Tag: Dr bahaudheen muhammad nadwi

കൊളത്തൂര്‍ മൗലവി എന്റോവ്‌മെന്റ് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് ജൂണ്‍-3ന് കൈമാറും
Local news, Other

കൊളത്തൂര്‍ മൗലവി എന്റോവ്‌മെന്റ് ഡോ.ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വിക്ക് ജൂണ്‍-3ന് കൈമാറും

മലപ്പുറം: വിദ്യഭ്യാസ വിചക്ഷണനും മുസ്്‌ലിം ലീഗ് നേതാവുമായിരുന്ന കൊളത്തൂര്‍ ടി മുഹമ്മദ് മൗലവിയുടെ സ്മരണാര്‍ത്ഥം കൊളത്തൂര്‍ മൗലവി എഡ്യുക്കേഷണല്‍ ട്രസ്റ്റ് നല്‍കി വരുന്ന എന്റോവ്‌മെന്റ് ജൂണ്‍ മൂന്നിന് കേരളത്തിലെ പണ്ഡിതരില്‍ പ്രമുഖനായ ഡോ.ബഹാഉദ്ധീന്‍ നദ്‌വിക്ക് കൈമാറുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. ചെമ്മാട് താജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്റോവ്‌മെന്റ് കൈമാറും. ചടങ്ങില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ കുഞ്ഞാലിക്കുട്ടി, ഡോ.എം.പി അബ്ദുസ്സമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, മറ്റു എം.എല്‍.എമാരും നേതാക്കളും സംബന്ധിക്കും. ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സ്‌ലറായും മറ്റും വിദ്യഭ്യാസ മേഖലയിലെ സുത്യീര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ചാണ് നാലാം എന്റോവ്‌മെന്റ് ബഹാഹുദ...
Local news

ന്യൂനപക്ഷം രണ്ടാം സ്ഥാനക്കാരാകുമെന്ന് പറയുന്ന കമ്മ്യൂണിസ്റ്റുകള്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവര്‍ ; സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി

തിരൂരങ്ങാടി : സിപിഎമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി. ന്യൂനപക്ഷം രണ്ടാംകിട പൗരന്മാരായി മാറുമെന്ന കപടപ്രചാരണം നടത്തുന്ന കമ്മ്യൂണിസ്റ്റുകള്‍ പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ചെയ്തുകൊണ്ടിരിക്കുന്നതോ അത്യധികം ഹീനവൃത്തികളാണ്. മലപ്പുറത്തെ വിദ്യാര്‍ത്ഥികള്‍ കോപ്പി അടിച്ചു ജയിക്കുന്നവര്‍ ആണെന്ന് പറഞ്ഞ വിഎസിന്റെയും ജില്ലയുടെ ഉള്ളടക്കം വര്‍ഗീയതയാണെന് പറഞ്ഞ കടകംപള്ളിയുടെയും പ്രസ്താവനകള്‍ ആര്‍എസ്എസിനു വേണ്ടി നടത്തിയ ദാസ്യ പണിയാണ്. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദന്‍. തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവര്‍ത്തനമാണ്. കണ്ണൂരിലെയും കാസര്‍കോട്ടെയും പാര്‍ട്ടി ഗ്രാമങ്ങളില്‍ മുസ്ലിം വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തില്‍ വന്നാല്‍ എന്ത് ...
Local news, Malappuram, Other

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഇത്തവണയും മൊറോക്കോ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി: മൊറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്‍ ആറാമന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ഇത് നാലാം തവണയാണ് ഔദ്യോഗിക റമദാന്‍ അതിഥിയായി മൊറോക്കോവിലെ വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അവസരം ലഭിക്കുന്നത്. രാജാവിന്റെ സാന്നിധ്യത്തിലും അല്ലാതെയും വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന റമദാന്‍ വിജ്ഞാന സദസ്സുകള്‍ക്ക് ഡോ. നദ്‌വി നേതൃത്വം നല്‍കും. പരിപാടികളില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം തലസ്ഥാനമായ റബാത്തിലേക്ക് പുറപ്പെട്ടു. 1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് 'ദുറൂസുല്‍ ഹസനിയ്യ' എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. ലോക പ്രശസ്തരായ നിരവധി മുസ്‌ലിം മത പണ്ഡിതര്‍ മുന്‍പ് നേതൃത്വം നല്‍കിയ ദുറൂസു...
Other

ആത്മീയ സാമീപ്യം തേടി വിശ്വാസികൾ ഒഴുകിയെത്തി; മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിനിർഭരമായ സമാപനം

തിരൂരങ്ങാടി : ഖുഥ്ബുസ്സമാന്‍ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ ആത്മീയ സാമീപ്യവും പുണ്യവും തേടി മമ്പുറത്തേക്കൊഴുകിയ വിശ്വാസി സഞ്ചയത്താല്‍ മഖാമും പരിസരവും തീര്‍ത്ഥാടക നിബിഡമായി. ആയിരങ്ങള്‍ക്ക് ആത്മീയാനുഭൂതി പകര്‍ന്ന് ഇന്നലെ ഉച്ചക്ക് നടന്ന ഭക്തിസാന്ദ്രമായ പ്രാര്‍ഥനാ സദസ്സോടെ 185-ാമത് ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയിറങ്ങി. ജാതി മത ഭേദമന്യേ സര്‍വജനങ്ങള്‍ക്കും ആദരണീയനായ നേതാവും സ്വാതന്ത്ര്യ സമര നായകനുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ വേര്‍പാടിന്റെ 185 വര്‍ഷം പിന്നിട്ടിട്ടും അദ്ദേഹത്തിന്റെ ആത്മീയ സാമീപ്യം തേടി മമ്പുറം മഖാമിലെത്തിയത് നിരവധി തീര്‍ത്ഥാടകരാണ്. നേര്‍ച്ചയുടെ ശ്രദ്ധേയ ചടങ്ങുകളിലൊന്നായ അന്നദാനം സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ പുലര്‍ച്ചെ തൊട്ടെ മമ്പുറത്തേക്കൊഴുകി. വിതരണത്തിനായി തയ്യാറാക്കിയ നെയ്‌ച്ചോര്‍ പാക്കറ്റുകള്‍ വാങ്ങാന്‍ തീര്‍ത്ഥാ...
Other

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്

തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും.31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബ...
error: Content is protected !!