വനിതകൾക്ക് പരിശീലനവും തൊഴിലും നൽകുന്ന ‘പിങ്ക് ടെക്‌നീഷ്യൻ’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്
വനിതകള്‍ക്ക് മാത്രമായി ഗൃഹോപകരണങ്ങളുടെ റിപ്പയറിങ്, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് ജോലികളില്‍ വിദഗ്ധ പരിശീലനവും തുടര്‍ന്ന് തൊഴിലും നല്‍കുന്ന 'പിങ്ക് ടെക്‌നീഷ്യന്‍' എന്ന പദ്ധതിയുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്. സാങ്കേതിക വൈദഗ്ധ്യമുള്ള ടെക്‌നീഷ്യന്മാരെ ആവശ്യത്തിനു കിട്ടാത്ത സാഹചര്യത്തിലാണ് പരിഹാരമായി രാജ്യത്ത് ആദ്യമായി വനിതകള്‍ക്ക് മാത്രം ഗൃഹോപകരണങ്ങളുടെ റിപ്പയറിംഗ്, ഇലക്ട്രിക് വയറിംഗ്, പ്ലംബിംഗ് മേഖലകളില്‍ സാങ്കേതിക പരിശീലനം നല്‍കി തൊഴില്‍ നല്‍കുന്ന ജനകീയ സ്ത്രീ ശാക്തീകരണ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങുന്നത്. ജില്ലയില്‍ 1200 പിങ്ക് ടെക്‌നിഷ്യന്മാരെ വാര്‍ത്തെടുക്കാനാണ് പദ്ധതി.പദ്ധതിയുടെ നടത്തിപ്പിന് ജില്ലാതല ഉപദേശക സമിതി, സാങ്കേതിക ഉപദേശക സമിതി, ബ്ലോക്ക് തല മോണിറ്ററിംഗ് സെല്‍ എന്നീ മൂന്ന് വിദഗ്ദ സമിതികള്‍ ഉണ്ടായിരിക്കും. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18നും 40നും...