Tag: DR prabhudas

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത്   തിരൂരങ്ങാടി താലൂക്ക് ആശുപത്രി
Health,

മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷൻ: ഒന്നാം സ്ഥാനത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രി

തിരൂരങ്ങാടി: മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേറ്റീവ് സര്‍ട്ടിഫിക്കേഷന്‍ വിലയിരുത്തല്‍ പ്രക്രിയയില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. 99.55 ശതമാനം മാര്‍ക്ക് നേടിയാണ് യോഗ്യത നേടിയത്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടുന്ന ആരോഗ്യസ്ഥാപനമാണ് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി. ജില്ലയില്‍ ഈ യോഗ്യത നേടുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. പ്രതിമാസം 85 പ്രസവം നടക്കുന്ന ആശുപത്രിയാണ്. ഇവിടെ സ്തീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേകം ബ്ലോക്ക് തന്നെ ഇവിടെ  പ്രവര്‍ത്തിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/InbxzKFq7NFIXOJc2f3ByAകേരള സര്‍ക്കാര്‍ പ്രസവം നടക്കുന്ന ആശുപത്രിയില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ ശിശു സൗഹൃദാശുപത്രി സംരംഭം(മദര്‍ ബേബി ഫ്രണ്ട്‌ലി ഇനീഷ്യേററീവ്്). യൂണിസെഫും ലോകാരോഗ്യ സംഘടനയ...
Health,

ജില്ലയിലെത്തുന്ന ആരോഗ്യ മന്ത്രി തിരൂരങ്ങാടിയിൽ വരാത്തത് സൂപ്രണ്ടിനെ പേടിച്ചോ ?

തിരൂരങ്ങാടി : താലൂക്ക് ആശുപത്രി യിലെ ഉദ്‌ഘാടന ചടങ്ങിന് മന്ത്രി നേരിട്ട് വരാത്തത് ചർച്ചയാകുന്നു. ആശുപത്രിയിൽ 3 കോടി രൂപ ചെലവിൽ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘടനമാണ് ഇന്ന് നടക്കുന്നത്. ജില്ലയിൽ 18 സ്ഥലങ്ങളിലാണ് ഉദ്‌ഘാടനം നടക്കുന്നത്. ഇതിൽ 6 സ്ഥലങ്ങളിൽ മന്ത്രി നേരിട്ട് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ബാക്കി സ്ഥലങ്ങളിൽ ഓണലൈനയാണ് ഉദ്‌ഘാടനം ചെയ്യുന്നത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CboqpzBeyii4Dx5wCvgyLd 14.60 കോടി രൂപ ചെലവിലാണ് മൊത്തം നിർമാണ പ്രവർത്തനം. അതിൽ ഏറ്റവും കൂടുതൽ തുക ഉപയോഗിച്ചിരിക്കുന്നത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലാണ്. 3 കോടി രൂപ. നെഗറ്റീവ് പ്രഷർ ഐ സി യു, നെഗറ്റീവ് പ്രഷർ ഓപ്പറേഷൻ തിയേറ്റർ, കാഷ്വാലിറ്റി, ബയോ മെഡിക്കൽ വേസ്റ്റ് യൂണിറ്റ് തുടങ്ങിയവയാണ് തിരൂരങ്ങാടിയിൽ ഉദ്‌ഘാടനം ചെയ്യുന്നത്. ഇതേ പ്രവൃത്തികൾ നടത്തിയ നിലമ്പൂരിൽ മന്ത്രി ഉദ്‌ഘാടന ചട...
Malappuram

ഒ.പി സമയം കഴിഞ്ഞിട്ടും രോഗികളുടെ നീണ്ട ക്യൂ; സുപ്രണ്ട് നേരിട്ടെത്തി രോഗ പരിശോധന നടത്തിയത് രോഗികൾക്ക് ആശ്വാസമായി

