് സമസ്ത കേന്ദ്ര മുശാവറ അംഗമായി തെരഞ്ഞെ...
Information

അർത്തുങ്കലിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായി; പതിനെട്ടുകാരന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : അർത്തുങ്കലിൽ കൂട്ടുകാരോടൊപ്പം കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി അർത്തുങ്കൽ പറമ്പിൽ ഹൗസിൽ സഹദേവന്റെയും സുജയുടെയും മകൻ അഭിഷേകിന്റെ (18) മൃതദേഹമാണു കണ്ടെത്തിയത്. അർത്തുങ്കൽ പൊലീസും കോസ്റ്റൽ പൊലീസും ഫയർഫോഴ്സും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടു മൂന്നു കൂട്ടുകാരോടൊപ്പം അർത്തുങ്കൽ ഹാർബറിന് തെക്കുവശം ജനക്ഷേമം ബീച്ചിനു സമീപം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിഷേക് പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു ...
Accident

ഓട്ടോ ഓടിക്കുന്നനിടെ ദേഹാസ്വാസ്ഥ്യം കാരണം ഡ്രൈവർ മരണപ്പെട്ടു

ചെമ്മാട് ബൈപാസിൽ നടന്ന അപകടത്തിൽ കൊളപ്പുറം സ്വദേശി അനിൽ കുമാറാണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി .ഓട്ടോ ചെറിയ രീതിയിൽ മരത്തിൽ ഇടിച്ച രീതിയിൽ ആണ് കാണപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
Crime

സുഹൃത്തുക്കൾ തമ്മിൽ സംസാരിക്കുന്നതിനിടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു

ച​ങ്ങ​രം​കു​ളം: പെരുമ്പടപ്പിൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ൽ സം​സാ​രി​ക്കു​ന്ന​തി​നി​ടെ എയർഗണ്ണിൽ നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേൽ ഹൈ​ദ്രോ​സ് കു​ട്ടി​യു​ടെ മ​ക​ൻ ഷാഫി (41) ആണ് മരിച്ചത്. . ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ല​ര​ക്ക് പെ​രു​മ്പ​ട​പ്പ് ചെ​റു​വ​ല്ലൂ​ർ ക​ട​വി​ൽ സു​ഹൃ​ത്തി​ന്റെ വീ​ട്ടി​ലാ​ണ് സം​ഭ​വം. സംഭവത്തിൽ സുഹൃത്തായ പെരുമ്പടപ്പ് പട്ടേരി സ്വദേശി സജീവ് പോലീസിന്റെ പിടിയിലായി അ​ടു​ത്ത വീ​ട്ടി​ലെ വി​വാ​ഹ​സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം സുഹൃത്തിന്റെ വീട്ടിൽ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ് ഷാഫിക്ക് വെടിയേറ്റത്. ഷാഫിയും കൂട്ടുകാരും സുഹൃത്തായ സജീവിന്റെ വീട്ടിലിരിക്കുമ്പോൾ സജീവിന്റെ ഉടമസ്ഥതയിലുള്ള എയർഗൺ ഉപയോഗിച്ചു ഷൂട്ട് ചെയ്യുന്നത് കാണിച്ചു കൊടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റുവെന്നാണ് പോലിസ് നിഗമനം. വെടിയേറ്റ ഉടനെ പെരുമ്പടപ്പ് സ്വകാര്യ ആ...
Information

നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു

നിലമ്പൂർ : നിലമ്പൂരിൽ ഒഴുക്കിൽപെട്ട് രണ്ട് കുട്ടികൾ മരിച്ചു. മമ്പാട് സ്വദേശികളായ കുന്നുമ്മൽ സിദ്ധിഖിന്റെ മകൻ റയ്യാൻ (11) ഹമീദിന്റെ മകൻ അഫ്താബ് റഹ്മാൻ (14) എന്നിവരാണ് മരിച്ചത്. സഹോദരങ്ങളുടെ മക്കളാണ് ഇരുവരും. വൈകുന്നേരം 5 മണിയോടെ മമ്പാട് ചാലിയാർ ഓടായിക്കൽ കടവിലാണ് സംഭവം. ഇരുവരുടെയും മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ...
Accident

