Thursday, November 26

Tag: Deic

ജില്ലാ കലക്ടർ തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ചു
Other

ജില്ലാ കലക്ടർ തിരൂരങ്ങാടിയിലെ ഡി.ഇ.ഐ.സി. സന്ദർശിച്ചു

തിരൂരങ്ങാടി : പ്രത്യേക പരിഗണനയും പരിചരണവും ആവശ്യമായ കുട്ടികൾക്ക് മികച്ച ചികിത്സാ-പുനരധിവാസ പിന്തുണ ഉറപ്പാക്കുന്ന തിരൂരങ്ങാടിയിലെ ജില്ലാ ഏർളി ഇന്റർവെൻഷൻ സെന്റർ (ഡി.ഇ.ഐ.സി) ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ സന്ദർശിച്ചു. കേന്ദ്രത്തിലെ വിവിധ ചികിത്സാ വിഭാഗങ്ങൾ നേരിൽ കണ്ട കളക്ടർ കുട്ടികൾക്ക് ലഭ്യമാക്കുന്ന സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. ജീവനക്കാരുമായി സംവദിച്ച കളക്ടർ കേന്ദ്രത്തിന്റെ പ്രവർത്തന പുരോഗതി ചോദിച്ചറിയുകയും സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു. ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴിൽ രാഷ്ട്രീയ ബാല സ്വാസ്ഥ്യ കാര്യക്രം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ജനനം മുതൽ 18 വയസ്സുവരെയുള്ള കുട്ടികളിലെ വളർച്ചാപരമായ കാലതാമസം, കാഴ്ച-കേൾവി വൈകല്യങ്ങൾ, സംസാര-ചലന പരിമിതികൾ എന്നിവ നേരത്തേ കണ്ടെത്തി വിദഗ്ധ ചികിത്സയും തെറാപ്പിയും ലഭ്യമാക്കുന്നുണ്ട്. സന്ദ...