തിരൂരങ്ങാടി: വൈകുന്നേരത്തെ ഒ.പി.സമയം കഴിഞ്ഞതിന് ശേഷവും രോഗികളുടെ നീണ്ട നിരകണ്ട് ആശുപത്രി സുപ്രണ്ട് തന്നെ നേരിട്ട് വന്ന് ഒ.പി.യിൽ എത്തി രോഗികളെ പരിശോധിച്ചത് രോഗികൾക്ക് ഏറെ ആശ്വാസമായി. തിരൂരങ്ങാടി ഗവ:താലൂക്ക് ആശുപത്രിയിലാണ് തിങ്കളാഴ്ച (ഇന്ന്) വൈകുന്നേരം സാധാരണ ഒ.പി. സമയം കഴിഞ്ഞിട്ടും കാഷ്വാലിറ്റി ക്ക് മുമ്പിൽ രോഗികളുടെ നീണ്ട നിര കണ്ടതിനെ തുടർന്നുള്ള രോഗികളുടെ പ്രയാസം മനസ്സിലാക്കി ആശുപത്രിയുടെ മറ്റൊരു ഭാഗത്ത് പ്രത്യേകം ഒ.പി.കൗണ്ടർ തുറന്ന് ആശുപത്രി സുപ്രണ്ട് ഡോ:പ്രഭുദാസ് തന്നെ രോഗികളെ പരിശോധിച്ച് രോഗികൾക്ക് ആശ്വാസം നൽകി. സാധാരണ ഒ.പി.സമയം കഴിഞ്ഞാൽ കാഷ്വാലിറ്റി ഡോക്ടർ ആണ് ഡ്യൂട്ടിയിലുണ്ടാവാറുള്ളത്. അപകടങ്ങൾ പറ്റിയും ഗുരുതരരോഗവുമായി വരുന്നവരെ കൊണ്ട് കാഷ്വാലിറ്റി എപ്പോഴും തിരക്കായിരിക്കും. അതിന് പുറമെ സാധാരണ രോഗവുമായി വരുന്നവരെകൂടി കാഷ്വാലിറ്റി യിൽ പരിശോധിക്കുന്നത് പ്രയാസകരമായിരിക്കും. ...
Kerala

സ്ഥലം മാറ്റിയ ഡോ.പ്രഭുദാസ് തിരൂരങ്ങാടിയിൽ ചുമതലയേറ്റു, ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി ഡോക്ടർ

പാലക്കാട്: തന്റെ ആരോപണങ്ങളിൽ ഉറച്ചിനിൽക്കുന്നുവെന്ന് അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റപ്പെട്ട ഡോ. ആർ പ്രഭുദാസ്. സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയാണെങ്കിൽ തെളിവ് നൽകാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചുമതലയേറ്റെടുത്ത കാലം മുതൽ ആശുപത്രി നന്നാക്കാൻ ശ്രമിച്ചപ്പോഴുള്ള പ്രശ്നങ്ങൾ അന്ന് തൊട്ട് ഇന്നുവരെ ഒരുപോലെ നിലനിൽക്കുന്നുണ്ട്. അട്ടപ്പാടിയിലെ ജനങ്ങളെ സഹായിക്കാൻ കഴിയുന്നപോലെ പ്രവർത്തിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നല്ല നിലയിൽ നേതൃത്വം നൽകാനാണ് ശ്രമിച്ചത്. പ്രവർത്തനങ്ങളിൽ പൂർണ തൃപ്തനാണെന്നും ഇതിനിടയിൽ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള പുരസ്കാരം നേടാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണം പ്രഖ്യാപിച്ചാൽ സ്വാഭാവികമായും തെളിവ് നൽകാൻ ബാധ്യസ്ഥനാണ്. അപ്പോൾ പരാതി നൽകിയവരും തെളിവ് നൽകിയവരും എല്ലാം രംഗത്ത് വരട്ടെ. അപ്പോ...
Breaking news

സർക്കാരിനെതിരെ വിമർശനം നടത്തിയ ആശുപത്രി സൂപ്രണ്ടിനെ തിരൂരങ്ങാടിയിലേക്ക് സ്ഥലം മാറ്റി

ഉർവശി ശാപം ഉപകാരം, ഒന്നര വർഷമായി സ്‌പ്രേണ്ടില്ലാത്ത ആശുപത്രിക്ക് നാഥനാകുന്നു പാലക്കാട്: സർക്കാരിനെതിരേ വിമർശനം ഉയർത്തിയ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ സ്ഥലം മാറ്റി. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യ മന്ത്രിക്കെതിരായ വിമർശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യർഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാനാണ് കോട്ടത്തറ ആശുപത്രിയുടെ ചുമതല നൽകിയിരിക്കുന്നത്. ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ് അട്ടപ്പാടിയെ സർക്കാർ പരിഗണിക്കുന്നതെന്ന് പ്രഭുദാസ് ആരോപിച്ചിരുന്നു. ആരോഗ്യ മന്ത്രി വീണാജോർജിന്റെ സന്ദർശനത്തിന് പിന്നാലെയായിരുന്നു പ്രസ്താവന. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിലെ പല മെമ്പർമാരും ബില്ലുകൾ മാറാൻ കൈക്കൂലി ആവശ്യപ്പെടുകയാണെന്നും ഇത് തടയാൻ ശ്രമിച്ചതാണ് തന...
error: Content is protected !!