വീടിനോട് ചേര്‍ന്ന വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശൂര്‍: തൃശൂര്‍ പുന്നയൂര്‍ക്കുളത്ത് വീടിനോട് ചേര്‍ന്ന ചാലിലെ വെള്ളക്കെട്ടില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ചമ്മന്നൂര്‍ പാലക്കല്‍ വീട്ടില്‍ സനീഷ്-വിശ്വനി ദമ്പതികളുടെ മകള്‍ അതിഥിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. മൂത്തമകള്‍ കുട്ടിയെ വെള്ളക്കെട്ടിന് അപ്പുറത്തുള്ള വീട്ടില്‍ കൊണ്ടുചെന്നാക്കി തിരിച്ചുവരികയും ചെയ്തു. എന്നാല്‍ പിന്നീട് കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ വെള്ളക്കെട്ടില്‍ വീണുകിടക്കുന്ന കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് കുഞ്ഞിന്റെ മൃതദേഹം മാറ്റി. ...
Information

ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങി മരിച്ച സംഭവം ; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം ബാലരാമപുരത്ത് മതപഠനശാലയില്‍ 17കാരി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘം. ബീമാപള്ളി സ്വദേശി അസ്മിയാ മോളുടേത് ആത്മഹത്യയെന്ന് ഉറപ്പിച്ചെങ്കിലും അതിലേക്ക് നയിച്ച സാഹചര്യം കേന്ദ്രീകരിച്ചാണ് അന്വേഷണം. ബാലരാമപുരം, കാഞ്ഞിരംകുളം സി ഐ മാരുടെ നേതൃത്വത്തിലാണ് അന്വേഷണ സംഘത്തിന് രൂപം നല്‍കിയത്. മത വിദ്യാഭ്യാസ കേന്ദ്രത്തിലെ അധ്യാപകരെ ഉള്‍പ്പടെ ചോദ്യം ചെയ്യും. ബാലരാമപുരത്തെ അല്‍ അമീന്‍ മതപഠനശാലയിലാണ് പെണ്‍കുട്ടിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ അമീന്‍ വനിത അറബിക് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുമായ അസ്മിയാ മോളെ ശനിയാഴ്ച വൈകിട്ടാണ് കോളജ് ഹോസ്റ്റലിലെ ലൈബ്രറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടി ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസിന് പരാതി നല്‍കിയിരുന്നു മകളുടെ ആത...
Crime

ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പരപ്പനങ്ങാടി : താനൂര്‍ തൂവല്‍ തീരം ബോട്ടപകടത്തില്‍ മരിച്ച യുവാവിന്റെ മോഷണം പോയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ കണ്ടെത്തി. മരിച്ച താനൂരിലെ കെ.പി.സിദ്ധീഖിന്റെ കെഎല്‍ 55 എന്‍ 7441 ഡ്രീം യുഗ ബൈക്കാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് ഭാഗത്ത് നിന്നും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കേടുപാടുകളോടെ ലഭിച്ചത്. ബോട്ട് യാത്ര നടത്താനായി സിദ്ധീഖ് മക്കളായ ഫാത്തിമ മിന്‍ഹ (12), മുഹമ്മദ് ഫൈസാന്‍(3), ഫാത്തിമ റജ് വ എന്നിവരോടൊത്ത് തീവല്‍ തീരത്തെത്തിയത്. ഫാത്തിമ റജ് വ ഇപ്പോഴും ചികിത്സയിലാണ്. മറ്റു രണ്ടു പേരും സിദ്ധിഖുമാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്നതിന്റെ പിറ്റെ ദിവസം ഉച്ചവരെ വാഹനം തൂവല്‍ തീരത്തുണ്ടായിരുന്നു.എന്നാല്‍ വൈകീട്ട് വാഹനം കാണാതാവുകയായിരുന്നു. മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് ബൈക്ക് എടുക്കാന്‍ വന്നപ്പോളാണ് വാഹനം കാണാതായത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സിദ്ധീഖിന്റെ ഭാര്യ പൊലീസില്‍ പരാത...
Accident

പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു, രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് കിണറില്‍ കുടുങ്ങി

തെന്നല : പൂക്കിപറമ്പില്‍ കിണറ്റില്‍ വീണ് അഞ്ചു വയസുകാരന്‍ മരിച്ചു. പൂക്കിപ്പറമ്പ് തെന്നല കറുത്താല്‍ ( ചാലിപ്പറ) സ്വദേശി പട്ടതൊടിക ശിഹാബ്‌ - റംല ദമ്പതികളുടെ മകന്‍ അശ്‌മിൽ ആണ് മരിച്ചത്. രക്ഷിക്കാന്‍ ഇറങ്ങിയ പിതാവ് ശിഹാബും കിണറ്റില്‍ കുടുങ്ങി. തുടര്‍ന്ന് തിരൂരില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്. കുട്ടിയുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ...
Accident

താനൂര്‍ ബോട്ടപകടം : ആളുകളുടെ കൃത്യമായ കണക്ക് ലഭ്യമായില്ല, കാണാതായവരെ കുറിച്ച് വിവരമറിയിക്കണമെന്ന് റവന്യൂ മന്ത്രി

താനൂര്‍: താനൂര്‍ ബോട്ടപകടത്തില്‍പെട്ടവരെ കുറിച്ച് കൃത്യമായ കണക്ക് സംസ്ഥാന സര്‍ക്കാറിന് ലഭ്യമല്ല. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ഈ വിവരം കൈമാറണം. എത്ര ടിക്കറ്റ് എടുത്തുവെന്നോ, എത്ര പേര്‍ ബോട്ടില്‍ കയറിയെന്നോ വ്യക്തമായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനാണ് മുഖ്യ പരിഗണന നല്‍കിയതെന്നും ബോട്ട് സര്‍വീസുമായി ബന്ധപ്പെട്ട പരാതികള്‍ പിന്നീട് പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചു. ബോട്ടില്‍ 40 ഓളം പേര്‍ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേര്‍ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേര്‍ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. അപകടത്തില്‍പെട്ട ഒരാളെ മാത്രമാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് പൊലീസ് നിഗമനം...
Accident

താനൂര്‍ ബോട്ടപകടം : മരണം 22 ആയി, കണ്ടെത്തേണ്ടത് ഒരാളെ കൂടി ? നാവികസേന തിരച്ചിലിനെത്തി

താനൂർ: ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇനി ഒരാളെ മാത്രമാണ് കണ്ടെത്താനുള്ളതെന്ന് പൊലീസ് നിഗമനം. കൂടുതല്‍ പേരെ കാണാതായെന്ന് രക്ഷപ്പെട്ടവരോ ബന്ധുക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ബോട്ടില്‍ നാല്‍പതു പേര്‍ ഉണ്ടായിരുന്നുവെന്നാണ് പറഞ്ഞതെങ്കിലും ഇതില്‍ വ്യക്തത വന്നിട്ടില്ല. ജില്ലാ കളക്ടറുടെ അഭ്യര്‍ത്ഥന പ്രകാരം ഇന്ത്യന്‍ നേവി സംഘം സ്ഥലത്തെത്തി. ഇനി നേവിയുടെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുക. അതേസമയം ഉള്‍വലിവുള്ളത് തെരച്ചിലില്‍ വെല്ലുവിളിയാണെന്ന് എന്‍ഡിആര്‍എഫിന്റെ മുങ്ങല്‍ വിദഗ്ദ്ധര്‍ വ്യക്തമാക്കി. അതേസമയം അഞ്ച് പേര്‍ തങ്ങള്‍ ടിക്കറ്റെടുത്തെങ്കിലും ബോട്ടില്‍ കയറിയില്ലെന്നും വ്യക്തമാക്കി. ഇതുവരെ 22 പേരാണ് സംഭവത്തില്‍ മരണമടഞ്ഞത്. 10 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അഞ്ച് പേര്‍ നീന്തിക്കയറിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട് ബോട്ട് ഉടമയ്‌ക്കെതിരെ ജാമ്യമില്ല വക...
Information

സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ സമീപം ഇരിക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണും ; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീണ് യുവാവിന് ദാരുണാന്ത്യം. അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വെളളിയാഴ്ച്ച രാത്രി 11 മണിയോടെയാണ് സംഭവം. വീടിനു സമീപത്തെ പൊതുകിണറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കവെയാണ് അപകടമുണ്ടായത്. കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അപസ്മാരം വന്ന് കിണറ്റിലേക്ക് വീണതാണെന്നാണ് സംശയം. നാട്ടുകാര്‍ ഉടന്‍ തന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും ...
Accident, Information

റിയാദില്‍ താമസ സ്ഥലത്ത് തീപിടുത്തം ; മലപ്പുറം സ്വദേശികളടക്കം ആറുപേര്‍ മരിച്ചു

റിയാദ് : റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലപ്പുറം സ്വദേശികളടക്കം ആറു പേര്‍ മരിച്ചു. ഇന്നു പുലര്‍ച്ചെ ഒന്നരക്കാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് അറിയുന്നത്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്തിലെ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുള്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കാവുങ്ങല്‍ തൊടിയില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ചത്. സൗദി റിയാദിലെ ഖാലിയദിയയില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനാണ്. മരിച്ച മറ്റ് രണ്ട് പേര്‍ തമിഴ്നാട് സ്വദേശികളും രണ്ട് പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്. പെട്രോള്‍ സ്റ്റേഷനില്‍ പുതുതായി ജോലിക്കെത്തിയവര്‍ക്കാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ച ഇവരില്‍ മൂന്ന് പേര്‍ക്ക് താമസാനുമതിയും (ഇഖാമ) ലഭിച്ചു. ഇന്ന് പുലര്‍ച്ചെ 1.30നാണ് ഇവരുടെ വസതിയില്‍ തീപിടിത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോ...
Accident, Information

തൃശ്ശൂരില്‍ ആംബുലന്‍സ് മറിഞ്ഞ് രോഗിയടക്കം മൂന്നുപേര്‍ മരിച്ചു; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സും അപകടത്തില്‍പ്പെട്ടു

തൃശൂര്‍ : കുന്നംകുളം പന്തല്ലൂരില്‍ രോഗിയുമായി വന്ന ആംബുലന്‍സ് മരത്തിലിടിച്ച് മറിഞ്ഞ് ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരത്തംകോട് സ്വദേശികളായ റഹ്‌മത്ത് (48), ബന്ധു ഫെമിന (30), ഭര്‍ത്താവ് ആബിദ് (35) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കനത്ത മഴയില്‍ ആംബുലന്‍സ് നിയന്ത്രണം വിടുകയായിരുന്നു. ന്യൂമോണിയ ബാധിച്ച് കടുത്ത ശ്വാസതടസം നേരിട്ട ഫെമിനയെ ആംബുലന്‍സില്‍ ആശുപത്രിയില്‍ കൊണ്ടുപോകുമ്പോഴാണ് മരത്തിലിടിച്ച് മറിഞ്ഞത്. റഹ്‌മത്തിന്റെ മകന്‍ ഫാരിസ്, ആംബുലന്‍സ് ഡ്രൈവര്‍ ഷുഹൈബ്, സുഹൃത്ത് സാദിഖ് എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിവരമറിഞ്ഞ് അപകട സ്ഥലത്തേക്ക് പോയ മറ്റൊരു ആംബുലന്‍സ് കുന്നംകുളത്ത് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്കേറ്റു. ...
Information

സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാല്‍ വഴുതി കയത്തില്‍ വീണു ; യുവാവ് മരിച്ചു

തൃശ്ശൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാല്‍ വഴുതി കയത്തില്‍ വീണ് യുവാവ് മരിച്ചു. തൃശ്ശൂര്‍ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് കൊല്ലങ്കോട് സ്വദേശിയായ കെ ആര്‍ രോഹിത് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിത്തിനെ കയത്തില്‍ നിന്ന് പുറത്തെടുത്തത്. ...
Information

നടന്‍ മാമുക്കോയ അന്തരിച്ചു, വിട വാങ്ങിയത് തഗ്ഗ് ഡയലോഗുകളുടെ സുല്‍ത്താന്‍

കോഴിക്കോട് : മലയാള സിനിമയില്‍ ഹാസ്യത്തിന്റെ വേറിട്ട ശൈലിയുമായി നാലു പതിറ്റാണ്ടു കാലം നിറഞ്ഞു നിന്ന നടന്‍ മാമുകോയ (76) അന്തരിച്ചു. ഹൃദയഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്ത സ്രാവമാണ് മരണ കാരണം. കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ മൈത്ര ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച മുതല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച ഉച്ചക്ക് ഒന്നേ അഞ്ചോടെയായിരുന്നു അന്ത്യം. കോഴിക്കോടന്‍ ഭാഷയും സ്വാഭാവികനര്‍മ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. മാമുക്കോയ വിടപറയുമ്പോള്‍ പപ്പുവിന് പിന്നാലെ കോഴിക്കോടിനെ സിനിമയില്‍ അടയാളപ്പെടുത്തിയ ഒരു ശൈലിയാണ് മാഞ്ഞ് പോകുന്നത്. ആ കഥാപാത്രങ്ങള്‍ തഗ്ഗ് ലൈഫായും ട്രോളായും സ്വാഭാവികാഭിനയത...
Accident, Information, Other

രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു

ആലപ്പുഴ : രണ്ടു വയസ്സുകാരന്‍ തോട്ടില്‍ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് മാപ്പിനേഴത്ത് വേണു ആതിര ദമ്പതികളുടെ മകന്‍ ദേവദര്‍ശ് ആണ് മരിച്ചത്. ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. അമ്മയുടെ വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് തിരച്ചിലിലാണ് നൂറു മീറ്റര്‍ അകലെയുള്ള മേടേത്തോട് തോട്ടില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ഉടനെ പൂച്ചാക്കല്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അരൂക്കുറ്റി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന് രാത്രി 8ന് നടത്തും. ...
Information

ഇരുപത് ദിവസം മുമ്പ് കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: ഇരുപത് ദിവസം മുമ്പ് കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് (53)മരിച്ചത്. അതേസമയം, മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. ...
Information

സിനിമ, സീരിയല്‍ നടനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു : കന്നട സിനിമ, സീരിയല്‍ നടന്‍ സമ്പത്ത് ജെ.റാം(35)നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ നെലമംഗലയിലെ വീട്ടില്‍ ശനിയാഴ്ചയാണ് സംഭവം. സമ്പത്തിന്റെ സുഹൃത്തും നടനുമായ രാജേഷ് ധ്രുവയാണ് മരണവിവരം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്. സമ്പത്തിന്റെ നാടായ എന്‍ആര്‍ പുരയിലാണ് സംസ്‌കാരം. താരത്തിന്റെ വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് കന്നഡ ടെലിവിഷന്‍ താരങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് സമ്പത്തിന്റെ വിവാഹം കഴിഞ്ഞത്. അഭിനയരംഗത്ത് അവസരങ്ങള്‍ കുറഞ്ഞതിലുള്ള നിരാശയില്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ നിഗമനം. അവസരങ്ങള്‍ കുറഞ്ഞതില്‍ സമ്പത്ത് ദുഃഖിതനായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. അഗ്‌നിസാക്ഷി എന്ന സീരിയിലിലൂടെയാണ് സമ്പത്ത് ആളുകള്‍ക്ക് പരിചിതനാകുന്നത്. ബാലാജി ഫൊട്ടോ സ്റ്റുഡിയോ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ...
Information

നടന്‍ മമ്മുട്ടിയുടെ മാതാവ് അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ മാതാവ് ഫാത്തിമ ഇസ്മായില്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകുന്നേരം 4ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയില്‍ വെച്ച് നടക്കും. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണ് ഫാത്തിമ ഉമ്മയുടെ ജനനം. അരി, തുണി എന്നിവയുടെ മൊത്തകച്ചവടക്കാരനും നെല്‍ കൃഷിക്കാരനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്‌മെയില്‍ ആണ് ഭര്‍ത്താവ്. നടന്‍ ഇബ്രാഹിം കുട്ടി, സക്കരിയ, അമീന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിവരുടെ മുത്തശ്ശിയാണ്. മരുമക്കള്‍: പരേതനായ സലിം (കാഞ്ഞിരപ്പള്ളി), കരിം (തലയോലപ്പറമ്പ്), ഷാഹിദ് (കളമശേരി), സുല്‍ഫത്ത്, ഷെമിന, സെലീന. ...
Other

വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു; വെള്ളത്തില്‍ മുങ്ങിയത് മയക്കുവെടിയേറ്റ്

തിരുവനന്തപുരം: വെള്ളനാട് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ വീണ കരടി ചത്തു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരാണ് കരടിയെ വലയിലാക്കി പുറത്തെടുത്തത്. മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിയ കരടി, ഒരുമണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. ഒടുവില്‍ അഗ്നിരക്ഷാ സേന എത്തി കരടിയെ വലയിലാക്കി പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഇന്നു പുലര്‍ച്ചെയാണ് കണ്ണംപള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്. പ്രഭാകരന്റെ വീടിനു സമീപത്തെ കോഴിക്കൂട്ടില്‍ നിന്നു കോഴികളെ പിടിക്കാനെത്...
Accident, Information

വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ഭാഗത്തുനിന്നും പാലായ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ബൈപ്പാസില്‍ വച്ച് വടക്കഞ്ചേരി ടൗണില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസില്‍ ഇടിക്കുകയായിരുന്നു. യത്തീംഖാന പള്ളിക്കു മുന്‍വശത്തുള്ള ബൈപ്പാസില്‍ പാലത്തിനു സമീപത്ത് വച്ച് വൈകിട്ട് നാല് മണിയോടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ഭാഗത്ത് ഡോറിനോട് ചേര്‍ന്നാണ് ഇടിയേറ്റത്. ഇതിനോട് ചേര്‍ന്നുള്ള സീറ്റില്‍ ഇരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചയാളുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ...
Accident, Information

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അഞ്ച് വയസ്സുകാരി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് തിരുവട്ടൂര്‍ അങ്കണവാടി റോഡിലെ പകുരന്‍ മൂസാന്റകത്ത് സുമയ്യയുടെയും മുജീബിന്റെയും മകള്‍ ജസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെ രാത്രി ഒന്‍പതരയോടെയാണ് ജസ ഫാത്തിമ മരിച്ചത്. അപകടത്തില്‍ മൂന്നു കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു. സാരമായി പരിക്കേറ്റ ആദിലിനെ (എട്ട്) കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലും ജസ ഫാത്തിമയുടെ സഹോദരി ലിന്‍സ മെഹറിന്‍ (അഞ്ച്), അസ്ഹബ്ബ (ഏഴ്) എന്നിവരെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുപ്പം എം.എം.യു.പി. സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജസ ഫാത്തിമ ...
Information

ഉംറ നിർവഹിച്ച് റൂമിൽ തിരിച്ചെത്തിയ കുട്ടി മക്കയിൽ താമസ സ്ഥലത്ത് വെച്ച് മരണപ്പെട്ടു

മക്ക : ഉംറ നിർവഹിക്കാനായി കുടുംബ സമേതം എത്തിയ കോഴിക്കോട് മുക്കം കക്കാട് സ്വദേശി മുക്കോന്തൊടി നാസർ മകൻ അബ്ദുൽ റഹ്മാൻ (8 വയസ്സ് ) എന്ന കുട്ടി മക്കയിൽ വെച്ച് മരണപ്പെട്ടു . ഇന്നലെ മക്കയിൽ എത്തി ഉംറ പൂർത്തീകരിച്ച ശേഷം റൂമിൽ എത്തി കുളി കഴിഞ് ഹറമിലേക്ക് മഗ്‌രിബ് നമസ്‍കാരത്തിനായി നടക്കവെയാണ് കുട്ടി കുഴഞ്ഞു വീണ് മരിച്ചത് . ഉമ്മയും ഉപ്പയും സഹോദരനും സഹോദരിമാരും കൂടെയുണ്ട് . മൃദദേഹം ഇപ്പോൾ മറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് . മരണാനന്തര നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മക്കയിൽ ഖബറടക്കും . ...
Accident, Information

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ കൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരി...
Information

വീടിനു പുറത്ത് വച്ച് നിലവിളി ശബ്ദം ; അധ്യാപികയെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ അധ്യാപികയെ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ ബിനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പി.കെ.പ്രസാദ്, മക്കള്‍: അമല്‍ പ്രസാദ് , അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും ...
Information

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കൊച്ചി: കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ. ...
Obituary

ചാലിയത്ത് കടുക്ക പറിക്കാനിറങ്ങിയയുവാവ് മുങ്ങി മരിച്ചു

ചാലിയം: കടുക്കപറിക്കുന്നതിനിടെ യുവാവ് കടലില്‍ മുങ്ങി മരിച്ചു.കടുക്കബസാറില്‍ താമസിക്കുന്ന അരയന്‍വളപ്പില്‍ ഹുസൈന്റെ മകന്‍ കമറുദ്ധീന്‍ (30) ആണ് മരിച്ചത്.ഇന്നു രാവിലെ 7.30നും എട്ടുമണിക്കും ഇടയിലാണ് അപകടം. സുഹൃത്തുക്കള്‍ക്കൊപ്പം ചാലിയം ബീച്ചില്‍ കടുക്കപറിക്കാനിറങ്ങിയ കമറുദ്ധീന്‍ കടലില്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കള്‍ തിരച്ചില്‍ നടത്തി കമറുദ്ധീനെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയില്‍.ഭാര്യ: സഫീന. മകള്‍: നഷ. പരേതയായ സുഹറാബിയാണ് മാതാവ്. സഹോദരങ്ങള്‍: മുജീബ്, സൈനുദ്ധീന്‍. ...
error: Content is protected !!